നാം ദൈനംദിന ഭക്ഷണത്തിൽ ഇലക്കറികൾ കൃത്യമായ അളവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമുക്കു ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് വഴി നൽകാനാകും. ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് ഉപയോഗിച്ച് രക്തത്തിലെ പിഎച്ച് നില ക്രമീകരിച്ച്, ജീവിതശൈലീരോഗങ്ങൾ എല്ലാം തന്നെ മാറ്റിനിർത്താൻ കഴിയും.

നാം ദൈനംദിന ഭക്ഷണത്തിൽ ഇലക്കറികൾ കൃത്യമായ അളവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമുക്കു ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് വഴി നൽകാനാകും. ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് ഉപയോഗിച്ച് രക്തത്തിലെ പിഎച്ച് നില ക്രമീകരിച്ച്, ജീവിതശൈലീരോഗങ്ങൾ എല്ലാം തന്നെ മാറ്റിനിർത്താൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം ദൈനംദിന ഭക്ഷണത്തിൽ ഇലക്കറികൾ കൃത്യമായ അളവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമുക്കു ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് വഴി നൽകാനാകും. ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് ഉപയോഗിച്ച് രക്തത്തിലെ പിഎച്ച് നില ക്രമീകരിച്ച്, ജീവിതശൈലീരോഗങ്ങൾ എല്ലാം തന്നെ മാറ്റിനിർത്താൻ കഴിയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാം ദൈനംദിന ഭക്ഷണത്തിൽ ഇലക്കറികൾ കൃത്യമായ അളവിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും നമുക്കു ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് വഴി നൽകാനാകും. ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ്  ഉപയോഗിച്ച് രക്തത്തിലെ പിഎച്ച് നില ക്രമീകരിച്ച്, ജീവിതശൈലീരോഗങ്ങൾ എല്ലാം തന്നെ മാറ്റിനിർത്താൻ കഴിയും. വിവിധതരം പഴങ്ങളും പച്ചക്കറികളും ഇലക്കറികളും നട്സും എണ്ണക്കുരുക്കളും ശരീരത്തിന്റെയും മനസ്സിന്റെയും തലച്ചോറിന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന് ആവശ്യമാണ്. ശരീരം പ്രകൃതിജന്യമായതുകൊണ്ട് അതിന് ഏറ്റുമിഷ്ടം പ്രകൃതിജന്യമായ വസ്തുക്കൾ തന്നെയാണ്. ഗുളിക രൂപത്തിൽ കൊടുക്കുന്ന മൾട്ടി വൈറ്റമിനുകളിൽ നിന്നുള്ള പോഷകങ്ങൾ വളരെക്കുറച്ചു മാത്രമേ ശരീരം ആഗിരണം ചെയ്യുകയുള്ളൂ. എന്നാൽ പ്രകൃതിയിലുള്ള പല പോഷകങ്ങളും ശരീരത്തിന് ആവശ്യമായ അളവുകളിൽ ലഭിക്കണമെങ്കിൽ വലിയ അളവിൽ കഴിക്കേണ്ടി വരും. എന്നാൽ ഡയറ്റ് സബ്സ്റ്റിറ്റ്യൂട്ടുകൾ വഴി ഈ പോഷകങ്ങൾ ശരീരത്തിനു വളരെയെളുപ്പത്തിൽ നൽകുവാൻ കഴിയും. ചില ഡയറ്റ് സബ്സ്റ്റിറ്റ്യൂട്ടുകളെ പരിചയപ്പെടുത്താം.

