കടുത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ കോഴിക്കോട് കളക്ടർ ബ്രോയുടെ വക സൂര്യാഘാതത്തെ നേരിടാനുള്ള വഴികൾ. ഫെയ്സ് ബുക്ക് പേജിലാണ് അദ്ദേഹം ഇവ പങ്കുവച്ചിരിക്കുന്നത്. പലയിടങ്ങളിൽ നിന്നും ഇതിനോടകം സൂര്യാഘാതം റിപ്പോർട്ട് ചെയ്യപ്പെടുകയും ഉണ്ടായി.
കടുത്ത ചൂടിൽ സൂര്യഘാതത്തിനുള്ള അപകട സാദ്ധ്യത മറക്കേണ്ട.
1. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കുക. നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് കഴിയുന്നതും ഒഴിവാക്കുക
2. വായുസഞ്ചാരമില്ലാത്ത മുറികൾ ഒഴിവാക്കുക
3. ധാരാളം വെള്ളം കുടിക്കുക. ഒരു നുള്ള് ഉപ്പും ഒരൽപം പഞ്ചസാരയും ചേർത്ത വെള്ളമാണ് നല്ലത്. ചായ, കാപ്പി, മദ്യം ഒഴിവാക്കുക
4. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക
5. സൂര്യഘാതത്തിന്റെ മുമ്പുള്ള ലക്ഷണങ്ങൾ മനസ്സിലാക്കുക. ഓക്കാനം, ചർദ്ദി, ക്ഷീണം, തലവേദന, പേശികളുടെ പിരിമുറുക്കം ഇവ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. അര മണിക്കൂറിനുള്ളിൽ ഭേദമായില്ലെങ്കിൽ വൈദ്യ സഹായം തേടുക.