വായ്നാറ്റം കാരണം സംസാരിക്കാൻ നാണക്കേടാണോ? പരിഹരിക്കാൻ ഇവ പരീക്ഷിക്കാം
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു
വായിൽ നിന്നു വരുന്ന ദുർഗന്ധത്തെയാണു വായ്നാറ്റം അഥവാ ഹാലിടോസിസ് എന്നു പറയുന്നത്. രോഗിയുടെ ആരോഗ്യത്തെ മാത്രമല്ല ആത്മവിശ്വാസത്തേയും ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് ഇത്. ഏകദേശം 50 ശതമാനം ആളുകൾ, തങ്ങൾക്കു വായ്നാറ്റം ഉണ്ടെന്നു കരുതുന്നു. ചിലർക്ക് വായ്നാറ്റം ഇല്ലെങ്കിൽ പോലും അമിതമായ ഉത്കണ്ഠ വച്ചു പുലർത്തുന്നവരാണ്.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലെ സംസാരത്തിൽ നിന്നുമൊക്കെയാവാം ഇതു തിരിച്ചറിയപ്പെടുന്നത്. ലിംഗഭേദമന്യേ എല്ലാ പ്രായക്കാരും അഭിമുഖീകരിക്കുന്ന ഈ അവസ്ഥ വ്യക്തികളിൽ അപകർഷബോധത്തിനും ഇടയാക്കുന്നു.
രോഗങ്ങൾ കാരണവും
വായയുമായി ബന്ധപ്പെട്ടതോ മറ്റു രോഗാവസ്ഥയുമായി ബന്ധപ്പെട്ടതോ ആയ കാരണങ്ങൾ കൊണ്ടു വായ്നാറ്റം ഉണ്ടാകാം.
∙വായയുമായി ബന്ധപ്പെട്ടവ
ഹാലിടോസിസിന്റെ മുഖ്യ കാരണം ശരിയായ ദന്തശുചീകരണം ശീലമാക്കാത്തതാണ്. ഇതു കാരണം പല്ലുകൾക്കിടയിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ, ബാക്ടീരിയൽ പ്രവർത്തനങ്ങൾക്കു വിധേയമായി ഡെന്റൽ പ്ലാക്ക് (ജൈവ പടലം) രൂപപ്പെടാനും ഇതു വായ്നാറ്റത്തിലേക്കും മോണരോഗത്തിലേക്കും നയിക്കുകയും ചെയ്യുന്നു. വായിലെ പല തരത്തിലുള്ള അണുബാധകൾ, ദന്തക്ഷയം, വായിലെ പൂപ്പൽബാധ, വായിലൂടെയുള്ള ശ്വസനം, കൃത്രിമ ദന്തങ്ങളുടേയും ദന്തക്രമീകരണ ഭാഗമായി വായിൽ വച്ചിട്ടുള്ള ബ്രാക്കറ്റ്സുകളുടെയും ശുചിതമില്ലായ്മ, പുകയില, മദ്യപാനം ഇവയെല്ലാം വായ്നാറ്റത്തിനു കാരണങ്ങളാണ്.
ഗർഭാവസ്ഥ പ്രത്യക്ഷത്തിൽ വായ്നാറ്റം ഉണ്ടാക്കുന്നില്ല എങ്കിലും ഗർഭാവസ്ഥയിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളും ഛർദി, ഓക്കാനം തുടങ്ങിയ ബുദ്ധിമുട്ടുകളും ശരിയായ ദന്തപരിപാലനത്തിനു തടസ്സമാകുന്നു. ഇതു മോണരോഗത്തിനും അതുവഴി വായ്നാറ്റത്തിനും കാരണമാകുന്നു.
വായ തുറന്ന് ഉറങ്ങുന്ന ശീലമുള്ളവരിലും ഡ്രൈ മൗത്ത് കൊണ്ടു വായ്നാറ്റം ഉണ്ടാകാം. ഉമിനീർ നമ്മുടെ വായയെ നനയ്ക്കുകയും ശുചിയായി സംരക്ഷിക്കുകയും ചെയ്യുന്നു.
കുട്ടികളിലെ വായ്നാറ്റത്തിനു പലപ്പോഴും മാതാപിതാക്കളുടെ അശ്രദ്ധ ഒരു കാരണമാണ്. മിഠായികൾ, ചോക്‌ലെറ്റ്, കേക്ക്, പേസ്ട്രി, ശീതള പാനീയങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, അച്ചാറുകൾ ഇവയൊക്കെ പല്ലിന്റെ ആരോഗ്യത്തെ ദോഷകമരമായി ബാധിച്ചു ദന്തക്ഷയം ഉണ്ടാക്കും. കുട്ടികൾ ഇവ കഴിച്ചാൽ വായ നല്ലവണ്ണം വൃത്തിയാക്കാൻ മാതാപിതാക്കൾ നിർദേശിക്കണം.
∙ മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടവ
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ന്യുമോണിയ, ശ്വാസകോശ അർബുദം, തൊണ്ടയിലേയും മൂക്കിലേയും അസുഖങ്ങൾ, പനി, ജലദോഷം, കഫക്കെട്ട്, സൈനസൈറ്റിസ് മുതലായവയും ഉദരസംബന്ധമായ ഗ്യാസ്ട്രൈറ്റിസ്, പ്രമേഹം, കരൾ രോഗങ്ങൾ, വൃക്ക രോഗങ്ങൾ ഇവയുടെ ഭാഗമായും വായ്നാറ്റം ഉണ്ടാകാറുണ്ട്.
