കാലാവധി എല്ലാത്തിനുമുണ്ട്, കിടക്കയും തലയിണയും മുതൽ ഫ്രൈയിങ് പാൻ വരെ; സൂക്ഷിച്ചാൽ നന്ന്
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല
ബ്രഡ്, മുട്ട എന്നിങ്ങനെയുള്ള ഭക്ഷ്യവസ്തുക്കള്‍ കടയില്‍ നിന്ന് തിരഞ്ഞെടുക്കുമ്പോള്‍ നാം അവയിലെ എക്സ്പയറി ഡേറ്റ് ശ്രദ്ധിക്കാറുണ്ട്. കേടാകാതെ എത്ര കാലം ഒരു പ്രത്യേക വസ്തു ഉപയോഗിക്കാന്‍ സാധിക്കുമെന്നതിന്റെ പരമാവധി കാലാവധിയാണ് ഈ എക്സ്പയറി ഡേറ്റ്. എന്നാല്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമല്ല നാം നിത്യവും ഉപയോഗിക്കുന്ന നമ്മുടെ വീട്ടിലെ പല വസ്തുക്കള്‍ക്കും ഒരു എക്സ്പയറി ഡേറ്റുണ്ട്.
നാം ഉപയോഗിക്കുന്ന കിടക്ക, തലയണ, പാത്രങ്ങള്‍, അടുക്കളയിലെ കട്ടിങ് ബോര്‍ഡ് എന്നിങ്ങനെ ഓരോ വസ്തുവിനും ഉണ്ട് ഈ പരമാവധി കാലാവധി. ഈ കാലാവധിക്കകം ഇവ മാറ്റിയില്ലെങ്കില്‍ അണുബാധകളും ശ്വാസകോശ രോഗങ്ങളും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാം. ഈര്‍പ്പമുള്ളതിനാല്‍ അടുക്കളയും കുളിമുറിയുമൊക്കെ അണുക്കള്‍ പെരുകാന്‍ സാധ്യതയുള്ള ഇടങ്ങളാണ്. നോണ്‍സ്റ്റിക് പാത്രങ്ങള്‍, ചില പ്ലാസ്റ്റിക് പാത്രങ്ങള്‍ എന്നിവ എക്സ്പയറി കാലാവധിക്കും മുകളില്‍ ഉപയോഗിക്കുന്നത് ഹാനികരങ്ങളായ രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കത്തിലേക്കും അര്‍ബുദം പോലുള്ള രോഗങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കാം.
ഇനി പറയുന്ന വസ്തുക്കളുടെ എക്സ്പയറി ഡേറ്റിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
1. പ്ലാസ്റ്റിക് സ്റ്റോറേജ് കണ്ടെയ്നര്‍
കാലമേറെ ചെല്ലുമ്പോള്‍ പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ പൊട്ടലും പോറലുകളുമൊക്കെ വീഴാം. ഈ പോറലുകള്‍ ബാക്ടീരിയ പോലുള്ള അണുക്കളുടെ വിളനിലമാകാം. ഇതിനാല്‍ ഇവയെല്ലം രണ്ട് മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാറ്റേണ്ടതാണ്. പ്ലാസ്റ്റിക്കിന് പകരം ഗ്ലാസ് കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണ്.
2. അടുക്കളയിലെ സ്പോഞ്ചുകള്‍
എപ്പോഴും നനഞ്ഞിരിക്കുന്നവയാണ് അടുക്കളയില്‍ പാത്രം കഴുകാനും തുടയ്ക്കാനുമൊക്കെ നാം ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍. ഇതിനാല്‍ ഇവയില്‍ ഹാനികരങ്ങളായ ബാക്ടീരിയകള്‍ പെട്ടെന്ന് വളരും. ഇതിനാല്‍ ഇവ ഓരോ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും മാറ്റണം. നനഞ്ഞ സ്പോഞ്ചുകള്‍ ഒരു മിനിട്ട് നേരത്തേക്ക് മൈക്രോവേവില്‍ വയ്ക്കുന്നത് അണുക്കളെ കൊല്ലാന്‍ സഹായിക്കും. സ്പോഞ്ചിന് പകരം പുനരുപയോഗം സാധ്യമായ സിലിക്കണ്‍ സ്ക്രബറുകളും പരിഗണിക്കാം.