സ്പിരുലിന
പ്രകൃതിയുടെ വരദാനമാണ് ബ്ലൂ ആൽഗേ വർഗത്തിൽപ്പെട്ട സ്പിരുലിന. ഒരു മനുഷ്യശരീരത്തിനു വേണ്ട എല്ലാ പോഷകങ്ങളുടെയും കലവറയാണിത്. ഗുരുതരവും ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമുള്ളതുമായ രോഗങ്ങൾക്ക് ഇതു ദിവ്യൗഷധം തന്നെ. ഗുളിക രൂപത്തിലും ദ്രവരൂപത്തിലും മാർക്കറ്റിൽ സുലഭവും. ദ്രവരൂപത്തിലുള്ള സ്പിരുലിനയാണ് കൂടുതൽ ഫലപ്രദം. പല ജീവിതശൈലീരോഗങ്ങളുടെയും അടിസ്ഥാന കാരണം പോഷകങ്ങളുടെ അഭാവമോ വിഷവ്സുക്കളുടെ ആധിക്യമോ ആണ്. ഇത്തരം സന്ദർഭങ്ങളിലാണ് സ്പിരുലിനപോലുള്ള ഡയറ്റ് സബ്സ്റ്റിറ്റ്യൂട്സ് നൽകുന്നത്.വർഷങ്ങൾക്കു മുൻപ് അൾസറേറ്റീവ് കൊളൈറ്റിസ് ചികിത്സിക്കാൻ തുടങ്ങിയപ്പോഴാണ് ഈ ആശയം തോന്നിയത്. പെട്ടെന്ന് ശരീരം ശുദ്ധമാക്കാൻ നാച്ചുറോപ്പതി ചികിത്സയ്ക്കൊപ്പമോ അതിനുശേഷമോ ഭക്ഷണത്തോടൊപ്പം സ്പിരുലിനയും ഉൾപ്പെടുത്തിയാലോ എന്നു ചിന്തിച്ചു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കൾ വായ മുതൽ മലദ്വാരം വരെയുള്ള ഭാഗത്തിന്റെ ആവരണത്തെ ആക്രമിക്കുകയും വായിലും ആമാശയത്തിലും കുടലിലും എല്ലാം അൾസർ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനു പകരം പ്രകൃതിജന്യമായ വസ്തുക്കൾ ഉള്ളിലേക്കു ചെല്ലുമ്പോൾ നേരത്തേ കുഴപ്പം പിടിച്ചിരുന്ന ആന്തരികാവരണം പൂർവസ്ഥിതിയിലാവുകയും അസുഖം പൂർണമായും മാറുകയും ചെയ്യും.

ADVERTISEMENT

ക്ലോറോഫിൽ
പണ്ട് ഒരു മുറിവുണ്ടായാൽ മുത്തശ്ശിമാർ എന്താണ് ചെയ്തിരുന്നത് ? കമ്യൂണിസ്റ്റ്പച്ച എന്ന ചെടിയുടെ ഇല ഇടിച്ചു പിഴിഞ്ഞ് മുറിവിൽ ഒഴിച്ചു കെട്ടി ഒന്നുരണ്ടു ദിവസം നനയ്ക്കാതെ വയ്ക്കും. തുറന്നു നോക്കുമ്പോൾ ചെറിയ മുറിവാണെങ്കിൽ പാടുപോലും ഉണ്ടാവില്ല. എന്തായിരുന്നു ആ മാജിക് ? കമ്യൂണിസ്റ്റ് പച്ചയുടെ ഇലയിലെ പ്രധാന ഘടകമാണ് ക്ലോറോഫിൽ. നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അതേ ആകൃതിയാണ് ക്ലോറോഫില്ലിന്. ഹീമോഗ്ലോബിന്റെ നടുവിലുള്ള കണിക ഇരുമ്പാണെങ്കിൽ ക്ലോറോഫില്ലിനു നടുവിലുള്ളത് മഗ്നീഷ്യം ആണ്. അതുകൊണ്ടു രക്തം ശുദ്ധീകരിക്കുകയും ഓക്സിജൻ കോശങ്ങളിലെത്താൻ സഹായിക്കുകയും ചെയ്യുമെന്നു മാത്രമല്ല. ശരീരത്തെ ആൽക്കലൈൻ ആക്കാനും സഹായിക്കുന്നു. ഏറ്റവും കൂടുതൽ ക്ലോറോഫിൽ അടങ്ങിയിരിക്കുന്നത് ആൽഫാൽഫ എന്ന ചെടിയുടെ ഇലകളിലായതുകൊണ്ടാണ് മാർക്കറ്റിൽ ആൽഫാൽഫ ക്ലോറോഫിൽ കൂടുതൽ ലഭ്യമായത്.

Representative image. Photo Credit:NIKCOA/Shutterstock.com

കുർക്കുമിൻ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ഘടകമാണ് കുർക്കുമിൻ. മുത്തശ്ശിമാർ മഞ്ഞളരച്ചു ദേഹത്തു പുരട്ടിയിരുന്നതും മഞ്ഞൾ ചേർത്ത പാൽ കുടിപ്പിച്ചിരുന്നതും കുർക്കുമിന്റെ ഗുണം ലഭിക്കാൻ വേണ്ടി ആയിരുന്നു. 100 ഗ്രാം മഞ്ഞൾപൊടിയിൽ വെറും ഒന്നോ രണ്ടോ ഗ്രാം കുർക്കുമിനാണ് ഉള്ളത്. കാൻസർ കോശങ്ങളുടെ വളർച്ച തടയാനും കാൻസർ വരാതെ ശരീരത്തെ സജ്ജമാക്കാനും കഴിവുണ്ട് കുർക്കുമിന്. ശരീരത്തിലുള്ള നീർക്കെട്ടു തടയാനും കുർക്കുമിൻ ഉത്തമമാണെന്നു പഠനങ്ങൾ കാണിക്കുന്നു. ചർമസബംന്ധമായ ചൊറി, ചിരങ്ങ്, പുഴുക്കടി എന്നിവയെ ചെറുക്കാനും കുർക്കുമിൻ ഉത്തമം. കൂടാതെ കുർക്കുമിനിൽ ആന്റി ഓക്സിഡന്റ്സ് ഉള്ളതിനാൽ ഫ്രീ റാഡിക്കൽസിനെ അകറ്റുന്നു. കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു. പ്രതിരോധ വ്യവസ്ഥ നേരെയാക്കുകയും ചെയ്യുന്നു. കാപ്സ്യൂൾ രൂപത്തിലും പൊടിരൂപത്തിലും കുർക്കുമിൻ ലഭ്യമാണ്. ദിവസേന കുർക്കുമിൻ ഗുളിക കഴിച്ചാൽ രോഗപ്രതിരോധശേഷി കൂടുമെന്നു പഠനങ്ങൾ പറയുന്നു.

