ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൃത്രിമ നിറങ്ങളും; കുട്ടികളുടെ ആരോഗ്യം കവരും ഇവ
ആരോഗ്യപ്രദമാണെന്നു കരുതി നാം കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന ചില ഭക്ഷണവസ്‌തുക്കളുണ്ട്. അവയുടെ വിപണനവും പായ്‌ക്കിങ്ങുമൊക്കെ അത്തരം പ്രതീതി ഉളവാക്കുകയും ചെയ്യും. യഥാർഥത്തില്‍, ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൃത്രിമ നിറങ്ങളും രാസവസ്‌തുക്കളും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഗുണത്തേക്കാളേറെ

ആരോഗ്യപ്രദമാണെന്നു കരുതി നാം കുട്ടികള്‍ക്കു വാങ്ങിക്കൊടുക്കുന്ന ചില ഭക്ഷണവസ്‌തുക്കളുണ്ട്. അവയുടെ വിപണനവും പായ്‌ക്കിങ്ങുമൊക്കെ അത്തരം പ്രതീതി ഉളവാക്കുകയും ചെയ്യും. യഥാർഥത്തില്‍, ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൃത്രിമ നിറങ്ങളും രാസവസ്‌തുക്കളും അടങ്ങിയ ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. അമിതവണ്ണം, പ്രമേഹം, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ എന്നിവയെല്ലാമാണ് ഇവയുടെ നിത്യ ഉപയോഗം മൂലം ഉണ്ടാകുക. ഇത്തരത്തില്‍ ‘ഹെല്‍ത്തി’ പരിവേഷം മൂലം കുട്ടികള്‍ക്കു നല്‍കാറുള്ള ചില അനാരോഗ്യകരമായ ഭക്ഷണവിഭവങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുരുഗ്രാം സികെ ബിര്‍ല ആശുപത്രിയിലെ പീഡിയാട്രിക്‌സ് ആന്‍ഡ് നിയോനാറ്റോളജി ലീഡ് കണ്‍സൽറ്റന്റ് ഡോ. സൗരഭ് ഖന്ന.
1. ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍
കുട്ടികള്‍ക്ക് പ്രഭാതഭക്ഷണമായി നല്‍കാവുന്ന ബ്രേക്ക്ഫാസ്റ്റ് സിറിയലുകള്‍ വിപണിയിലുണ്ട്. ആകര്‍ഷകങ്ങളായ പരസ്യങ്ങളും പോഷണ വാഗ്ദാനങ്ങളും അവയില്‍ കണ്ടെന്നും വരാം. പക്ഷേ ഒളിഞ്ഞിരിക്കുന്ന പഞ്ചസാരയും കൃത്രിമ നിറങ്ങളുമുള്ള ഇത്തരം ഉൽപന്നങ്ങള്‍ കുട്ടികള്‍ക്ക് തികച്ചും ഹാനികരമാണ്. അവയുടെ ലേബൽ വായിച്ചു നോക്കി പഞ്ചസാര കുറഞ്ഞവ മാത്രം വാങ്ങുക. ഹോള്‍ ഗ്രെയ്ന്‍ സിറിയലുകള്‍ ലഭ്യമാണെങ്കില്‍ അവ തിരഞ്ഞെടുക്കുക.
2. ഫ്‌ളേവര്‍ ചേര്‍ന്ന യോഗര്‍ട്ട്
യോഗര്‍ട്ടുകള്‍ പോഷണസമ്പുഷ്ടമാണെങ്കിലും ഫ്‌ളേവര്‍ ചേര്‍ന്ന യോഗര്‍ട്ടില്‍ അമിതമായ തോതില്‍ പഞ്ചസാരയുണ്ട്. പ്ലെയ്ന്‍ യോഗര്‍ട്ട് മാത്രം തിരഞ്ഞെടുത്ത് അവയില്‍ രുചിക്കായി ഫ്രഷ് പഴങ്ങള്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
3. കുപ്പിയിലാക്കിയ പഴച്ചാറുകള്‍
പഴങ്ങള്‍ നല്ലതു തന്നെ. പക്ഷേ കടയില്‍ നിന്നു വാങ്ങുന്ന പായ്ക്ക് ചെയ്ത ജ്യൂസുകളില്‍ അമിതമായി പഞ്ചസാരയുണ്ടാകുമെന്നതിനാല്‍ ഒഴിവാക്കണം. ജൂസിനേക്കാള്‍ പഴമായി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.
4. ഗ്രനോള ബാറുകള്‍
ആരോഗ്യകരമായ സ്‌നാക്കുകള്‍ എന്ന പേരില്‍ പരസ്യം ചെയ്യപ്പെടുന്ന ഗ്രനോള ബാറുകളില്‍ പലതിലും അമിതമായ പഞ്ചസാരയും ഉയര്‍ന്ന തോതിലെ ഫ്രക്ടോസ് കോണ്‍ സിറപ്പും മറ്റ് സ്വീറ്റ്‌നറുകളും അടങ്ങിയിരിക്കുന്നു. കൈകള്‍ കൊണ്ട് ഉണ്ടാക്കുന്ന, വളരെ കുറച്ച് മാത്രം മധുരം ചേര്‍ത്ത ഗ്രനോള ബാറുകള്‍ തിരഞ്ഞെടുക്കുന്നത് നന്നാകും.
5. പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍
പായ്ക്ക് ചെയ്ത പലഹാരങ്ങളും വലിയ തോതില്‍ പഞ്ചസാര അടങ്ങിയതിനാല്‍ ഒഴിവാക്കേണ്ടതാണ്. ഭക്ഷണപാക്കറ്റിലെ ലേബല്‍ വായിച്ചു നോക്കി ചേരുവകളെ കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കണം. ഏറ്റവും കുറഞ്ഞ തോതില്‍ പഞ്ചസാരയും ഉപ്പുമൊക്കെയുള്ള വിഭവങ്ങള്‍ വേണം കുട്ടികള്‍ക്കായി തിരഞ്ഞെടുക്കാന്‍. സ്‌നാക്‌സുകള്‍ വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കുന്നത് ഏറ്റവും നല്ലത്. നട്‌സ്, വിത്തുകള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിങ്ങനെ സംസ്‌കരിക്കാത്ത ഭക്ഷണവിഭവങ്ങളാകണം കുട്ടികള്‍ക്ക് വേണ്ടി തിരഞ്ഞെടുക്കേണ്ടതെന്നും ഡോ. സൗരഭ് ഖന്ന കൂട്ടിച്ചേര്‍ത്തു.
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