സൂര്യപ്രകാശം ആണ് വൈറ്റമിൻ ഡി യുടെ പ്രധാന ഉറവിടം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും വൈറ്റമിൻ ഡി കൂടിയേ കഴിയൂ. എന്നാൽ ഇരുണ്ട ചർമം (darker skin tone) ഉള്ളവരിലും, സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏൽക്കുന്നവരിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂര്യപ്രകാശം ആണ് വൈറ്റമിൻ ഡി യുടെ പ്രധാന ഉറവിടം. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തിനും എല്ലുകളുടെ ആരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും വൈറ്റമിൻ ഡി കൂടിയേ കഴിയൂ. എന്നാൽ ഇരുണ്ട ചർമം (darker skin tone) ഉള്ളവരിലും, സൂര്യപ്രകാശം വളരെ കുറച്ചു മാത്രം ഏൽക്കുന്നവരിലും ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും സപ്ലിമെന്റുകൾ കഴിക്കേണ്ടി വരും. 

ഉറക്കത്തിന്റെ രീതി, ജൈവഘടികാരം ഇവയെ സ്വാധീനിക്കും എന്നതിനാൽ വൈറ്റമിൻ ഡി സപ്ലിമെന്റുകൾ രാവിലെ കഴിക്കുന്നതാണ് കൂടുതൽ നല്ലത്. 

ADVERTISEMENT

രാവിലെ വൈറ്റമിൻ ഡി എടുക്കുന്നത് ശരീരം പോഷകങ്ങളെ പരമാവധി ആഗിരണം ചെയ്യാനും പകൽ മുഴുവൻ ശരിയായി പ്രവർത്തിക്കാനും സഹായിക്കും. വൈറ്റമിൻ ഡി കൊഴുപ്പിൽ ലയിക്കുന്നതാകയാൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തോടൊപ്പം ഇത് കഴിക്കുന്നത് വളരെ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. 

കാത്സ്യം ധാരാളം അടങ്ങിയ ഭക്ഷണത്തോടൊപ്പം വൈറ്റമിൻ ഡി കഴിക്കുന്നത് ഏറെ ഗുണകരമാണ്. ഇത് ശരീരത്തിൽ വൈറ്റമിൻ ഡി യുടെ ആഗിരണം വർധിപ്പിക്കും. പാൽ, ഫിഗർ മില്ലറ്റ് അഥവാ റാഗി, മുള്ളൻ ചീര, എള്ള്, ചണവിത്ത്, ആശാളി വിത്ത് (garden cress seeds), പച്ച നിറത്തിലുള്ള ഇലക്കറികൾ ഇവയിലെല്ലാം കാത്സ്യം ധാരാളമുണ്ട്. 

Photo credit : Tatjana Baibakova / Shutterstock.com

വൈറ്റമിൻ ഡി എങ്ങനെ നിലനിർത്താം?
വൈറ്റമിൻ സപ്ലിമെന്റുകൾ കഴിക്കുമ്പോൾ സ്ഥിരത പ്രധാനമാണ്. അവ പതിവായി, കൃത്യമായി കഴിക്കണം. ദൈനംദിനചര്യകളുമായി ചേർന്നു പോകുന്ന യോജിച്ച സമയത്ത് കൃത്യമായ അളവിൽ കഴിക്കണം. ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിലോ വൈറ്റമിൻ ഡി യുടെ ആഗിരണം തടസ്സപ്പെടുത്തുന്ന മരുന്നുകൾ കഴിക്കുന്നവരോ കൃത്യമായ സമയം തെരഞ്ഞെടുത്ത് കഴിക്കാൻ ശ്രദ്ധിക്കണം. 

എല്ലുകളുടെ  ആരോഗ്യത്തിന് പാലും പാലുൽപന്നങ്ങളും ആണ് അടിത്തറ. ഇവയിൽ ഉയർന്ന അളവിൽ കാത്സ്യം, പ്രോട്ടീൻ, വൈറ്റമിൻ ഡി ഇവയുണ്ട്.

ADVERTISEMENT

കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. എന്നാൽ ഇവയുടെ ആഗിരണം സാധ്യമാക്കുന്നത് വൈറ്റമിൻ ഡി ആണ്. അതുപോലെ പ്രോട്ടീൻ ശരീരത്തിന്റെ വളർച്ചയ്ക്കും ആവശ്യമാണ്. ഒമേഗ 3 ഫാറ്റി ആസിഡുകൾ ബുദ്ധിവളർച്ചയെ സഹായിക്കുക മാത്രമല്ല, എല്ലുകളുടെ സാന്ദ്രത നിലനിർത്താൻ വൈറ്റമിൻ ഡി യുടെ പങ്കിനൊപ്പം നിൽക്കുകയും ചെയ്യുന്നു. 

ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും മുട്ടയും കൊഴുപ്പുളള മത്സ്യങ്ങളും ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. 

Representative image. Photo Credit: Esin Deniz/istockphoto.com

മുട്ടയിലെ പ്രോട്ടീൻ, ശരീരകലയുടെ കേടുപാടുകൾ പരിഹരിക്കാനും വളർച്ചയ്ക്കും സഹായിക്കുമ്പോൾ വൈറ്റമിൻ ഡി ആകട്ടെ എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. 

കുട്ടികളിൽ പതിവായി മുട്ട കഴിക്കുന്നത്, പോഷകങ്ങൾ ശരീരത്തിലെത്താനും എല്ലുകൾ ശക്തിപ്പെടാനും ഊർജോൽപാദനത്തിനും സഹായിക്കും. പച്ചനിറമുള്ള ഇലക്കറികൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഊർജത്തിനും വളർച്ചയ്ക്കും ആരോഗ്യമുള്ള പോഷകങ്ങൾ ലഭിക്കാനും സഹായിക്കും. ഈ ഭക്ഷണങ്ങൾ ശാരീരികമായ വികാസത്തിനു സഹായിക്കുക മാത്രമല്ല, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും ബൗദ്ധികമായ ആരോഗ്യത്തിനും സഹായിക്കുന്നു. 

ADVERTISEMENT

പോഷകങ്ങളെല്ലാമടങ്ങിയ സമീകൃതഭക്ഷണമാണ് ആരോഗ്യകരമായ വളർച്ചയ്ക്ക് അടിസ്ഥാനം. 

ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ പ്രഭാത ഭക്ഷണത്തോടൊപ്പം വൈറ്റമിൻ ഡി സപ്ലിമെന്റുകൾ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വൈറ്റമിൻ ഡി കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയം തെരഞ്ഞെടുക്കുമ്പോൾ ഓരോ വ്യക്തിയുടെയും സാഹചര്യവും സൗകര്യവും കൂടി പരിഗണിക്കാവുന്നതാണ്.

വൈറ്റമിൻ ഡി കുറഞ്ഞാൽ എന്തു സംഭവിക്കും: വിഡിയോ

English Summary:

Best time to take vitamin d supplements

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT