ഓരോ ലോകസുന്ദരിയും അവരുടെ സൗന്ദര്യ രഹസ്യം പങ്കുവയ്ക്കുമ്പോൾ അടിവരയിട്ട് ഓർമപ്പെടുത്തുന്ന ഒരു കാര്യമുണ്ട്. ദിവസവും ധാരാളം വെള്ളം കുടിക്കുക. വെറുതെ വായിച്ചു തള്ളുമെങ്കിലും ഇങ്ങനെ ‘ധാരാളം’ വെള്ളം കുടിക്കാൻ പലർക്കും മടിയാണ്. അതുകൊണ്ട് ശരീരത്തിലെത്തുന്ന ജലാംശത്തിന്റെ കുറവ് പരിഹരിക്കാൻ വെള്ളം നമുക്ക് മറ്റുപലവിധത്തിലും അകത്താക്കാം. അതിനുള്ള ചില വഴികളാണ് ചുവടെ.
∙വാട്ടർ വിത്ത് ഫ്ലേവർ– വെറുതെ വെള്ളം കുടിക്കാൻ മടിയാണെങ്കിൽ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം നിങ്ങൾക്കിഷ്ടമുള്ള ഫ്ലേവർ ചേർത്തു കുടിച്ചുനോക്കൂ. മാംഗോ,സ്ട്രോബെറി, പിസ്ത അങ്ങനെ ഇഷ്ടമുള്ള ഏതുമാകാം.
∙ഗ്രീൻ ടീ– ഒരു ഗ്ലാസ്സ് ഗ്രീൻ ടീ എന്നും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് ശീലമാക്കിക്കോളൂ. ശരീരത്തിന് ജലാംശവും ആന്റി ഓക്സിഡന്റുകളും ധാരാളമായി ലഭിക്കും.
∙ ദിവസവും ഒരു ഗ്ലാസ്സ് ലൈംജ്യൂസ് കഴിക്കാൻ മറക്കേണ്ട. ജലാംശത്തോടൊപ്പം വൈറ്റമിൻ സിയും ധാരാളം ലഭിക്കും. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും.
∙വൈൻ കുടിക്കുന്നത് ഇഷ്ടമാണോ? എങ്കിൽ ദിവസവും ഒരു നിശ്ചിത അളവിൽ റെഡ് വൈൻ കുടിക്കുന്നത് നല്ലതാണ്.
∙പാൽ കുടിക്കുന്നതും വളരെ നല്ലതാണ്. രാത്രി കിടക്കും മുൻപ് ഒരു ഗ്ലാസ്സ് പാൽ ശീലമാക്കിക്കോളൂ. പാലുംവെള്ളം രണ്ടുനേരമായി കുടിച്ചാലും മതി
∙ലസ്സി, സംഭാരം, എന്നിവയും ശരീരത്തിലെ ജലാംശം വർധിപ്പിക്കും. ഉച്ചനേരത്ത് ഇവ കഴിച്ചാൽ ശരീരത്തെ തണുപ്പിക്കാനും കഴിയും
∙ജ്യൂസ് കഴിക്കുന്നത് ഒരു ശീലമാക്കുക. പഴങ്ങൾ മാത്രമല്ല പച്ചക്കറികളും ജ്യൂസ് ആക്കി കഴിക്കാം. കഴിവതും മധുരം ചേർക്കാതിരിക്കുക.
∙ കരിക്കിൻവെള്ളം പോലുള്ള പ്രകൃതിദത്ത പാനീയങ്ങളും ശീലമാക്കാം. ഇവയെല്ലാം വെള്ളത്തിനു പകരമായി നിങ്ങളുടെ ശരീരത്തിൽ ജലാംശ നിറയ്ക്കും. വെള്ളം വെള്ളമായി തന്നെ കുടിക്കാൻ മടിയുള്ളവർക്ക് ഇവ പരീക്ഷിക്കാം.
Read More : Healthy Food