വിഷാദരോഗങ്ങൾക്കും മാനസിക സമ്മർദത്തിനും കഴിക്കുന്ന ചില മരുന്നുകളും മോണവീക്കത്തിനും വായ്നാറ്റത്തിനും ഇടയാക്കും. സൾഫർ കൂടുതലടങ്ങിയ സവാള, വെളുത്തുള്ളി എന്നിവയും പാലുൽപ്പനങ്ങളായ പനീർ, ബട്ടർ എന്നിവയും വായ്നാറ്റത്തിനു കാരണമാകാം.
കാരണം കണ്ടെത്തി ചികിത്സ
വായ്നാറ്റത്തിന്റെ മൂലകാരണം കണ്ടെത്തുക എന്നതാണു പ്രധാനം. പല്ലിലെ പോടുകൾ സമയാസമയങ്ങളിൽ അടയ്ക്കുക, വായിലെ അൾസറുകൾ, പൂപ്പൽ ബാധ, ഓറൽ കാൻസർ, മോണരോഗങ്ങൾ എന്നിവ ഒരു ദന്ത വിദഗ്ധനെ കാണിച്ചു പരിഹരിക്കുക. വായിലെ ബാക്ടീരിയൽ പടലമായ ഡെന്റൽ പ്ലാക്ക്, കാൽക്കുലസ് (കക്കകൾ) വായിലെ കറകൾ എന്നിവ അൾട്രാസോണിക് ക്ലീനിങ് വഴി നീക്കം ചെയ്യാം.
പല്ലും നാക്കും വൃത്തിയാക്കണം
ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യൽ ശീലമാക്കുക. ഇതോടൊപ്പം നമ്മുടെ നാവും പ്ലാസ്റ്റിക് ടങ് ക്ലീനറോ ബ്രഷിന്റെ പുറകുവശത്തെ പരുത്ത പ്രതലമോ ഉപയോഗിച്ച് ക്ലീൻ ചെയ്യണം. കുട്ടികളുടെ കാര്യത്തിൽ ആഹാരശേഷം അവരെക്കൊണ്ട് വൃത്തിയായി വായ കഴുകിക്കുക. ഉപയോഗിക്കുന്ന ബ്രഷ് മൂന്നു മാസത്തിലൊരിക്കൽ മാറ്റേണ്ടതാണ്.
പല്ലിനിടയിലെ വിടവുകൾ വൃത്തിയാക്കാനായി ഡെന്റൽ ഫ്ലോസുകൾ. ടൂത്ത് പിക്ക്, ഇന്റർ ഡെന്റൽ ബ്രഷ് എന്നിവ വിപണിയിൽ ലഭ്യമാണ്. വായ്പ്പല്ലുകൾ വൃത്തിയായി ബ്രഷ് ചെയ്ത് സൂക്ഷിക്കണം. വായ്നാറ്റത്തിനു പരിഹാരമായി മൗത്ത് വാഷുകളും മൗത്ത് സ്പ്രേകളും ഒരു ദന്താരോഗ്യ വിദഗ്ധന്റെ നിർദേശപ്രകാരം ഉപയോഗിക്കാം. ആറുമാസത്തിലൊരിക്കൽ ഒരു ദന്ത ഡോക്ടറെ കണ്ടു പല്ലിന്റെ മൊത്തത്തിലുള്ള ആരോഗ്യം വിലയിരുത്തണം.
മറ്റു രോഗാവസ്ഥകളുമായി ബന്ധപ്പെട്ടുള്ള വായ്നാറ്റമാണെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കുക. പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമാക്കി കൊണ്ടുപോവുക. പ്രമേഹ രോഗം മോണരോഗവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു. ദന്തപരിപാലനത്തിൽ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധ ചെലുത്തണം. മോണരോഗം മറ്റു പല രോഗങ്ങളുടേയും ഒരു സൂചന കൂടിയാണ്. പുകവലി, മദ്യപാനം, മുറുക്ക് തുടങ്ങിയ ശീലങ്ങൾ ക്രമേണ നിർത്താൻ ശ്രമിക്കുക. ഓറൽ കാൻസർ പോലെയുള്ള സങ്കീർണ്ണമായ അവസ്ഥയിലേക്കു നയിക്കുന്നതാണ് ഇത്തരം ദുശ്ശീലങ്ങൾ.
ഇവ പരീക്ഷിക്കാം
∙ ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുന്നതു വായിലെ വരൾച്ച (Dryness) കുറയ്ക്കുന്നു.
∙ ആഹാരശേഷം ജീരകം, കറുവപ്പട്ട, ഗ്രാംപൂ, ഏലയ്ക്ക, ഇഞ്ചിപ്പൊടി ഇവ ചവയ്ക്കുന്നതു താൽക്കാലിക ശമനത്തിനു നല്ലതാണ്.
∙ഗ്രീൻടീ, തൈര് എന്നിവയുടെ ഉപയോഗം കൂട്ടുക. നാരുകളടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുക.
∙ ഓറഞ്ച്, ആപ്പിൾ, നാരങ്ങ എന്നീ പഴവർഗ്ഗങ്ങൾ വായിലെ ചീത്ത ബാക്ടീരിയയുടെ പ്രവർത്തനം കുറയ്ക്കാനും വായ്നാറ്റം അകറ്റാനും സഹായിക്കുന്നു.
(വിവരങ്ങൾക്ക് കടപ്പാട്: സജിന ബീഗം, സീനിയർ ഡെന്റൽ ഹൈജീനിസ്റ്റ്, ഗവ. ഡെന്റൽ കോളജ്, കോട്ടയം)
ഇഷ്ടമുള്ള ഭക്ഷണങ്ങൾ കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