വീഗൻ ഡയറ്റ് പിന്തുടരുന്നവരുടെ ശ്രദ്ധയ്ക്ക്; കാത്തിരിക്കുന്നത് വലിയ അപകടം
ഡയറ്റിൽ പല പരീക്ഷണങ്ങളും മാറ്റിമാറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ഇതിന്റെ ഭാഗമായി ചിലർ വീഗൻ ഡയറ്റിലേക്ക് മാറുന്നതായി കണ്ടുവരുന്നുണ്ട്. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ ഡയറ്റ് എന്നറിയപ്പെടുന്നത്. ബോളിവുഡിലെയും മറ്റും

ഡയറ്റിൽ പല പരീക്ഷണങ്ങളും മാറ്റിമാറ്റി പരീക്ഷിക്കുന്നവരാണ് മലയാളികൾ. ഇതിന്റെ ഭാഗമായി ചിലർ വീഗൻ ഡയറ്റിലേക്ക് മാറുന്നതായി കണ്ടുവരുന്നുണ്ട്. മൽസ്യം, മാസം, മുട്ട, പാൽ ഉൽപന്നങ്ങൾ എന്നിവ പൂർണമായും ഉപേക്ഷിച്ച് സസ്യാഹാരം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഗൻ ഡയറ്റ് എന്നറിയപ്പെടുന്നത്. ബോളിവുഡിലെയും മറ്റും പല സെലിബ്രിറ്റികളും ഈ ഡയറ്റിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിനിലെ ഗവേഷകർ മുന്നറിയിപ്പ് തരുന്നു, വീഗൻ ഡയറ്റ് പിന്തുടരുന്നത് അപകടകരമാണ്. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുമത്രേ.
എങ്ങനെയെന്നു വിശദീകരിക്കാം. തലച്ചോറിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യാവശ്യമായ ഘടകമാണ് കോളിൻ. ശരീരത്തിൽ സ്വാഭാവികമായി ഇത് ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും ഇത് വളരെ ചെറിയ അളവിൽ മാത്രമായിരിക്കും ചിലരിൽ. ഇവർ ഭക്ഷണത്തിലൂടെ ഈ ഘടകം ആഗിരണം ചെയ്തില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും.
കോളിൻ ഘടകം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് മൽസ്യം, മാംസം, പാലുൽപന്നങ്ങൾ എന്നിവയിലാണ്. ശരീരത്തിനു വേണ്ട പ്രോട്ടീൻ പ്രദാനം ചെയ്യാനും ഈ ആഹാരങ്ങൾക്ക് സാധിക്കുന്നു. മൽസ്യവും മാംസവും കഴിച്ചില്ലെങ്കിലും പാലുൽപന്നങ്ങൾ പൂർണമായും ഉപേക്ഷിക്കരുത്. ഇതു കൂടി ഉപേക്ഷിച്ചാൽ ശരീരത്തിനു വേണ്ട കോളിൻ എന്ന ഘടകം ആവശ്യത്തിനു ലഭിക്കാതെ വരും.
ഇത് നിങ്ങളുടെ ചിന്താശക്തി, ഓർമശക്തി, പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശേഷി എന്നിവയെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് സെലിബ്രിറ്റികളെ അതേ പടി കോപ്പിയടിച്ച് വീഗൻ ഡയറ്റ് പിന്തുടരുന്നതിനു മുൻപേ നിങ്ങളുടെ ഡോക്ടറുമായി വിശദമായി സംസാരിച്ച് ശരീരത്തിന് അതിനുള്ള ശേഷി ഉണ്ടോയെന്ന് ഉറപ്പുവരുത്തണം.