ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സിങ്ക് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ മുന്നൂറിലധികം എൻസൈമുകളുടെ പ്രവർത്തനത്തിൽ സിങ്ക് പ്രധാനഘടകമാണ്. ലോകത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സിങ്ക് അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കേണ്ടത്‌ അത്യാവശ്യമാണ്. ദഹനം, നാഡികളുടെ പ്രവര്‍ത്തനം എന്നിവയ്ക്കും മെറ്റബോളിസം നിരക്ക് ഉയര്‍ത്താനുമൊക്കെ സിങ്ക് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തിലെ മുന്നൂറിലധികം എൻസൈമുകളുടെ പ്രവർത്തനത്തിൽ സിങ്ക് പ്രധാനഘടകമാണ്. ലോകത്തിലെ മൂന്നിലൊന്ന് പേർക്കും വേണ്ടത്ര അളവിൽ സിങ്ക് ഭക്ഷണത്തിലൂടെ കിട്ടുന്നില്ലെന്ന് 'ലോകാരോഗ്യ സംഘടന പറയുന്നു. സ്വയം ശരീരത്തില്‍ സിങ്ക് ഉല്‍പ്പാദിപ്പികുന്നില്ല അതുകൊണ്ടുതന്നെ ആഹാരത്തിലൂടെ വേണം സിങ്ക് ഉള്ളിലെത്താന്‍. അതിനായി ഏറ്റവും ആവശ്യമായി വേണ്ട അഞ്ചു ഭക്ഷണങ്ങള്‍ പറയാം.

നിലക്കടല - സിങ്കിന്റെ പ്രധാനപ്പെട്ട ഒരു സ്രോതസ്സാണ് നിലക്കടല അഥവാ പീനട്ട്. സിങ്ക് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍ എന്നിവയും ഇതിലുണ്ട്. സസ്യാഹാരം കഴിക്കുന്നവര്‍ക്കും പീനട്ട് കഴിക്കാം. സാലഡിലും മറ്റും ചേര്‍ത്തും പീനട്ട് കഴിക്കാവുന്നതാണ്.

ADVERTISEMENT

ഹമ്മൂസ് - കടലയാണ് ഇതിന്റെ പ്രധാനഘടകം. സാന്‍ഡ്‌വിച്ചിലോ ചിപ്‌സിലോ ഒക്കെ ചേര്‍ത്ത് കഴിക്കാം. ധാരാളം ആന്റിഓക്‌സിഡന്റുകളും നാരുകളും നിരവധി പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട - ഒരു വലിയ മുട്ടയില്‍ ഒരു ദിവസത്തേക്ക് ആവശ്യമായതിന്റെ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ 77 കാലറിയും ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം ആരോഗ്യകരമായ കൊഴുപ്പും സെലിനിയവും ബി വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. 

ADVERTISEMENT

പയർവർഗങ്ങൾ.-  സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്ന മറ്റൊരു ഭക്ഷണമാണ് പയർവർഗങ്ങൾ. ഇതിൽ കൊഴുപ്പ് കുറവാണ്. എന്നാല്‍ പ്രോട്ടീന്‍, ഫൈബര്‍ എന്നിവ ധാരാളവും.

ഓയിസ്റ്ററില്‍ - ഇവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ഓയിസ്റ്ററില്‍ ദിവസവും ആവശ്യമായതിന്റെ 600 ശതമാനം സിങ്ക് അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ADVERTISEMENT

ഇവ മാത്രമല്ല ചിക്കന്‍, ഓട്സ്, കൂണ്‍, മത്തന്‍കുരു എന്നിവയിലും സിങ്ക് ധാരാളമുണ്ട്.

English Summary : Zinc rich foods to boost your immunity