വേനല്‍ക്കാലത്ത് നാമെല്ലാം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തന്‍. കത്തുന്ന വെയില്‍ നിന്ന് അല്‍പം ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും തണ്ണിമത്തന്‍ സഹായിക്കും. എന്നാല്‍ തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതെ വന്നേക്കാം. ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേനല്‍ക്കാലത്ത് നാമെല്ലാം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് തണ്ണിമത്തന്‍. കത്തുന്ന വെയില്‍ നിന്ന് അല്‍പം ആശ്വാസമേകാനും ശരീരത്തെ തണുപ്പിക്കാനും തണ്ണിമത്തന്‍ സഹായിക്കും. എന്നാല്‍ തണ്ണിമത്തനൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നതു മൂലം അവയുടെ പോഷണങ്ങള്‍ ശരീരത്തിന് ശരിയായി ലഭിക്കാതെ വന്നേക്കാം. ഇത് ശരീരത്തിന്‍റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.

ADVERTISEMENT

തണ്ണിമത്തനൊപ്പം കഴിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇനി പറയുന്നവയാണ്.

1. പാല്‍

തണ്ണിമത്തനില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ഇത് കഴിച്ച് പിന്നാലെ പാലോ, പാലുത്പന്നങ്ങളോ കഴിക്കുന്നത് ഇവ രണ്ടും പ്രതിപ്രവര്‍ത്തിക്കാന്‍ ഇടയാക്കും. ഇത് ശരീരത്തിന്‍റെ ദഹനസംവിധാനത്തെ ബാധിക്കുകയും ദഹനക്കേട്, ഗ്യാസ്, വയര്‍ വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.  

ADVERTISEMENT

2. പ്രോട്ടീന്‍ ഭക്ഷണങ്ങള്‍

തണ്ണിമത്തന് ശേഷം ഒഴിവാക്കേണ്ട മറ്റൊന്നാണ് പ്രോട്ടീന്‍ അടങ്ങിയ പയര്‍വര്‍ഗങ്ങള്‍. തണ്ണിമത്തനില്‍ വൈറ്റമിനുകളും ധാതുക്കളും സ്റ്റാര്‍ച്ചുമെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിന് പിന്നാലെ പ്രോട്ടീന്‍ കൂടിയെത്തുന്നത് ദഹനരസങ്ങളെ നശിപ്പിക്കുകയും വയര്‍ കേടാക്കുകയും ചെയ്യും.

ADVERTISEMENT

3. മുട്ട

മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല ഒമേഗ-3 പോലുള്ള ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം തണ്ണിമത്തനും  വയറില്‍ എത്തിയാല്‍ ഇവ രണ്ടും പരസ്പരം ദഹനത്തെ തടയുകയും ദഹനക്കേട്, മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. 

തണ്ണിമത്തന്‍ കഴിച്ച ശേഷം 30 മിനിട്ട് നേരത്തേക്ക് മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുന്നതാണ് ഏറ്റവും ഉത്തമം. ശരീരത്തിന് ഇവയിലെ പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ ഈ സമയം കൊണ്ട് സാധിക്കുമെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നു. 

Content Summary: Avoid these things after eating watermelon