ശരീരഭാരം കുറയ്ക്കണോ? ഈ 7 പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ
വ്യായാമം എത്ര ചെയ്താലും ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരംഭാരം കുറയ്ക്കാൻ കഴിയില്ല. എന്തു കഴിക്കുന്നു എന്നത് അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. അങ്ങനെയെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയോജനപ്പെടുന്ന ചില പഴവർഗങ്ങളെ പരിചയപ്പെടാം. രുചികരമെന്നു മാത്രമല്ല ആരോഗ്യത്തിനു ആവശ്യമായ പല
വ്യായാമം എത്ര ചെയ്താലും ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരംഭാരം കുറയ്ക്കാൻ കഴിയില്ല. എന്തു കഴിക്കുന്നു എന്നത് അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. അങ്ങനെയെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയോജനപ്പെടുന്ന ചില പഴവർഗങ്ങളെ പരിചയപ്പെടാം. രുചികരമെന്നു മാത്രമല്ല ആരോഗ്യത്തിനു ആവശ്യമായ പല
വ്യായാമം എത്ര ചെയ്താലും ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരംഭാരം കുറയ്ക്കാൻ കഴിയില്ല. എന്തു കഴിക്കുന്നു എന്നത് അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. അങ്ങനെയെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയോജനപ്പെടുന്ന ചില പഴവർഗങ്ങളെ പരിചയപ്പെടാം. രുചികരമെന്നു മാത്രമല്ല ആരോഗ്യത്തിനു ആവശ്യമായ പല
എത്ര വ്യായാമം ചെയ്താലും ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കിൽ ശരീരഭാരം കുറയ്ക്കാൻ കഴിയില്ല. എന്തു കഴിക്കുന്നു എന്നത് അനുസരിച്ച് ഭാരം കൂടുകയും കുറയുകയും ചെയ്യും. അങ്ങനെയെങ്കിൽ ശരീരഭാരം കുറയ്ക്കാൻ വളരെയധികം പ്രയോജനപ്പെടുന്ന ചില പഴവർഗങ്ങളെ അറിയാം. രുചികരമെന്നു മാത്രമല്ല ആരോഗ്യത്തിനു ആവശ്യമായ പല പോഷണങ്ങളും ഇവയിലുണ്ട്.
ആപ്പിൾ
താരതമ്യേന വിലക്കൂടുതലായതുകൊണ്ട് പലപ്പോഴും ആപ്പിൾ വാങ്ങാൻ മടിക്കുന്നവരായിരിക്കും നമ്മൾ. എന്നാൽ ആപ്പിളിന്റെ സൂപ്പർ ഗുണങ്ങളറിഞ്ഞാൽ എത്ര വില കൊടുത്തു വാങ്ങാനും തയാറാകും. കാലറി കുറഞ്ഞതും, ഫൈബർ കൂടിയതുമായ ആപ്പിൾ ആരോഗ്യപരമായ ഡയറ്റ് പിന്തുടരുന്നവർക്കു പറ്റിയ സ്നാക്ക് കൂടിയാണ്. ആന്റി ഓക്സിഡന്റുകളാലും വൈറ്റമിൻ സി കൊണ്ടും സമ്പന്നമായ ആപ്പിൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും. വിശപ്പ് മാറ്റാനും ഭാരം കുറയ്ക്കാനും ആപ്പിൾ അടിപൊളിയാണ്.
ഓറഞ്ച്
കഴിക്കുമ്പോൾ തന്നെ ഒരു ഉണർവ് തോന്നിപ്പിക്കുന്ന ഓറഞ്ച് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ദഹനം നന്നായി നടത്താനും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇതിലടങ്ങിയ വൈറ്റമിൻ സി, ഫൈബർ എന്നിവ കാരണങ്ങളാണ്. ജലാംശം കൂടുതലുണ്ടെന്നുള്ളതും കാലറി കുറവാണെന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. രാവിലെ തന്നെ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.
