Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഭാതഭക്ഷണം: ചില അരുതുകൾ

breakfast

പ്രഭാതഭക്ഷണം തലച്ചോറിന്റെ ഭക്ഷണം എന്നാണ് അറിയപ്പെടുന്നത്. അതായത് ശരീരത്തിനും തലച്ചോറിനും അത് അത്യന്താപേക്ഷിതമാണ്. പ്രഭാതഭക്ഷണം സംബന്ധിച്ച് ചില തെറ്റായ ശീലങ്ങളും ധാരണകളും നമുക്കിടയിലുണ്ട്. അവ എന്തൊക്കെയാണെന്നു തിരിച്ചറിഞ്ഞ് സ്വയം തിരുത്താൻ തയാറാകണം

∙ തിരക്കുകാരണം പ്രഭാതഭക്ഷണം കഴിക്കാൻ വിട്ടുപോകരുത്.

∙ വെറുംവയറ്റിൽ കടുപ്പമേറിയ കാപ്പി കഴിക്കുന്ന ശീലം നല്ലതല്ല.

∙ തലേദിവസത്തെ ഭക്ഷണത്തിന്റെ ബാക്കി വീണ്ടും ചൂടാക്കി കഴിക്കരുത്. പുതിയ ദിവസത്തെ പുതിയ ഭക്ഷണത്തോടെ വേണം വരവേൽക്കാൻ

∙ പ്രഭാതഭക്ഷണത്തിനു മുൻപേ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്

∙ രാവിലെ ആദ്യം തന്നെ ഖരരൂപത്തിലുള്ള ഭക്ഷണം അകത്താക്കരുത്. മറിച്ച് ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങാം.

∙അമിതമായി തണുത്ത ഭക്ഷണങ്ങൾ ആദ്യം കഴിക്കുന്നത് നല്ലതല്ല. വായ്ക്കുള്ളിലെ ഊഷ്മാവുമായി പൊരുത്തപ്പെടുന്നവിധം പാകത്തിനു ചൂടോ തണുപ്പോ ഉള്ള ആഹാരം തിരഞ്ഞെടുക്കാം.

∙ ടിവി കണ്ടുകൊണ്ട് പ്രാതൽ കഴിക്കുന്നത് ശരിയല്ല. സമയമെടുത്ത് ചവച്ചരച്ചുമാത്രം കഴിക്കുക

∙ കടുത്ത എരിവോ പുളിയോ കലര്‍ന്ന ഭക്ഷണം വെറുംവയറ്റിൽ കഴിക്കരുത്.

∙ വെയിലുദിച്ചാൽ വൈകാതെ ഭക്ഷണം കഴിക്കണം. അസിഡിറ്റിയുടെ പ്രശ്നമുള്ളവർ പ്രഭാതഭക്ഷണം വൈകിക്കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

∙ അമിതമായ അളവിൽ കൃത്രിമമധുരം അടങ്ങിയ ഭക്ഷണം ഒഴിവാക്കണം. ഇത് പ്രാതലിനു നല്ലതല്ല.

∙ ഒരു ഗ്ലാസ് പാൽ കഴിച്ചാൽ എല്ലാമായി എന്നു കരുതരുത്. പാൽ മാത്രം കഴിച്ച് ഭക്ഷണം ചുരുക്കുന്നത് ശരിയല്ല

∙ പച്ചക്കറിയോ പഴങ്ങളോ നട്സോ മാത്രമായി കഴിക്കരുത്. ഇവയെല്ലാം മിതമായ അളവിൽ ഉറപ്പുവരുത്തിയേ കഴിക്കാവൂ.

Read more : Healthy Food