ചോറിന് അൽപ്പം തൈരും ഒരു കാന്താരിമുളകും ഉണ്ടെങ്കിൽ കുശാലായി. മലയാളിയുടെ ഭക്ഷണ ശീലത്തിൽ തൈരിന് പ്രധാന സ്ഥാനം തന്നെയുണ്ട്. ആരോഗ്യത്തിനും ഏറെ ഗുണകരമാണിത്. തൈരിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാ.
∙ തൈരിൽ അടങ്ങിയ കാൽസ്യം, ജീവകം ഡി ഇവ എല്ലുകൾക്കും പല്ലുകൾക്കും ആരോഗ്യമേകുന്നു.
∙ ജീവകങ്ങളായ റൈബേഫ്ലേവിന്‍ ജീവകം ബി 5, ബി 2 ഇവ നാഡീവ്യവസ്ഥയ്ക്ക് ആരോഗ്യമേകുന്നു.
∙ ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
∙ കുടൽ വ്രണം തടയുന്നു.
∙ രക്തസമ്മർദ കുറയ്ക്കുന്നു.
∙ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
∙ പാലുമായി താരതമ്യപ്പെടുത്തിയാല്‍ എളുപ്പത്തിൽ ദഹിക്കുന്ന പ്രോട്ടീൻ തൈരിലുണ്ട്.
∙ കൊളസ്ട്രോൾ കുറയ്ക്കുന്നു.
∙ തൈര് ഉടച്ച് വെള്ളം അല്പ്പം ചേർത്ത് മോര് ആക്കിയാൽ ശരീരഭാരം കുറയ്ക്കാനും സഹായകം. പോഷകങ്ങൾ അടങ്ങിയതിനാൽ മോര് കുടിക്കുന്നതും ആരോഗ്യത്തിന് ഏറെ ഗുണകരം.
∙ മുഖ സൗന്ദര്യം കൂട്ടാനും തൈര് സഹായിക്കുന്നു.
∙ താരനും മുടികൊഴിച്ചിലും തടയുന്നു.
Read More : Healthy Food, Fitness Tips