വാഴപ്പഴം
എപ്പോഴും എളുപ്പത്തിൽ കിട്ടുന്ന വാഴപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ബെസ്റ്റാണ്. പൊട്ടാസ്യം കൂടുതലുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കും. പെട്ടെന്നു വയറു നിറയുമെന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതും തടയും. കഴിച്ച ഉടൻ ഊർജ്ജം കിട്ടുമെന്നതുകൊണ്ട് വർക്ഔട്ടിനു മുൻപ് കഴിക്കാൻ പഴം ഉത്തമമാണ്. രാവിലെ ഓട്സിനൊപ്പം ചെറുതായി അരിഞ്ഞ പഴം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തണ്ണിമത്തൻ
ഈ വേനലിൽ നമ്മൾ ഏറ്റവും കൂടുതൽ കഴിച്ച പഴവർഗ്ഗങ്ങളിൽ തണ്ണിമത്തൻ തന്നെയാവും ഒന്നാമത്. ജലാംശം കൂടുതലായതിനാലും കാലറി കുറഞ്ഞിരിക്കുന്നതിനാലും ശരീരഭാരം കുറയ്ക്കാൻ തണ്ണിമത്തൻ സഹായിക്കും. വലിച്ചുവാരിക്കഴിക്കുന്നതു തടയാനും ജലാംശം നിലനിർത്താനും ഉത്തമം. വൈറ്റമിൻ എ,സി എന്നിവയും ആന്റിഓക്സിഡന്റുകളും ധാരാളമായി ഉള്ളതിനാൽ ശരീരത്തിന്റെ ആകെമൊത്തമുള്ള ആരോഗ്യത്തെ പരിപോഷിപ്പിക്കും. ഈ ചൂടത്ത് കുറച്ചു നേരം ഫ്രിജിൽ വച്ചു തണുപ്പിച്ച തണ്ണിമത്തൻ കഴിക്കുന്നതിനോളം സുഖം മറ്റെന്തിനുണ്ട്?
മാതളനാരങ്ങ
കാണാനും സുന്ദരൻ, നല്ല രുചിയും. എന്നാൽ ഇതൊന്നു പൊളിച്ചെടുക്കേണ്ട ബുദ്ധിമുട്ട് കാരണം മാത്രം പലപ്പോഴും അവഗണിക്കപ്പെടുന്ന പഴവർഗമാണ് മാതളനാരങ്ങ. ആന്റിഓക്സിഡന്റും ഫൈബറും മാത്രമല്ല ഈ പഴത്തിന്റെ പ്രധാന ആകർഷണം. ദഹനം സുഖമമായി നടത്താനും മാതളനാരങ്ങ സഹായിക്കും. സാലഡുകളിലും ജ്യൂസിലും ചേർത്ത് കഴിക്കാം. മലബന്ധം അകറ്റി, ശരീരഭാരം പെട്ടെന്നു കുറയാൻ മാതളനാരങ്ങ സഹായിക്കും.
പപ്പായ
ഓരോ ജില്ലയിലും ഓരോ പേര് ആണെങ്കിലും ഗുണത്തിന്റെ കാര്യത്തിൽ ഒരു മാറ്റവുമില്ല. എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടും. പപ്പായയിലുള്ള വൈറ്റമിൻ, മിനറലുകൾ, എൻസൈമുകൾ എന്നിവ ദഹനത്തെ ത്വരിതപ്പെടുത്തുകയും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും. വയറു വീർത്തു വരുന്നത് തടയുകയും വയറു കുറയാൻ സഹായിക്കുകയും ചെയ്യും. ജലാംശം കൂടുതലായതുകൊണ്ട് ശരീരഭാരം കൂടുമെന്ന ഭയവും വേണ്ട.
നാരങ്ങ
വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങാ വെള്ളം കുടിക്കാൻ എല്ലാവർക്കും ഇഷ്ടവുമാണ്. ദഹനത്തെ ത്വരിതപ്പെടുത്തും. ഡയറ്റിൽ പലരും ഉൾപ്പെടുത്താറുള്ള സൂപ്പർ ഫുഡാണ് നാരങ്ങ.
പഴങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെങ്കിലും അമിതമായാൽ അമൃതും വിഷം എന്ന് ഓർക്കണം. ജ്യൂസ് ആക്കുന്നതിനേക്കാൾ പഴങ്ങൾ അതേപടി കഴിക്കുന്നതാണ് നല്ലത്. ഇനി ജ്യൂസാക്കി കുടിക്കാനാണ് താൽപര്യമെങ്കിൽ പഞ്ചസാര ചേർക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