ഭക്ഷണ സാധനങ്ങള്‍ പൊതിയാനും വിളമ്പാനും സൂക്ഷിച്ച്ു വയ്‌ക്കാനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന്‌ ഫുഡ്‌ സേഫ്‌ടി ആന്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന നിർദേശം നല്‍കി. പത്രക്കടലാസിലെ മഷി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷണ സാധനങ്ങള്‍ പൊതിയാനും വിളമ്പാനും സൂക്ഷിച്ച്ു വയ്‌ക്കാനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന്‌ ഫുഡ്‌ സേഫ്‌ടി ആന്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും കര്‍ശന നിർദേശം നല്‍കി. പത്രക്കടലാസിലെ മഷി പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന്‌ എഫ്‌എസ്‌എസ്‌എഐ (FSSAI) സിഇഒ ജി. കമല വർധന റാവു മുന്നറിയിപ്പ്‌ നല്‍കി. പത്രക്കടലാസിലെ മഷിയില്‍ ആരോഗ്യത്തിന്‌ ഹാനികരമായ പല തരത്തിലുള്ള ബയോ ആക്ടീവ്‌ സാമഗ്രികള്‍ ഉള്ളതായി എഫ്‌എസ്‌എസ്‌എഐ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഈയം, സാന്ദ്രത കൂടിയ ലോഹങ്ങള്‍ എന്നിങ്ങനെയുള്ള രാസവസ്‌തുക്കള്‍ പത്രക്കടലാസില്‍ നിന്ന്‌ ഭക്ഷണത്തിലേക്ക്‌ പടര്‍ന്ന്‌ ശരീരത്തില്‍ പ്രവേശിക്കാമെന്നും എഫ്‌എസ്‌എസ്‌എഐ ചൂണ്ടിക്കാട്ടുന്നു. 

വിതരണത്തിന്റെയും മറ്റും സമയത്ത്‌ പല തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്ന്ു പോകുന്ന പത്രക്കടലാസുകളില്‍ ബാക്ടീരിയ, വൈറസ്‌, മറ്റ്‌ അണുക്കള്‍ എന്നിവയുടെ സാന്നിധ്യവും ഉണ്ടാകാമെന്നും ഇത്‌ ഭക്ഷണത്തിലൂടെയുള്ള രോഗങ്ങള്‍ക്ക്‌ കാരണമാകാമെന്നും എഫ്‌എസ്‌എസ്‌എഐ കൂട്ടിച്ചേര്‍ത്തു. 2018ലെ ഫുഡ്‌ സേഫ്‌ടി ആന്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌സ്‌ (പാക്കേജിങ്‌) ചട്ടങ്ങള്‍ ഭക്ഷണം പൊതിയാനും പായ്‌ക്ക്‌ ചെയ്യാനും ശേഖരിച്ച്‌ വയ്‌ക്കാനും പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതിനെ വിലക്കുന്നുണ്ട്‌. സമൂസ, പക്കോഡ പോലുള്ള എണ്ണ പലഹാരങ്ങളിലെ എണ്ണയൊപ്പാനും പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന്‌ എഫ്‌എസ്‌എസ്‌എഐ അനുശാസിക്കുന്നു. സംസ്ഥാന അതോറിറ്റികളുമായി ചേര്‍ന്ന്‌ ഈ ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും എഫ്‌എസ്‌എസ്‌എഐ അറിയിച്ചു.

വീട്ടിലെ ഭക്ഷ്യസുരക്ഷ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ഷെഫ് സുരേഷ് പിള്ള സംസാരിക്കുന്നു

ADVERTISEMENT

FSSAI urges vendors, consumers to avoid packing food in newspapers

English Summary:

FSSAI urges vendors, consumers to avoid packing food in newspapers