ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിച്ചാൽ അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. പ്രതിരോധശക്തി വർധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു വരെ നീളുന്നു വെളുത്തുള്ളിയുടെ ഗുണങ്ങൾ. ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന വെളുത്തുള്ളി ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. പ്രതിരോധശക്തി വർധിപ്പിക്കുന്നതു മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതു വരെ നീളുന്നു വെളുത്തുള്ളിയുടെ ഗുണങ്ങൾ. ദിവസവും വെറുംവയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും.

∙വെളുത്തുള്ളിയിൽ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ഉറക്കം വരുത്തും. ഉറക്കത്തെ നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവായ സെറോടോണിനെ നിർമിക്കുന്ന ഘടകമായി ട്രിപ്റ്റോഫാൻ പ്രവർത്തിക്കുന്നു. ഉറങ്ങാൻ കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ADVERTISEMENT

∙രാത്രി കിടക്കും മുൻപ് വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും വരാനുള്ള സാധ്യത കുറയ്ക്കും. രക്തസമ്മർദം കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരത്തിലെ രക്തപ്രവാഹം വർധിപ്പിക്കാനും അതു വഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വെളുത്തുള്ളി സഹായിക്കും. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതെ തടയാൻ വെളുത്തുളളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Representative Image -Image Credit: Pixel-Shot/shutterstock

∙അല്ലിസിൻ എന്ന സൾഫർ സംയുക്തം അടങ്ങിയതിനാൽ വെളുത്തുള്ളി രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് രോഗങ്ങളും അണുബാധകളും വരാതെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും പ്രഭാതഭക്ഷണത്തിനു മുൻപ് വെളുത്തുള്ളി കഴിക്കുന്നത് പനി, ജലദോഷം, മറ്റ് ൈവറൽ രോഗങ്ങൾ ഇവ വരാതെ തടയും.

ADVERTISEMENT

∙വെളുത്തുള്ളിക്ക് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനുളള കഴിവുണ്ട്. ഇത് ഒരു നാച്വറൽ ഡീ ടോക്സിഫയർ ആയി പ്രവർത്തിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് വിഷാംശങ്ങളെ അകറ്റി ശരീരത്തെ സംരക്ഷിക്കുന്നു.

∙ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ തുരത്താനും ഓക്സീകരണ സമ്മർദം അകറ്റാനും ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ള വെളുത്തുള്ളി സഹായിക്കും. രാവിലെ ദിവസവും വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പ്രായമാകൽ സാവധാനത്തിലാകും. കൂടാതെ ഇൻഫ്ലമേഷൻ തടയാനും രക്തം കട്ടപിടിക്കുന്നതു തടയാനും വെളുത്തുള്ളി പതിവായി കഴിക്കുന്നതിലൂടെ സാധിക്കും.

ADVERTISEMENT

ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Discover the Incredible Health Benefits of Eating Garlic on an Empty Stomach

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT