വെണ്ടയ്ക്ക കഴിക്കുന്നതിനു മുൻപ് അറിയണം ഈ കാര്യങ്ങൾ
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ

ലേഡീസ് ഫിംഗര്‍, ഓക്ര അല്ലെങ്കില്‍ ഭിണ്ടി എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ സ്വന്തം വെണ്ടയ്ക്ക ധാരാളം പോഷകങ്ങള്‍ നല്കുന്ന ന്യൂട്രിയന്റ് പവര്‍ഹൗസാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. കൂടാതെ പോഷകമൂല്യം കാരണം മലബന്ധം എന്ന പ്രശ്നമേയുണ്ടാകുന്നില്ല. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ചികിത്സിക്കുന്നതില്‍ സജീവ പങ്ക് വഹിക്കുന്ന പോളിഫിനോളുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്ന ലെക്റ്റിന്‍ ഓക്രായില്‍ പ്രോട്ടീന്‍ വെണ്ടക്കയിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വെണ്ടക്കയിലുള്ള വൈറ്റമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനുകള്‍ റെറ്റിനയുടെ ഭാഗമായി കണ്ണിനു പിറകിലുള്ള മാക്യുലയില്‍ സ്ഥിതിചെയ്യുന്ന ദശലക്ഷക്കണക്കിന് ഫോട്ടോറിസെപ്റ്റര്‍ സെല്ലുകളെ സംരക്ഷിക്കുന്നു.
ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും വെണ്ടയ്ക്ക സഹായിക്കുന്നു.
തലേ ദിവസം രാത്രി ചെറു ചൂടുവെള്ളത്തില്‍ ഇട്ടുവച്ച വെണ്ടയ്ക്കയുടെ വെള്ളം രാവിലെ കുടിക്കുന്നത് പ്രമേഹം തടയുന്നതിന് നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു. നാരുകളുടെ സാന്നിധ്യം കാരണം, ഇത് ദഹനത്തെ മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
വയറിളക്കം പോലുള്ള അസുഖങ്ങള്‍ക്ക് വെണ്ടയ്ക്ക മികച്ച പരിഹാരമാണ്. വെണ്ടയ്ക്കയിലെ ഉഷ്ണ സ്വഭാവം ഉഹനം മെച്ചപ്പെടുത്തുകയും വയറിളക്കം നിയന്ത്രിക്കുകയും ചെയ്യുന്നു. മൂത്രാശയ അണുബാധകള്‍ കുറയ്ക്കുന്നതിനും തലേ ദിവസം ചെറുചൂടുവെള്ളത്തില്‍ രണ്ടോ മൂന്നോ വെണ്ടയ്ക്ക ഇട്ടു വച്ച് അതിന്റെ വെള്ളം രാവിലെ കുടിച്ചാല്‍ മതി.
വൃത്തിയുള്ളതും മിനുസമാര്‍ന്നതും മൃദുവായതുമായ ചര്‍മത്തിനും മുടിക്കും വെണ്ടയ്ക്ക കൊണ്ട് പായ്ക്ക് ഉണ്ടാക്കി ഇടുന്നത് ഉത്തമമാണ്.
ആറോ എട്ടോ വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി രണ്ടായി മുറിച്ച് ഒരു കപ്പ് തിളച്ച വെള്ളത്തിലിടുക. ഇത് ചെറിയ തീയില്‍ വച്ച് കാല്കപ്പായി വറ്റിച്ചെടുക്കുക. അരിച്ചെടുക്കുന്ന വെള്ളത്തില്‍ ഒലിവ് ഓയിലും വൈറ്റമിന്‍ ഇയും ചേര്‍ത്ത് മിക്സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയുക.
മൂന്നോ നാലോ അവിച്ച വെണ്ടയ്ക്ക എടുത്ത് പേസ്റ്റാക്കി പുളിയില്ലാത്ത തൈരും ഒലിവ് ഓയിലും ചേര്‍ത്ത് മുഖത്തു പുരട്ടുക. ഏഴെട്ട് മിനിറ്റ് കഴിഞ്ഞ് മുഖം കഴുകി വൃത്തിയാക്കുക. ആഴ്ചയില്‍ രണ്ട് മൂന്ന് തവണ ഇതാവര്‍ത്തിച്ചാല്‍ മുഖം തിളങ്ങും.
എന്നാല്‍, വൃക്ക സംബന്ധമായ പ്രശ്നമുള്ളവര്‍ വെണ്ടയ്ക്ക അധികം കഴിക്കുന്നത് നന്നല്ല. ഇതിലെ ഓക്സലേറ്റുകളുടെ സാന്നിധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാന്‍ കാരണമാകും എന്നതിനാലാണ് ഇത്തരക്കാര്‍ വെണ്ടയ്ക്കയെ അകറ്റിനിറുത്തണമെന്ന് പറയുന്നത്.
English Summary : Health benefits of ladies finger