Representative image. Photo Credit:Tatevosian Yana/Shutterstock.com

കരിഞ്ചീരകം
തൈമോക്വൈനോൾ എന്ന ആന്റിഓക്സിഡന്റ് അടങ്ങിയ കരിഞ്ചീരകം തല മുതൽ പാദംവരെയുള്ള അവയവങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ എന്നിവയെ ചെറുക്കുന്നു. സോറിയാസിസ്, കാൻസർ, വന്ധ്യത, ആസ്മ എന്നിവയ്ക്ക് ഏറെ ഫലപ്രദമാണ് കരി‍ഞ്ചീരകം. ബീജങ്ങളുടെ എണ്ണവും ചലനശേഷിയും കൂട്ടാനും മാറിടത്തിലെ വേദന (Mastalgia) കുറയക്കാനും കരിഞ്ചീരകം സഹായിക്കും. വാതം മൂലമുള്ള മുട്ടുവേദന കുറയ്ക്കാനും ടോൺസൽസിന്റെ വേദന കുറയ്ക്കാനും കരിഞ്ചീരകം നല്ലതാണ്. കാൻസറിനെതിരെയുള്ള ചില മരുന്നുകൾ കഴിക്കുമ്പോൾ കരളിനുണ്ടാകുന്ന വീക്കം കുറയ്ക്കാനും ഇവ സഹായിക്കും.

കുടംപുളി എക്സ്ട്രാക്ട്
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മീനിൽ ചേർക്കുന്നത് കുടംപുളിയാണ്. ഹൈഡ്രോക്സി സിട്രിക് ആസിഡ് ആണ് ഇതിലെ സജീവ ഘടകം. കൊഴുപ്പിന്റെ ഉൽപാദനം കുറയ്ക്കാനും വിശപ്പു കുറയ്ക്കാനും ഇതു സഹായിക്കുന്നു. സിറോട്ടോണിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കുന്നതുകൊണ്ട് വിശപ്പ് അറിയാതിരിക്കുകയും പ്രസരിപ്പോടെ തുടരാൻ സഹായിക്കുകയും ചെയ്യുന്നു. അമിതവണ്ണമുള്ളവർ കുടുംപുളി എക്സ്ട്രാക്ടിനൊപ്പം ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ശീലിച്ചാൽ ഒരു മാസംകൊണ്ട് 10– 12 കിലോ ഭാരം വരെ കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ മാത്രമല്ല. ചീത്ത കൊളസ്ട്രോൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഇത് ഉത്തമമാണ്.

Representative image. Photo Credit: Ravsky/istockphoto.com
ADVERTISEMENT

ഫ്ളാക്സ് വെജ് ഓയിൽ
ചണത്തിന്റെ കുരുവിൽ നിന്നെടുക്കുന്ന എണ്ണയാണിത്. മീനെണ്ണയിൽ ഉള്ളതിനെക്കാൾ അധികം ഗുണങ്ങൾ ഇതിനുണ്ടത്രേ. ലിഗ്‌നൻ എന്ന ഘടകം ഉള്ളതിനാൽ സ്ത്രീകളുടെ ഹോർമോണായ ഈസ്ട്രജനെ പോലെ ഇതു പ്രവർത്തിക്കും. അതുകൊണ്ടു തന്നെ ആർത്തവവിരാമം വന്ന സ്ത്രീകളിൽ ഈ എണ്ണ ഏറെ ഗുണം ചെയ്യും.നല്ലയിനം കൊളസ്ട്രോൾ ഉണ്ടാകാനും ഞരമ്പുകളുടെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.

