പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ? രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ എന്ത് ചെയ്യണം?
മാമ്പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിയിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഈ പഴം മുന്നിൽത്തന്നെ. വൈറ്റമിൻ സി, വൈറ്റമിൻ എ, കോപ്പർ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻബി6 വൈറ്റമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാങ്ങ. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക, ശരീരഭാരത്തിൽ മാറ്റം വരുത്തുക,

മാമ്പഴം കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. രുചിയിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും ഈ പഴം മുന്നിൽത്തന്നെ. വൈറ്റമിൻ സി, വൈറ്റമിൻ എ, കോപ്പർ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻബി6 വൈറ്റമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാങ്ങ. വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക, ശരീരഭാരത്തിൽ മാറ്റം വരുത്തുക, ചർമത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക, ഇമ്മ്യൂണിറ്റി വർധിപ്പിക്കുകയും എന്നീ കാര്യങ്ങളിൽ മാമ്പഴം വളരെ പ്രധാനപ്പെട്ടതാണ്.
എന്നാൽ മധുരമുള്ള ഫലമായതിനാൽ പ്രമേഹരോഗികൾ മാങ്ങ കഴിക്കുമ്പോള്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ന്യൂട്രീഷനിസ്റ്റായ ലവ്നീത് ബത്ര തന്റെ സോഷ്യൽമീഡിയയിലൂടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു.
അളവ് നിയന്ത്രിക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാൻ ദിവസം ഒരു മാങ്ങയിൽ കൂടുതൽ കഴിക്കരുത്. ഒരു മീഡിയം വലുപ്പമുള്ള മാങ്ങയിൽ ഏകദേശം 50ഗ്രാം കാർബോഹൈഡ്രേറ്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ അര മുതൽ ഒരു മാങ്ങ വരെ കഴിക്കുന്നത് പ്രശ്നമുണ്ടാക്കില്ല. കൂടുതൽ കഴിക്കാതിരിക്കുന്നതാണ് നല്ലത്
ബാലൻസ് വേണം
മാമ്പഴത്തിൽ കാർബോഹൈഡ്രേറ്റും പഞ്ചസാരയുടെ അളവുമെല്ലാം കൂടുതലാണ്. എന്നാൽ ഭക്ഷണത്തിൽ ഇതു രണ്ടും മാത്രം പോരല്ലോ. ബാലൻസ് ചെയ്യുന്നത് പ്രധാനമാണ്. അതിനായി ഹെൽത്തി ഫാറ്റും ഫൈബറും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക
മാങ്ങ കഴിക്കുമ്പോൾ ഒപ്പം മറ്റ് പോഷണങ്ങൾ കൂടി ശരീരത്തിലെത്തണമല്ലോ. അതിനായി ചിയ സീഡും നാരങ്ങാനീരും ചേർത്ത ഒരു ഗ്ലാസ് വെള്ളമോ കുതിർത്ത ബദാം, വാൾനട്ട് എന്നിവയോ മാങ്ങ കഴിക്കുന്നതിനു മുൻപ് ഭക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ വർധനവ് നിയന്ത്രിക്കാനാകും
സമയം ശ്രദ്ധിക്കണം
ഏത് ഭക്ഷണവും, അത് കഴിക്കുന്ന സമയത്തെ അനുസരിച്ച് ശരീരത്തിന് ഗുണവും ദോഷവുമായി മാറാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തണമെങ്കിൽ ശരിയായ സമയത്ത് വേണം മാങ്ങ കഴിക്കാൻ. ധാരാളം നടക്കുകയോ വർക്ഔട്ട് പോലുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ മുൻപ് കഴിക്കാവുന്നതാണ്.
എങ്ങനെ കഴിക്കണം?
മാങ്ങ കൊണ്ട് എന്തൊക്കെ ചെയ്യാമല്ലേ. നല്ല മധുരമുള്ള മാങ്ങ കിട്ടിയാൽ ജ്യൂസ് ഉണ്ടാക്കും, ഷേക്ക് ഉണ്ടാക്കും, ഐസ്ക്രീമും കേക്കുമെല്ലാം ഉണ്ടാക്കും. എന്നാൽ മാങ്ങ എപ്പോഴും അതേ രൂപത്തിൽ കഴിക്കുന്നതാണ് നല്ലത്. പാലും പഞ്ചസാരയും ചേർത്ത് ജ്യൂസ്, ഷേക്ക് എന്നീ രൂപത്തിൽ കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയാണ് ചെയ്യുന്നത്. ഒപ്പം അരച്ചെടുക്കുന്നതിലൂടെ മാമ്പഴത്തിലുള്ള ഫൈബറുകൾ നഷ്ടമാവുകയും ചെയ്യും. അതുകൊണ്ട് നല്ലൊരു മാങ്ങ കിട്ടിയാൽ കഷ്ണങ്ങളാക്കി കഴിക്കുന്നത് തന്നെയാണ് നല്ലത്.