പാല്‍ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു ഉൽപന്നമാണ്‌ യോഗര്‍ട്ട്‌. രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട്‌ പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്‌. പ്രോബയോട്ടിക്‌സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട്‌ (Yogurt) ദിവസവും കഴിക്കുന്നതു കൊണ്ട്‌ നിരവധി ഗുണങ്ങളുണ്ടെന്ന്‌ ഡല്‍ഹി ധര്‍മശില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാല്‍ പുളിപ്പിച്ച്‌ ഉണ്ടാക്കുന്ന ഒരു ഉൽപന്നമാണ്‌ യോഗര്‍ട്ട്‌. രുചിയും പോഷക ഗുണങ്ങളും നിറഞ്ഞ യോഗര്‍ട്ട്‌ പല പ്രമുഖ ഡയറ്റുകളിലും ഇടം പിടിച്ചിട്ടുണ്ട്‌. പ്രോബയോട്ടിക്‌സും പ്രോട്ടീനും അവശ്യ പോഷണങ്ങളും അടങ്ങിയ യോഗര്‍ട്ട്‌ (Yogurt) ദിവസവും കഴിക്കുന്നതു കൊണ്ട്‌ നിരവധി ഗുണങ്ങളുണ്ടെന്ന്‌ ഡല്‍ഹി ധര്‍മശില നാരായണ സൂപ്പര്‍സ്‌പെഷ്യാലിറ്റി ഹോസ്‌പിറ്റലിലെ സീനിയര്‍ കണ്‍സൽറ്റന്റ്‌ ഡോ. മഹേഷ്‌ ഗുപ്‌ത ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

യോഗര്‍ട്ടിലെ പ്രോബയോട്ടിക്കുകള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി ദഹനത്തെ സഹായിക്കും. കാല്‍സ്യവും പ്രോട്ടീനും അവശ്യ വൈറ്റമിനുകളും ശരീരത്തിന്‌ നല്‍കാനും യോഗര്‍ട്ടിന്‌ സാധിക്കും. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂഡും ധാരണശേഷിയും മെച്ചപ്പെടുത്താനും യോഗര്‍ട്ടിന്‌ സാധിക്കുമെന്നും ഡോ. മഹേഷ്‌ കൂട്ടിച്ചേര്‍ത്തു. യോഗര്‍ട്ടില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളെയും പല്ലുകളെയും ശക്തിപ്പെടുത്തുമ്പോള്‍ പ്രോട്ടീന്‍ പേശികളുടെ വികസനത്തില്‍ സഹായിക്കും. ഇതിലെ ബി വൈറ്റമിനുകള്‍ ചയാപചയ സംവിധാനത്തിലും മുഖ്യ പങ്ക്‌ വഹിക്കുന്നു. ഉയര്‍ന്ന പ്രോട്ടീന്‍ തോതുള്ളതിനാല്‍ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും യോഗര്‍ട്ട്‌ നല്ലതാണ്‌. 

ADVERTISEMENT

എന്നാല്‍ പഞ്ചസാരയോ കൃത്രിമ ഫ്‌ളേവറുകളോ ചേര്‍ക്കാത്ത യോഗര്‍ട്ട്‌ വേണം തിരഞ്ഞെടുക്കാനെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പഞ്ചസാര ചേര്‍ത്ത യോഗര്‍ട്ടുകള്‍ ശരീരത്തിന്‌ അത്ര ഗുണപ്രദമല്ല. കടയില്‍ നിന്ന്‌ വാങ്ങുമ്പോള്‍ കാലാവധി കഴിഞ്ഞതല്ലെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. അമിതമായ അളവില്‍ യോഗര്‍ട്ട്‌ കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. എല്ലാ പോഷകാവശ്യങ്ങള്‍ക്കും യോഗര്‍ട്ടിനെ മാത്രം ആശ്രയിക്കുകയും ചെയ്യരുത്‌. ലാക്ടോസ്‌ പ്രശ്‌നമുള്ളവരും പാലുൽപന്നങ്ങള്‍ അലര്‍ജിയായുള്ളവരും യോഗര്‍ട്ട്‌ ഒഴിവാക്കേണ്ടതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മലയാളികളുടെ പാചകരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ - വിഡിയോ

Content Summary : What happens if you eat yogurt every day?