Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ണം കുറയാനും രോഗശമനത്തിനും പരീക്ഷിക്കാം ജ്യൂസ് തെറപ്പി

fresh-juice

എല്ലാദിവസവും മൂന്നുനേരവും വയറുനിറയെ ഭക്ഷണം അകത്താക്കുന്ന രീതി ഒന്നു മാറ്റിപ്പിടിച്ചാലോ? പകരം ദിവസവും ഒരു നേരത്തെ ഭക്ഷണം ജ്യൂസ് രൂപത്തിലാക്കാം. ഇഷ്ടമുള്ള പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കാം. ഓരോദിവസത്തെയും അത്താഴത്തിന് ജ്യൂസ് മാത്രം കഴിച്ചുനോക്കൂ. 

ഒരു മാസംകൊണ്ട് നിങ്ങളുടെ അമിതവണ്ണവും ദുർമേദസ്സും പമ്പ കടക്കും. ജ്യൂസ് വീട്ടിൽത്തന്നെ തയാറാക്കിവേണം കഴിക്കാൻ. കൃത്രിമമായ നിറങ്ങളോ മധുരമോ ചേർക്കരുത്. ക്രീം കഴിവതും ഒഴിവാക്കുക. ഇനി വീട്ടിൽ തയാറാക്കി കഴിക്കാവുന്ന ഏറ്റവും പോഷകസമ്പന്നമായ ചില ജ്യൂസുകൾ പരിചയപ്പെടാം. 

∙പ്രമേഹരോഗികൾക്കു നല്ലത് നാരങ്ങാനീര് ഉപ്പുചേർത്തത്, കാരറ്റ് ജ്യൂസ് എന്നിവയാണ്. കാരറ്റിൽ തീരെ മധുരം ചേർക്കാതെ കഴിക്കാം. പുളി കുറവുള്ള മുന്തിരി ജ്യൂസും കഴിക്കാം

∙ഹൃദ്രോഗബാധിതർക്ക് വേണ്ടത് വെള്ളരി, ചുവന്ന മുന്തിരി എന്നിവയുടെ ജ്യൂസ് ആണ്. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണഗതിയിലാക്കുന്നതിന് ഇവ സഹായിക്കുന്നു

∙വാതരോഗികൾക്ക് ഓറഞ്ച്, തക്കാളി എന്നിവയുടെ ജ്യൂസ് തിരഞ്ഞെടുക്കാം. അമിതമായി തണുപ്പിച്ച് ഉപയോഗിക്കാതിരിക്കുക

∙അസിഡിറ്റി ഉള്ളവർ ഓറഞ്ച്, നാരങ്ങ എന്നിവയുടെ ജ്യൂസ് ഒഴിവാക്കുക. പകരം പപ്പായ, ആപ്പിൾ തുടങ്ങിയ പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാം

∙ബ്രോങ്കൈറ്റിസ് ബാധിതർക്ക് ഏറ്റവും നല്ലത് ഉരുളക്കിഴങ്ങ് ജ്യൂസ് ആക്കി കഴിക്കുന്നതാണ്. എല്ലാ ദിവസവും വേണ്ട.

∙അലർജി രോഗങ്ങൾ ഉള്ളവർ ചുവന്ന ചീര, ബീറ്റ്റൂട്ട് എന്നിവയുടെ ജ്യൂസ് കഴിക്കുക

∙സൈനസ് രോഗങ്ങൾ ബാധിച്ചവർക്ക് ബെസ്റ്റ് ആപ്രിക്കോട്ടിന്റെ ജ്യൂസ് ആണ്.ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ എളുപ്പവഴികൾ

∙ടോൺസിലൈറ്റിസ് ഉള്ളവർക്ക് മുള്ളങ്കി നീര് നല്ല ഓഷധമാണ്.