തണുപ്പ് കാലത്ത് രക്തസമ്മർദ്ദം കൂടുമെന്ന് പറയാൻ കാര്യമെന്താണെന്ന് അറിയുമോ? ഉപ്പ് കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് രക്തസമ്മർദ്ദം കൂടുകയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ അതിനു പിന്നിലെ കാരണങ്ങൾ പലതാണ്. പുറത്തെ കാലാവസ്ഥ തണുപ്പ് ആണെങ്കിൽ ശരീരത്തിനു സ്വാഭാവികമായും ചൂട്

തണുപ്പ് കാലത്ത് രക്തസമ്മർദ്ദം കൂടുമെന്ന് പറയാൻ കാര്യമെന്താണെന്ന് അറിയുമോ? ഉപ്പ് കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് രക്തസമ്മർദ്ദം കൂടുകയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ അതിനു പിന്നിലെ കാരണങ്ങൾ പലതാണ്. പുറത്തെ കാലാവസ്ഥ തണുപ്പ് ആണെങ്കിൽ ശരീരത്തിനു സ്വാഭാവികമായും ചൂട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പ് കാലത്ത് രക്തസമ്മർദ്ദം കൂടുമെന്ന് പറയാൻ കാര്യമെന്താണെന്ന് അറിയുമോ? ഉപ്പ് കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് രക്തസമ്മർദ്ദം കൂടുകയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ അതിനു പിന്നിലെ കാരണങ്ങൾ പലതാണ്. പുറത്തെ കാലാവസ്ഥ തണുപ്പ് ആണെങ്കിൽ ശരീരത്തിനു സ്വാഭാവികമായും ചൂട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തണുപ്പ് കാലത്ത് രക്തസമ്മർദ്ദം കൂടുമെന്ന് പറയാൻ കാര്യമെന്താണെന്ന് അറിയുമോ? ഉപ്പ് കൂടുതൽ കഴിക്കുന്നതു കൊണ്ടാണ് രക്തസമ്മർദ്ദം കൂടുകയെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിലരെങ്കിലും നമുക്കിടയിൽ ഉണ്ടാകും. എന്നാൽ അതിനു പിന്നിലെ കാരണങ്ങൾ പലതാണ്. പുറത്തെ കാലാവസ്ഥ തണുപ്പ് ആണെങ്കിൽ ശരീരത്തിനു സ്വാഭാവികമായും ചൂട് വേണമല്ലോ. അങ്ങനെ ശരീരത്തിലെ ചൂട് നിലനിർത്താൻ രക്തക്കുഴലുകൾ ചുരുങ്ങുകയാണ് ചെയ്യാറ്. ഇത് രക്തസമ്മർദ്ദം വർധിപ്പിക്കാൻ ഇടയാകും. ഇതു മാത്രമല്ല, സൂര്യപ്രകാശത്തിന്റെ കുറവ് ശരീരത്തിൽ വൈറ്റമിൻ ഡിയുടെ അഭാവം ഉണ്ടാക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാകും. തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്നതായിരിക്കുമല്ലോ പലർക്കും ഇഷ്ടം. അത് വ്യാമായമക്കുവിലേക്കും ഭാരം വർധിക്കുന്നതിലൂടെ രക്തസമ്മർദ്ദം കൂടാനും കാരണമാകും.

ഭക്ഷണത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ നമുക്ക് ഈസിയായി പറ്റും. സോഡിയം കൂടുതലുള്ള ഉപ്പ്, സംസ്കരിച്ച ഭക്ഷണം എന്നിവ നിയന്ത്രിയ്ക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ ധാന്യങ്ങൾ തുടങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആരോഗ്യത്തെയും രക്തസമ്മർദ്ദത്തെയും സ്വാധീനിക്കാൻ വലിയ പങ്കുണ്ട്. എന്തൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് നോക്കാം.

Representative image. Photo Credit: anthony boulton/istockphoto.com
ADVERTISEMENT

ഇരുണ്ട ഇലക്കറികൾ
ചീര, കെയ്ൽ, തുടങ്ങിയ ഇലകളിൽ പൊട്ടാസ്യം കൂടുതലാണ്. ഇത് രക്ത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ ഇവ ഭക്ഷണത്തില്‍ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. 

സിട്രസ് പഴങ്ങള്‍
ഓറഞ്ച്, ഗ്രേപ്പ് ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ പഴങ്ങളിൽ വിറ്റമിൻ സിയുടെ സാന്നിധ്യം കൂടുതലാണ്. ഇവ ആന്റി ഓക്സിഡന്റുകളാലും സമ്പന്നം. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും, രക്തക്കുഴലുകളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാം. ഈ പഴങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തെയും മെച്ചപ്പെടുത്തും.

വെളുത്തുള്ളി
ശൈത്യകാലത്ത് വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തക്കുഴലുകളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും രക്താതിമർദം കുറയ്ക്കാനും സഹായിക്കുന്ന അലിസിൻ എന്ന സംയുക്തം വെളുത്തുള്ളിയിലുണ്ട്.

Representative image. Photo Credit: kshavratskaya/istockphoto.com

സാൽമൺ
ഒമേഗ 3ഫാറ്റി ആസിഡുകൾ ധാരാളമായുള്ള സാൽമൺ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണത്തില്‍ സാൽമൺ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ADVERTISEMENT

മാതളനാരങ്ങ
മാതളനാരങ്ങയുടെ നീരിലും വിത്തിലുമെല്ലാം പ്രകൃതിദത്ത ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളുമുണ്ട്. ഇവ കുറഞ്ഞ രക്തസമ്മർദ്ദത്തെ മെച്ചപ്പെടുത്തി ശരീരത്തിന്റെ നീർക്കെട്ട് മാറ്റുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ കാക്കുകയും ചെയ്യുന്നു. 

ഓട്സ്
ഓട്സ് പോലുള്ള ധാന്യങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തുന്നത് ആരോഗ്യത്തിനു നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കും.

Representative image. Photo Credit: annapustynnikova/istockphoto.com

ബീറ്റ്റൂട്ട്
നൈട്രേറ്റുകളാൽ സമ്പന്നമാണ് ബീറ്റ്റൂട്ടുകൾ. ഇത് ശരീരത്തിനകത്ത് നൈട്രിക് ഓക്സൈഡായി മാറുന്നു. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകള്‍ അയയാനും വലുതാകാനും സഹായിക്കുന്നു.  ശരീരത്തിലെ ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ് പ്രോത്സാഹിപ്പിക്കുന്നു. 

ഗ്രീക്ക് യോഗർട്ട്
കാത്സ്യത്തിന്റെയും പ്രൊട്ടീനുകളുടെയും ഉറവിടമാണ് യോഗർട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് കുറയാൻ സഹായിക്കുന്നു. ലോ ഫാറ്റ് അടങ്ങിയ യോഗർട് ഉപയോഗിക്കുന്നതാണ് ശരീരത്തിനു നല്ലത്

Image Credits: rootstocks/Istock.com
ADVERTISEMENT

വാൾനട്ട്
ദിവസവും ഒരുപിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫൈബർ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ടുകൾ. ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

മഞ്ഞൾ
കുർക്കുമിൻ അടങ്ങിയിരിക്കുന്നതിനാലും ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ളതിനാലും മഞ്ഞൾ ആരോഗ്യത്തിന് മികച്ചതാണ്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യും. 

നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം സംരക്ഷിക്കാം: വിഡിയോ

English Summary:

Foods which helps controlling Blood Pressure

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT