ഹെൽത്തി ഫുഡ് എന്ന ലേബൽ കണ്ടാൽ നമ്മൾ ആരോഗ്യകരം എന്നു കരുതി വാങ്ങും. എന്നാൽ പലപ്പോഴും അവ പഞ്ചസാര കൂടിയ അളവിൽ അടങ്ങിയതും കൃത്രിമ രുചിക്കൂട്ടുകൾ ചേർന്നതും ആകാം. കാലറി കുറഞ്ഞ, ആരോഗ്യഭക്ഷണങ്ങൾ എന്നു കരുതുന്ന ചിലതാകട്ടെ വയറിലെ കൊഴുപ്പ് കൂട്ടും. ശരീരഭാരം കൂട്ടുന്നതിൽ ഒരു ഘടകം വയറിലെ കൊഴുപ്പ് ആണ്. ആദ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്തി ഫുഡ് എന്ന ലേബൽ കണ്ടാൽ നമ്മൾ ആരോഗ്യകരം എന്നു കരുതി വാങ്ങും. എന്നാൽ പലപ്പോഴും അവ പഞ്ചസാര കൂടിയ അളവിൽ അടങ്ങിയതും കൃത്രിമ രുചിക്കൂട്ടുകൾ ചേർന്നതും ആകാം. കാലറി കുറഞ്ഞ, ആരോഗ്യഭക്ഷണങ്ങൾ എന്നു കരുതുന്ന ചിലതാകട്ടെ വയറിലെ കൊഴുപ്പ് കൂട്ടും. 

ADVERTISEMENT

ശരീരഭാരം കൂട്ടുന്നതിൽ ഒരു ഘടകം വയറിലെ കൊഴുപ്പ് ആണ്. ആദ്യം തന്നെ വരുകയും എന്നാൽ ഏറെ ശ്രമിച്ചാലും കുറയാത്ത ഒന്നുമാണ് വയറിലെ കൊഴുപ്പ്. കരളിനെയും മറ്റ് ഉദരത്തിലെ അവയവങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന കൊഴുപ്പ് (Visceral fat), പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങി നിരവധി രോഗങ്ങൾക്ക് കാരണമാകും. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന സ്ത്രീകളിലും ഏറ്റവും കൂടുതലായി കാണുന്നത് വയറിലെ കൊഴുപ്പ് ആയിരിക്കും. ഹോർമോണുകൾ, വ്യായാമമില്ലായ്മ, ഉറക്കം, കൊഴുപ്പും മധുരവും കൂടിയ ഭക്ഷണം ഇവയെല്ലാം ആണ് വയറിലെ കൊഴുപ്പിന് കാരണമാകുന്ന പ്രധാനഘടകങ്ങൾ.

ചില ഭക്ഷണങ്ങൾ നമ്മൾ ആരോഗ്യകരം എന്നു കരുതുമെങ്കിലും അവയില്‍ പഞ്ചസാരയും കാലറിയും അധികമായിരിക്കും. വയറിലെ കൊഴുപ്പുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

ADVERTISEMENT

1. യോഗർട്ട്
യോഗർട്ട്, കാൽസ്യം, വൈറ്റമിനുകൾ, മറ്റ് പോഷകങ്ങൾ എന്നിവയടങ്ങിയ യോഗർട്ട് ദഹനം വർധിപ്പിക്കും. ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മധുരമില്ലാത്ത പ്ലെയ്ൻ യോഗർട്ട് ആണ് ആരോഗ്യകരം. ഫ്ലേവറുകൾ ചേർത്ത ആഡഡ് ഷുഗർ അടങ്ങിയ യോഗർട്ടുകൾ ശരീരഭാരം കൂട്ടാനും പൊണ്ണത്തടിക്കും ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കും കാരണമാകാം. 

2. പ്രോട്ടീൻ ബാറുകൾ
പ്രോട്ടീനുകളുടെ കലവറയാണിവ. കോശങ്ങളെ നിർമിക്കുന്നതിൽ പ്രധാനപ്പെട്ട ഇവ ഊർജമേകുകയും ചെയ്യും. പ്രോട്ടീൻ ബാറുകളെ ആരോഗ്യകരമായ ലഘുഭക്ഷണമായി കരുതാമെങ്കിലും ഇവ തടി കൂടാൻ കാരണമാകും. 

ADVERTISEMENT

പ്രോട്ടീൻ ബാറുകൾ കഴിക്കാത്തവരെ അപേക്ഷിച്ച് ദിവസം ഒരു പ്രോട്ടീന്‍ ബാർ വീതം കഴിക്കുന്നവർക്ക് ഒരാഴ്ചയ്ക്കുള്ളിൽ ശരീരഭാരം കൂടുമെന്ന് പഠനങ്ങൾ പറയുന്നു. 

ഓരോ പ്രോട്ടീൻ ബാറും 230 കിലോയിലധികം ഉള്ളവയാണ്. ഇവയിൽ 7 ഗ്രാമിലധികം പഞ്ചസാരയും അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ ബാറുകളിൽ കാലറിയും ധാരാളമായി അടങ്ങിയതിനാൽ മറ്റു ഭക്ഷണങ്ങൾ കഴിക്കാതെ തന്നെ കാലറി കൂട്ടാൻ സഹായിക്കും.  

3. സ്മൂത്തി
സ്മൂത്തി ധാരാളം പഴങ്ങളും പച്ചക്കറികളും അടങ്ങിയതായതിനാൽ ആരോഗ്യകരമാണെന്നും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നും തോന്നാം. എന്നാൽ പായ്ക്കറ്റിൽ കിട്ടുന്ന സ്മൂത്തികൾ പഞ്ചസാരയും പ്രിസർവേറ്റീവുകളും ധാരാളമായി അടങ്ങിയതാണ്. ഇവ ശരീരഭാരവും വയറിലെ കൊഴുപ്പും കൂട്ടും. സ്മൂത്തികളിൽ നാരുകളും പ്രോട്ടീനും കുറവാണ്. ഇത് വിശപ്പ് കൂട്ടുകയും അമിതമായി ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുകയും ചെയ്യും. ഇതു മൂലം ശരീരഭാരം കൂടുകയും ഉദരത്തിൽ കൊഴുപ്പ് ഉണ്ടാക്കുകയും ചെയ്യും.

Content Summary: These three foods are healthy but can increase belly fat

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT