പൊതുവേ ആരോഗ്യ സമ്പുഷ്ടമായത് എന്നാണ് വിത്തിനങ്ങളെ നാം കണക്കാക്കുന്നത്‌. ഫ്‌ളാക്‌സ്‌ വിത്ത്‌, സൂര്യകാന്തി വിത്ത്‌, മത്തങ്ങ വിത്ത്‌ അടക്കമുള്ള പലതരം വിത്തിനങ്ങള്‍ക്കു ഭക്ഷണക്രമത്തില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുണ്ട്‌. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്‌ളാക്‌സ്‌ വിത്തുകള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുവേ ആരോഗ്യ സമ്പുഷ്ടമായത് എന്നാണ് വിത്തിനങ്ങളെ നാം കണക്കാക്കുന്നത്‌. ഫ്‌ളാക്‌സ്‌ വിത്ത്‌, സൂര്യകാന്തി വിത്ത്‌, മത്തങ്ങ വിത്ത്‌ അടക്കമുള്ള പലതരം വിത്തിനങ്ങള്‍ക്കു ഭക്ഷണക്രമത്തില്‍ സ്വീകാര്യത വര്‍ദ്ധിച്ചു വരുന്നുണ്ട്‌. ഫൈബറും പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുമെല്ലാം അടങ്ങിയ ഫ്‌ളാക്‌സ്‌ വിത്തുകള്‍ കൊളസ്‌ട്രോളും രക്തത്തിലെ പഞ്ചസാരയും കുറയ്‌ക്കുകയും അര്‍ബുദത്തിന്റെ സാധ്യതകള്‍ ലഘൂകരിക്കുകയും ചെയ്യുന്നു. എന്നാല്‍ മുട്ടയ്‌ക്കും നട്‌സുകള്‍ക്കുമെല്ലാം സമാനമായി ചിലര്‍ക്ക് അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ ഫ്‌ളാക്‌സ്‌ വിത്തുകള്‍ക്കു സാധിക്കുമെന്ന്‌ പുതിയ പഠനങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. 

കാലിഫോര്‍ണിയയില്‍ നടന്ന അമേരിക്കന്‍ കോളജ്‌ ഓഫ്‌ അലര്‍ജി, ആസ്‌മ ആന്‍ഡ്‌ ഇമ്മ്യൂണോളജിയുടെ വാര്‍ഷിക ശാസ്‌ത്രീയ സമ്മേളനത്തില്‍ ഫ്‌ളാക്‌സ്‌ വിത്ത്‌ അലര്‍ജി സംബന്ധിച്ച രണ്ട്‌ കേസുകള്‍ അവതരിപ്പിക്കപ്പെട്ടു. ആദ്യത്തെ കേസില്‍ ഒന്നര വയസ്സുള്ള കുട്ടിക്കാണ്‌ ആദ്യമായി ഫ്‌ളാക്‌സ്‌ വിത്ത്‌ കഴിച്ചപ്പോള്‍ അലര്‍ജിയുണ്ടായത്‌. ഫ്‌ളാക്‌സ്‌ വിത്ത്‌ ചേര്‍ന്ന ഓട്‌മീല്‍ കഴിച്ച കുട്ടിയുടെ മുഖത്തും നെഞ്ചിലും 20 മിനിട്ടിന്‌ ശേഷം തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടു. സ്‌കിന്‍ പ്രിക്‌ പരിശോധനയില്‍ നട്‌സുകളോടും വിത്തിനങ്ങളോടുമുള്ള അലര്‍ജി സ്ഥിരീകരിക്കപ്പെട്ടു. നാലു മണിക്കൂറിനു ശേഷം കുട്ടിയുടെ ലക്ഷണങ്ങള്‍ക്കു ശമനമുണ്ടായി. 

ADVERTISEMENT

രണ്ടാമത്തെ കേസില്‍ ഒരു ആര്‍ട്ടിസ്റ്റിന്‌ ഫ്‌ളാക്‌സ്‌ വിത്ത്‌ മൂലം ചര്‍മ്മത്തെ ബാധിക്കുന്ന ഡെര്‍മറ്റൈറ്റിസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഇത്തരം അലര്‍ജി പ്രതികരണങ്ങള്‍ അപൂര്‍വമാണെങ്കിലും ഫ്‌ളാക്‌സ്‌ വിത്തുകള്‍ക്കു ജനപ്രിയത വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇതിനെ കുറിച്ച്‌ ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 

Photo Credit: Hazal Ak/ Istockphoto

നട്‌സ്‌, വിത്തിനങ്ങള്‍ പോലുള്ളവയോടു അലര്‍ജിയുള്ളവര്‍ ഫ്‌ളാക്‌സ്‌ വിത്ത്‌ ഉപയോഗിക്കുന്നതിനു മുന്‍പ്‌ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തേടുന്നത്‌ നന്നായിരിക്കും. കുട്ടികള്‍ക്ക്‌ ആദ്യമായി കൊടുക്കുമ്പോള്‍ മുട്ടയും പീനട്ട്‌ ബട്ടറുമൊക്കെ കൊടുക്കുന്നത്‌ പോലെ ആദ്യം ചെറിയ അളവില്‍ കൊടുത്ത്‌ അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

ADVERTISEMENT

ഫ്‌ളാക്‌സ്‌ വിത്ത്‌ അലര്‍ജിയുമായി ബന്ധപ്പെട്ട ചില ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്‌. 
1. ചര്‍മ്മത്തില്‍ ചൊറിച്ചില്‍
2. ചര്‍മ്മത്തില്‍ തിണര്‍പ്പുകള്‍
3. ചര്‍മ്മത്തിന് അമിതമായ ചുവപ്പ്‌
4. ശബ്ദനാളിയില്‍ ദ്രാവകം അടിയുന്ന ലാരിഞ്ചല്‍ എഡിമ
5. മൂക്കൊലിപ്പ്‌
6. ഓക്കാനം
7. ഛര്‍ദ്ദി
8. വയര്‍വേദന
9. അതിസാരം
10. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുകയും രക്തസമ്മര്‍ദ്ദം താഴുകയും പള്‍സ്‌ നിരക്ക്‌ ഉയരുകയും ചെയ്യുന്ന അനാഫിലാക്‌സിസ്‌. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

Flaxseed can cause Allergy Reactions

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT