തൈരും യോഗർട്ടും എല്ലാം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ദഹനത്തിനും ഉദരാരോഗ്യത്തിനും മികച്ച ഭക്ഷണമാണിത്. കാല്‍സ്യവും പ്രോബയോട്ടിക്സും ഇവയിൽ ധാരാളം ഉണ്ട്. എന്നാൽ യോഗർട്ട് ചില ഭക്ഷ്യവസ്തുക്കളുമായി ചേരുമ്പോൾ അത് തുടർച്ചയായ ദഹനക്കേടിനും ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. തെറ്റായ ഭക്ഷണത്തോടൊപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൈരും യോഗർട്ടുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. ദഹനത്തിനും ഉദരാരോഗ്യത്തിനും മികച്ച ഭക്ഷണമാണിത്. കാല്‍സ്യവും പ്രോബയോട്ടിക്സും ഇവയിൽ ധാരാളം ഉണ്ട്. എന്നാൽ യോഗർട്ട് ചില ഭക്ഷ്യവസ്തുക്കളുമായി ചേരുമ്പോൾ അത് തുടർച്ചയായ ദഹനക്കേടിനും ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. തെറ്റായ ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ തൈരിലെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാെത വരുന്നു. ഇത് ആസിഡ് ലെവൽ ഉയരാനും വയറിന് അസ്വസ്ഥതയുണ്ടാകാനും കാരണമാകും.

യോഗർട്ടിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം
1. ഉള്ളി / സവാള

ഉള്ളി കൊണ്ടുള്ള റെയ്ത്ത രുചികരമായ വിഭവമാണ്. എന്നാൽ ഈ രീതിയിൽ ഇതുപയോഗിക്കുന്നത് അനാരോഗ്യകരമാണ്. യോഗർട്ട് തണുപ്പുള്ള ഭക്ഷണമാണ്. ഉള്ളിയാകട്ടെ ശരീരത്തിൽ ചൂടുണ്ടാക്കും. ചൂടിന്റെയും തണുപ്പിന്റെയും ഈ കോമ്പിനേഷൻ ദഹനക്കേടിനും വയറിൽ അസ്വസ്ഥതയ്ക്കും വയറ് കനം വയ്ക്കാനും വയറു വേദനയ്ക്കും കാരണമാകും.

Representative image. Photo Credit:apomares/istockphoto.com
ADVERTISEMENT

2. മാങ്ങ
മാങ്ങ തൈരിനൊപ്പം ചേർത്ത് കഴിക്കരുത്. കാരണം ഇത് ദഹനപ്രശ്നങ്ങൾക്കും, ചർമ പ്രശ്നങ്ങൾക്കും ശരീരത്തിലെ പിഎച്ച് ലെവലിന്റെ അസന്തുലനത്തിനും കാരണമാകുന്നു. മാങ്ങയുടെ പുളിയും തൈരിന്റെ അമ്ല സ്വഭാവവും (acidic)ചേരുമ്പോൾ അത് ശരീരത്തിലെ പിഎച്ച് ലെവലിന്റെ അസന്തുലനത്തിലേക്ക് നയിക്കുന്നു. മാങ്ങ ചൂട് ആണ്. തൈരിന്റെ തണുപ്പ് ഇതുമായി ചേരുമ്പോൾ അത് ദഹനത്തെ ബാധിക്കും. ഇവ രണ്ടും ചേരുമ്പോൾ ശരീരത്തിൽ വിഷാംശവും ഉണ്ടാകുന്നു. തൈരും മാങ്ങയും ചേരുമ്പോൾ ചർമപ്രശ്നങ്ങളായ എക്സിമ, ചർമത്തിലെ ചുവന്ന പാടുകൾ ഇവയുണ്ടാകാം.

3. മത്സ്യം
പ്രോട്ടീന്റെ രണ്ട് ഉറവിടങ്ങൾ ഒരുമിച്ച് കഴിക്കാൻ പാടില്ലെന്ന് വിദഗ്ധർ. മത്സ്യത്തിലെയും യോഗർട്ടിലെയും പ്രോട്ടീനിന്റെ ഉയർന്ന അളവ് ദഹനം പ്രയാസമാക്കുന്നു. ഇതുവഴി വയറു കമ്പിക്കൽ, വയറു വേദന, മറ്റ് ദഹനപ്രശ്നങ്ങൾ ഇവയുണ്ടാകും.

Representative image. Photo Credit:Deagreez/Shutterstock.com
ADVERTISEMENT

4. പഴങ്ങൾ
മിക്ക പഴങ്ങളിലും ഫ്രക്ടോസ്ഷുഗർ ഉണ്ട്. പാൽ ആകട്ടെ പ്രോട്ടീനിന്റെ ഉറവിടമാണ്. ഇവ രണ്ടും തമ്മിൽ ചേർക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കാരണം ഇവ ദഹനക്കേട് ഉണ്ടാക്കും. മാത്രമല്ല നെഞ്ചെരിച്ചിൽ, വയറു കമ്പിക്കൽ, വയറു വേദന തുടങ്ങിയവും ഉണ്ടാകും. പാലും പഴവും ചേർത്ത മിൽക്ക് ഷേക്ക് രുചികരമാവാം പക്ഷേ ഇത് വയറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല.

5. വറുത്ത ഭക്ഷണങ്ങൾ
ഡീപ്പ് ഫ്രൈ ചെയ്ത എണ്ണ പലഹാരങ്ങളോടൊപ്പം യോഗർട്ട് കഴിക്കരുത്. ഇത് ദഹനക്കേടുണ്ടാക്കും. യോഗർട്ട് എണ്ണ ചേർന്ന ഭക്ഷണങ്ങളുമായി ചേരുമ്പോൾ ദഹനം സാവധാനത്തിലാകും. നെഞ്ചെരിച്ചിലിനും ഇത് കാരണമാകും. എന്നാൽ കൊഴുപ്പു കുറഞ്ഞ യോഗർട്ടിൽ പ്രോബയോട്ടിക്സ് ഉള്ളതിനാൽ (നല്ല ബാക്ടീരിയകൾ ആണ്) ഇത് ദഹനത്തിനു സഹായിക്കും.

ADVERTISEMENT

നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം:വിഡിയോ

English Summary:

5 Food Combinations to Avoid With Yogurt