Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തീൻമേശയിൽ വേണ്ട ഈ വിഭവങ്ങൾ

processed-food

തിരക്കിട്ട ജീവിതത്തിൽ നമ്മുടെ തീൻമേശയുടെ ഭാഗമായി മാറിയ പല പുതിയ രുചികളും ഉണ്ട്. പ്രോസസ്ഡ് ഫുഡ് എന്ന് ഒറ്റവാക്കിൽ പറയാം. അതായത് റെഡി ടു ഈറ്റ് വിഭവങ്ങൾ. പണ്ടൊക്കെ ഇത്തരം ഭക്ഷണം നാം കഴിച്ചിട്ടേയില്ല. ഇന്നാകട്ടെ വീട്ടിനകത്തും പുറത്തും ഇത്തരം പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ബഹളമാണ്. എന്നാൽ മുൻകൂട്ടി തയാറാക്കി പ്രിസർവേറ്റീവുകൾ അമിതമായി ഉപയോഗിച്ച് കേടാകാതെ സൂക്ഷിക്കുന്ന ഇത്തരം പ്രോസസ്ഡ് ഫുഡ് നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നുവെന്ന് നാം മറക്കുന്നു. തീൻമേശയിൽ നിന്നും അകറ്റിനിർത്തേണ്ട ചില പ്രോസസ്ഡ് ഫുഡ് പരിചയപ്പെടാം

∙നഗ്ഗെറ്റ്സ്– കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ചിക്കൻ, ഫിഷ് നഗ്ഗെറ്റ്സ് പതിവായി കഴിക്കുന്നത് മതിയാക്കാം. അവയിൽ ഉപയോഗിച്ചിരിക്കുന്ന പഴകിയ മാംസവും മൽസ്യവും വയറിനു കേടുവരുത്തും.

∙സോസ്– കടയിൽ കുപ്പികളിലാക്കി വിൽക്കാൻ വച്ചിരിക്കുന്ന ടുമാറ്റോ സോസ്, ചില്ലി സോസ് തുടങ്ങിയ സോസുകൾ വാങ്ങാതിരിക്കുക. ആവശ്യമെങ്കിൽ വീട്ടിൽ തയാറാക്കി ഉപയോഗിക്കുക. കടയിൽനിന്നു വാങ്ങുന്നവയിൽ കൃത്രിമമായ നിറങ്ങളും രാസവസ്തുക്കളും അടങ്ങിയിരിക്കും

∙ഫ്രഞ്ച് ഫ്രൈസ്– സിനിമ കാണുമ്പോൾ ഫ്രഞ്ച് ഫ്രൈസ് വേണമെന്നുള്ള ദുശ്ശീലം മതിയാക്കുക. എണ്ണയിൽ വറുക്കുന്നതും പൊരിക്കുന്നതുമായ ഭക്ഷണങ്ങൾ ശീലമാക്കരുത്. ഇതും നിങ്ങളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു

∙ഫ്രൂട്ട് സിറപ്പ്– പഴച്ചാറുകൾ കൃത്രിമമായി നിർമിച്ച് കുപ്പിയിൽ കൊതിപ്പിക്കുന്ന നിറങ്ങളിൽ നിരത്തിവച്ചിരിക്കുന്നത് കടകളിലെ പതിവു കാഴ്ചയാണ്. ഇത്തരം സിറപ്പുകളിൽ യഥാർഥ പഴച്ചാറല്ല ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയുക. ഇവയിൽ അടങ്ങിയ കടുത്ത മധുരം പ്രമേഹം വിളിച്ചുവരുത്തും

∙സോഡ– ദാഹിക്കുമ്പോൾ സോഡ കുടിക്കുന്ന ശീലം വേണ്ട. ലൈം ജ്യൂസിനൊപ്പം സോഡ ഒഴിവാക്കുക. വൃത്തിഹീനമായ ജലമാണ് പലപ്പോഴും സോഡ നിർമാണത്തിന് ഉപയോഗിക്കുന്നത്.

Read more : Healthy Food