രക്തധമനികളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് 10 ഭക്ഷണങ്ങള്‍
ലോകത്തില്‍ ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. ഇത് മൂലം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഹൃദ്രോഗത്തിന്‍റെ അപകട സാധ്യത നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന 10
ലോകത്തില്‍ ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. ഇത് മൂലം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഹൃദ്രോഗത്തിന്‍റെ അപകട സാധ്യത നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന 10
ലോകത്തില്‍ ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. ഇത് മൂലം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഹൃദ്രോഗത്തിന്‍റെ അപകട സാധ്യത നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന 10
ലോകത്തില്‍ ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രോഗമാണ് ഹൃദ്രോഗം. ഇത് മൂലം ഓരോ വര്‍ഷവും 17.9 ദശലക്ഷം പേര്‍ മരണപ്പെടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാല്‍ ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് വഴി ഹൃദ്രോഗത്തിന്‍റെ അപകട സാധ്യത നല്ലൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. ഇതിന് സഹായിക്കുന്ന 10 ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ലിയനാന്‍ വെല്‍നസ് സെന്‍ററിലെ ന്യൂട്രീഷനിസ്റ്റ് ഹു ചിങ് യി. ഈ ഭക്ഷണങ്ങള്‍ നിത്യവും കഴിക്കുന്നത് രക്തധമനികളെയും ഹൃദയത്തെയും സംരക്ഷിക്കും.
1. അഞ്ച് നിറങ്ങളിലുള്ള പച്ചക്കറികള്‍
ചുവപ്പ്, മഞ്ഞ, പച്ച, പര്‍പ്പിള്‍, വെള്ള എന്നിങ്ങനെ പല നിറങ്ങളിലുള്ള പച്ചക്കറികള്‍ നിത്യവും കഴിക്കേണ്ടതാണ്. കരോട്ടിനോയ്ഡുകള്‍, ഫോളിക് ആസിഡ്, ഫൈറ്റോകെമിക്കലുകള്‍, പ്ലാന്‍റ് സ്റ്റെറോള്‍ എന്നിവ അടങ്ങിയിരിക്കുന്ന ഈ പച്ചക്കറികള്‍ കൊളസ്ട്രോള്‍ തോത് കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
2. ഹോള്‍ ഗ്രെയ്നുകള്‍
ഡയറ്ററി ഫൈബര്‍, വൈറ്റമിന്‍ ബി കോംപ്ലക്സ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ റിഫൈന്‍ ചെയ്യാത്ത ഹോള്‍ ഗ്രെയ്നുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ശരീരത്തിന്‍റെ പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
3. സൊയ ഉത്പന്നങ്ങള്‍
ഡയറ്ററി ഫൈബര്‍, ലെസിത്തിന്‍, സൊയ ഐസോഫ്ളാവോനസ്, പ്ലാന്‍റ് സ്റ്റെറോള്‍ എന്നിവയെല്ലാം അടങ്ങിയ സൊയ ഉത്പന്നങ്ങള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും അത് അടിഞ്ഞു കൂടാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യുന്നു.
4. ഉള്ളി
അല്ലിസിന്‍, പ്രൊസ്റ്റഗ്ലാന്‍ഡിന്‍ എ, സള്‍ഫൈഡുകള്‍ തുടങ്ങിയ ആന്‍റി ഓക്സിഡന്‍റുകള്‍ ഉള്ളിയില്‍ അടങ്ങിയിരിക്കുന്നു. രക്തത്തിലെ ലിപിഡുകളെ കുറയ്ക്കാനും ക്ലോട്ടുകള്‍ രൂപപ്പെടുന്നത് തടയാനും ഇവ സഹായിക്കും.
5. കടല്‍ മീനും നട്സും
കടല്‍ മീനുകള്‍, ഫ്ളാക്സ് സീഡുകള്‍, വാള്‍നട്ട്, ആല്‍ണ്ട്, നട്സ് എന്നിവയില്‍ പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും ഇപിഎയും ഡിഎച്ച്എയും അടങ്ങിയിരിക്കുന്നു. ഇവ ട്രൈഗ്ലിസറൈഡിന്‍റെ തോത് കുറച്ചും കൊഴുപ്പ് അടിയുന്നത് തടഞ്ഞും ഹൃദയത്തെ സംരക്ഷിക്കുന്നു.
6. ബ്ലാക് ഫംഗസ്
ചൈനയിലും മറ്റും കാണപ്പെടുന്ന ഒരു തരം കൂണ്‍ ആണ് ബ്ലാക് ഫംഗസ്. ഇവയില്‍ സോല്യുബിള്‍ ഫൈബറും പോളിസാക്കറൈഡുകളും വൈറ്റമിന്‍ ബി2, അയണ്‍, കാല്‍സ്യം, മറ്റ് ധാതുക്കള്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്‍റെ ആരോഗ്യത്തെ സഹായിക്കുകയും മലശോധന മെച്ചപ്പെടുത്തുകയും കൊളസ്ട്രോള്‍ കുറയ്ക്കുകയും ചെയ്യുന്നു.
7. പഴങ്ങള്‍
ആപ്പിള്‍, പേരയ്ക്ക, മുന്തിരി, വാഴപ്പഴം തുടങ്ങിയവയില്‍ ഡയറ്ററി ഫൈബര്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവയുണ്ട്. ഇവയ്ക്കും കൊളസ്ട്രോള്‍ രക്തധമനികളില്‍ അടിയുന്നത് തടഞ്ഞ് ഹൃദയത്തെ സംരക്ഷിക്കാന്‍ സാധിക്കും.
8. ഗ്രീന്‍ ടീ
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ ആന്‍റിഓക്സിഡന്റ് ഗുണങ്ങളുള്ളതാണ്. ഇവ ആവശ്യമായ തോതില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയും കൊളസ്ട്രോളിനെയും മറ്റ് ലിപിഡുകളെയും കുറയ്ക്കുന്നു.
9. ഒലീവ് എണ്ണ
മോണോഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡും പോളിഫെനോളുകളും അടങ്ങിയ ഒലീവ് ഓയില്‍ ശരീരത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നതും കൊളസ്ട്രോള്‍ അടിയുന്നതും തടയുന്നു.
10. ഓട്മീല്‍
വൈറ്റമിന്‍ ബി കോംപ്ലക്സും മറ്റ് ധാതുക്കളും ധാരാളം അടങ്ങിയ ഓട്മീലില്‍ ബീറ്റപോളിഡെക്സ്റ്ററോസും ധാരാളമുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും തോതിനെ കുറച്ച് ഹൃദയാരോഗ്യം കാക്കുന്നു.
Content Summary: 10 types of food recommended by nutritionist for clearing blood vessels and heart protection