ശരീരഭാരം കുറയ്ക്കാൻ ഈ സ്മൂത്തികൾ പരീക്ഷിക്കൂ, ഫലം കാണുമെന്ന് ഉറപ്പ്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണല്ലോ ഇക്കാലത്ത് കൂടുതൽ. എപ്പോഴും ഇരുന്നുള്ള ജോലിയും, ഫാസ്റ്റ് ഫുഡും ആരോഗ്യത്തെ നശിപ്പിക്കുന്നുവെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴേക്കും പലപ്പോഴും വൈകിപ്പോകാറുണ്ട്. എന്നിരുന്നാലും ആരോഗ്യത്തെ തിരികെപ്പിടിക്കാവുന്നതേയുള്ളു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവും ജീവിതം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന ഭക്ഷണമാണ് സ്മൂത്തികൾ. കട്ടിയിൽ അരച്ചെടുക്കുന്ന ഈ ഷേക്കുകൾ പെട്ടന്ന് വയറു നിറയ്ക്കുകയും വിശപ്പ് തോന്നാതിരിക്കാൻ സഹായിക്കുകയും ചെയ്യും. കാലറി കുറഞ്ഞതും പോഷണങ്ങൾ നിറഞ്ഞതുമായ ഈ സ്മൂത്തി ആരോഗ്യത്തെ സംരക്ഷിക്കും. അത്തരത്തിലെ ചില സ്മൂത്തികളും അവയുടെ ഗുണങ്ങളും അറിയാം
മജന്ത സ്മൂത്തി
ബീറ്റ്റൂട്ട് – 1 ചെറുത്, അരിഞ്ഞത്
കാരറ്റ് – മീഡിയം, അരിഞ്ഞത്
വെള്ളരി – 1 അരിഞ്ഞത്
ആപ്പിൾ – 1 അരിഞ്ഞത്
ഇഞ്ചി – 1 ഇഞ്ച്
ഫൈബർ ധാരാളമായുള്ള ബീറ്റ്റൂട്ട് ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. വൈറ്റമിൻ സി, പൊട്ടാസിയം, എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കാരറ്റിനുള്ള ആരോഗ്യഗുണങ്ങളും ചെറുതല്ല. കാലറി കുറഞ്ഞ കാരറ്റിൽ വൈറ്റമിൻ കെ1, പൊട്ടാസിയം എന്നിവയുണ്ട്. വീട്ടിൽ എപ്പോഴും ഉണ്ടാകാറുള്ള വെള്ളരിയും ആള് ചില്ലറക്കാരനല്ല. വെള്ളത്തിന്റെ അംശം കൂടുതലുള്ള വെള്ളരി കഴിച്ചെന്നു കരുതി കാലറി കൂടുകയേയില്ല. ശരീരത്തിൽ ജലാംശം നിലനിർത്താം, വൈറ്റമിനുകളായ എ, കെ, സി എന്നിവയും ധാരാളമായുണ്ട്. ആപ്പിളിൽ ആന്റി ഓക്സിഡന്റുകൾ ഒരുപാടുണ്ട്. വയറു നിറഞ്ഞിരിക്കാൻ അത് സഹായിക്കും. ഇഞ്ചി ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുകയും ദഹനം വേഗത്തിലാക്കുകയും ചെയ്യും. ബ്ലോട്ടിങ് കുറച്ച് ശരീരഭാരം കുറയാൻ സഹായിക്കും.
ഇവയെല്ലാം ഒരുമിച്ച് അരച്ചെടുത്ത് ഉപയോഗിക്കാം.
ഓറഞ്ച് സ്മൂത്തി
കാരറ്റ് – 1 മീഡിയം, ചെറുതായി അരിഞ്ഞത്
1 ഓറഞ്ചിന്റെ നീര്
പൈനാപ്പിൾ – അര കപ്പ്, ചെറുതായി അരിഞ്ഞത്
ഇഞ്ചി – 1 ഇഞ്ച്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
ഫൈബർ കൂടിയതും കാലറി കുറഞ്ഞതുമായ കാരറ്റ് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത്. ചർമം തിളക്കമുള്ളതാവാനും കാരറ്റിന്റെ സവിശേഷതകൾ കാരണമാകും. ഓറഞ്ചിനാകട്ടെ പ്രതിരോധശേഷി കൂട്ടാനാകും. ഒപ്പം വൈറ്റമിൻ സിയും ഒരുപാടുണ്ട്. വൈറ്റമിൻ സി ഒരുപാടുള്ള മറ്റൊരു പഴമാണ് പൈനാപ്പിൾ. ദഹനത്തെ നന്നാക്കും. സ്മൂത്തിയിൽ ചേർക്കുന്ന ഇഞ്ചിയും ദഹനത്തെ ശരിയായി നടക്കാൻ സഹായിക്കുന്നവയാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ശരീരത്തിലെ നീർക്കെട്ട് കുറച്ച് കൊഴുപ്പ് കത്തിച്ചുകളയാൻ സഹായിക്കുന്നു.
ഇവയെല്ലാം ഒരുമിച്ച് അരച്ചെടുത്ത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.
ഗ്രീൻ സ്മൂത്തി
ചീര –ഒരു പിടി
ആപ്പിള്‍ – 1 , അരിഞ്ഞത്
വെള്ളരി – 1, അരിഞ്ഞത്
അരമുറി നാരങ്ങയുടെ നീര്
ഇഞ്ചി – 1 ഇഞ്ച്
അയണ്‍, കാത്സ്യം, ഫൈബർ എന്നിവ ധാരാളമുള്ള ഇലയാണ് സ്പിനാച്ച് അധവാ ചീര. സാധാരണ തോരൻ രൂപത്തിലാണ് നമ്മളിത് കഴിക്കാറുള്ളതെങ്കിലും സ്മൂത്തിയിൽ ഇത് അടിപൊളി ചേരുവയാണ്. വൈറ്റമിനുകളാൽ സമ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് എന്തുകൊണ്ടും ഉത്തമം. ആപ്പിളിലും വെള്ളരിയിലും ആന്റിഓക്സിഡന്റും വൈറ്റമിനുകളും ഉണ്ട്. നാരങ്ങ ഭാരം കുറയ്ക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. ഇഞ്ചിയും ദഹനം ശരിയായി നടത്തും.
സ്മൂത്തിയിൽ നട്സുകൾ ചേർക്കുന്നത് വിശപ്പ് കുറയാൻ ആരോഗ്യഗുണങ്ങൾ കൂട്ടാനും സഹായിക്കും. വെള്ളം, പാൽ എന്നിവ ചേർത്തും സ്മൂത്തികൾ തയാറാക്കാം. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനോടൊപ്പം മധുരം കഴിക്കാനുള്ള താൽപര്യത്തെ കുറച്ചു നിർത്തും. പഞ്ചസാര അധികമായി ചേർന്ന പാനീയങ്ങൾക്കു പകരം സ്മൂത്തികൾ എളുപ്പത്തിൽ ഉപയോഗിക്കാം.
ഇഷ്ടത്തിനനുസരിച്ച് മാറ്റം വരുത്താം എന്നുള്ളതാണ് സ്മൂത്തികൾക്ക് ഇത്ര പ്രിയമേറാൻ കാരണം, രാവിലെ ആയാലും വൈകിട്ട് ആയാലും എളുപ്പത്തിൽ ഉണ്ടാക്കാനും എവിയെയെങ്കിലും പോകുമ്പോൾ കൂടെ കരുതാനും ബുദ്ധിമുട്ടില്ല. ഏത് സമയത്താണോ നിങ്ങൾക്കു കൂടുതല്‍ വിശപ്പ് അനുഭവപ്പെടുന്നത്, അപ്പോൾ ഭക്ഷണത്തിനു പകരം ഈ സ്മൂത്തി കുടിച്ചാൽ വിശപ്പ് പെട്ടെന്നു മാറുകയും അധിക കാലറി അകത്ത് പോകാതിരിക്കുകയും ചെയ്യുന്നു.
പച്ചക്കറികൾക്കൊപ്പം പഴങ്ങൾ കൂടി ചേർക്കുമ്പോൾ സ്മൂത്തി കൂടുതൽ നന്നാവുന്നു. മധുരത്തിനു വേണ്ടി തേൻ, ഡേറ്റ് സിറപ്പ്, മേപ്പിൾ സിറപ്പ് എന്നിവ ഉപയോഗിക്കാം. തൈര്, അവക്കാഡോ, പീനട്ട് ബട്ടർ എന്നിവ ചേർത്താൽ കൂടുതൽ ക്രീമീ രീതിയിൽ സ്മൂ്ത്തി കിട്ടും, ഗുണവും രുചിയും കൂടുതൽ. ഇനി സ്മൂത്തി കുടിക്കുമ്പോൾ എന്തെങ്കിലും കടിക്കാൻ കൂടി കിട്ടണമെന്നുള്ളവർ അതിലേക്ക് ചിയ സീഡ്, ഫ്ലാക് സീഡ്, നട്സ്, ഗ്രനോള എന്നിവ ചേർക്കാം.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