3. കട്ടിങ് ബോര്‍ഡുകള്‍
പച്ചക്കറികളും മറ്റും അരിയാന്‍ ഉപയോഗിക്കുന്ന കട്ടിങ് ബോര്‍ഡുകളിലെ പോറലുകളിലും ബാക്ടീരിയ കൂടു കൂട്ടാം. ഇത് ഫലപ്രദമായി വൃത്തിയാക്കാനും ബുദ്ധിമുട്ടാണ്. ഇവ ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മാറ്റേണ്ടതാണ്. ഇറച്ചിക്കും പച്ചക്കറിക്കും പ്രത്യേകം പ്രത്യേകം കട്ടിങ് ബോര്‍ഡുകള്‍ വയ്ക്കുന്നതും നന്നായിരിക്കും.
4. നോണ്‍സ്റ്റിക് പാനുകള്‍
പഴക്കമേറുമ്പോള്‍ നോണ്‍ സ്റ്റിക് പാനുകളിലെ കോട്ടിങ് ഇളകി പോകാറുണ്ട്. ഇത് നാം പാകം ചെയ്യുന്ന ഭക്ഷണത്തിലേക്ക് ഹാനികരങ്ങളായ രാസവസ്തുക്കളെ എത്തിക്കാം. ഇതിനാല്‍ ഇവ മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറ്റേണ്ടതാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള പാനുകള്‍ ഉപയോഗിക്കാനും അവ അമിതമായി ചൂടാക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
5. ലൂഫാ
ദേഹം ഉരച്ച് കഴുകാന്‍ ഉപയോഗിക്കുന്ന ലൂഫകളിലും അണുക്കളും പൂപ്പലുമൊക്കെ പെട്ടെന്ന് പിടിക്കാന്‍ സാധ്യതയുണ്ട്. ഇവയും മൂന്ന് നാല് ആഴ്ച കൂടുമ്പോള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്.
6. തലയണ
നമ്മുടെ തലയിലെയും ശരീരത്തിലെയും ചര്‍മ്മ കോശങ്ങള്‍, പൊടി, വിയര്‍പ്പ് എന്നിവയെല്ലാം വന്നു വീഴുന്ന തലയണയും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ മാറ്റണം. ഇല്ലെങ്കില്‍ ഇത് അലര്‍ജിക്കും ശ്വസനപ്രശ്നങ്ങള്‍ക്കും കാരണമാകാം. തലയണ കവറുകള്‍ ഉപയോഗിക്കുന്നതും ഇടയ്ക്കിടെ കഴുകുന്നതും തലയണയുടെ കാലാവധി വര്‍ധിപ്പിക്കാന്‍ സഹായിക്കാം.
7. കിടക്ക
പൊടി, അലര്‍ജനുകള്‍, ബാക്ടീരിയ എന്നിവയെല്ലാം അടിയുന്ന കിടക്കയും ഇടയ്ക്ക് മാറ്റേണ്ടതാണ്. ഇല്ലെങ്കില്‍ ഇത് ഉറക്കത്തിന്റെ നിലവാരത്തെ ബാധിക്കുകയും അലര്‍ജികള്‍ക്ക് കാരണമാകുകയും ചെയ്യും. കിടക്ക ഇടയ്ക്കിടെ മറിച്ച് ഇടുകയും ഇവയ്ക്ക് കവറുകള്‍ ഇടുകയും ചെയ്യേണ്ടതാണ്. ഏഴ് മുതല്‍ 10 വര്‍ഷം വരെയൊക്കെയാണ് ഒരു കിടക്കയുടെ പരമാവധി കാലാവധി.
8. കാര്‍പെറ്റ്
വീടിനുള്ളില്‍ വിരിച്ചിരിക്കുന്ന കാര്‍പെറ്റുകളും പൊടിയുടെയും അണുക്കളുടെയും വിളനിലമാണ്. ഇവയും പത്ത് വര്‍ഷം കൂടുമ്പോള്‍ മാറ്റണം. വാക്വം ക്ലീനര്‍ ഉപയോഗിച്ച് പൊടി വലിച്ചെടുക്കുന്നതും ഓരോ വര്‍ഷത്തിലും സ്റ്റീം ക്ലീനിങ് ചെയ്യുന്നതും കാര്‍പ്പെറ്റുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ സഹായിക്കും.