മാതളനാരങ്ങ (പോംഗ്രനൈറ്റ്) എക്സ്ട്രാക്ട്
ഔഷധഗുണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഫലവർഗമാണ് മാതളനാരങ്ങ. നൂറിലധികം ഫൈറ്റോകെമിക്കൽസ് അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഏറെ ഗുണം ചെയ്യും. പോംഗ്രനൈറ്റ് എക്സ്ട്രാക്ട് ഗുളിക രൂപത്തിൽ ലഭ്യമാണ്. രക്തം ഉൽപാദിപ്പിക്കാനും ഹൃദയാരോഗ്യം കൂട്ടാനും ഓർമശക്തി വർധിപ്പിക്കാനും അമിത രക്തസമ്മർദം കുറയ്ക്കാനും പ്രമേഹം വരാതിരിക്കാനും സന്ധിവാതത്തിനു പരിഹാരമായും കാൻസർ ചെറുക്കാനും പുരുഷന്മാരിൽ  പ്രോസ്റ്റേറ്റിന്റെ (Prostate) വളർച്ച തടയാനും പോംഗ്രനൈറ്റ് എക്സ്ട്രാക്ട് സഹായിക്കുന്നു. വന്ധ്യതയ്ക്ക് ഒരു പരിധിവരെ പരിഹാരവുമാണിത്. ധാരാളം ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഫ്രീറാഡിക്കലുകളെ നീക്കി കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

ഗ്രേപ്പ് സീഡ് എക്സ്ട്രാക്ട്
മുന്തിരിയുടെ കുരുവിൽ നിന്ന് ഉൽപാദിപ്പിക്കുന്ന സജീവ ഘടകമാണ് ഗ്രേപ്പ് സീഡ് എക്സ്ട്രാക്ട്. ഡയറ്റ് സബ്സ്റ്റിറ്റ്യൂട്ടുകളിൽ ഏറ്റവും കൂടുതൽ ഗുണങ്ങളുള്ള ഒന്നാണിത്. ഫ്ളേവനോയ്ഡ് അടങ്ങിയതിനാൽ രക്തയോട്ടം കൂട്ടുകയും ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. കൊളാജന്റെയും എല്ലുകളുടെയും ആരോഗ്യം വർധിപ്പിക്കുന്നു. വൃക്കയുടെ പ്രവർത്തനശേഷി കൂട്ടുന്നു. അണുബാധ തടയുന്നു. കാൻസറിനെ പ്രതിരോധിക്കുന്നു. അമിത രക്തസമ്മർദം കുറയ്ക്കുന്നു. കരളിന്റെയും തലച്ചോറിന്റെയും പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു.

Representative image. Photo Credit:thasneem/Shutterstock.com

വിർജിൻ കോക്കനട്ട് ഓയിൽ
പച്ചത്തേങ്ങയുടെ പാലിൽ നിന്നും കോൾഡ് പ്രസ്സിങ്ങിലൂടെ വേർതിരിച്ചെടുത്താണ് വിർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കുന്നത്. രാസവസ്തുക്കളും ചൂടും ഉപയോഗിക്കാതെ അത്യാധുനികമായ ഒരു സ്റ്റീൽ പ്രെസ്സിലൂടെ വേർതിരിച്ചെടുക്കുന്നതിനാൽ നിറവും മണവും പോഷകഗുണവും നഷ്ടപ്പെടുന്നില്ല. വിർജിൻ കോക്കനട്ട് ഓയിലിൽ അടങ്ങിയിട്ടുള്ള പ്രധാന ചേരുവ മോണോസോഡിയം ലോറിക് ആസിഡ് ആണ്. മുലപ്പാലിൽ മാത്രം കാണുന്ന ഈ ചേരുവ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുവാൻ സഹായിക്കുന്നു. വിർജിൻ കോക്കനട്ട് ഓയിലിൽ 50% ലോറിക് ആസിഡ് ഉണ്ട്. അണുബാധയ്ക്കെതിരെ ഏറെ ഫലപ്രദമാണ് വിർജിൻ കോക്കനട്ട് ഓയിൽ. കൊഴുപ്പിനെ അലിയിച്ചു കളഞ്ഞു ഭാരം കുറയ്ക്കാനും ചർമം, കണ്ണ്, മുടി, നഖം എന്നിവയുടെ ആരോഗ്യം നന്നാക്കാനും ഇതു സഹായിക്കും. തൈറോയിഡിന്റെ പ്രവർത്തനം സുഗമമാക്കാനും ദഹനശേഷി വർധിപ്പിക്കുവാനും സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനം കാര്യക്ഷമമാക്കി ഓർമശക്തിയും ഏകോപനവും ശ്രദ്ധയും വർധിപ്പിക്കുന്നു. പാശ്ചാത്യനാടുകളിൽ അൽസ്ഹൈമേഴ്സ്, പാർക്കിൻസൺസ്, മറവിരോഗം എന്നിവ ചികിത്സിക്കാൻ വിർജിൻ കോക്കനട്ട് ഓയിൽ ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

ചക്കപ്പൊടി (ജാക്ഫ്രൂട്ട് പൗഡർ)
ചക്കപ്പൊടിയിൽ അരിഭക്ഷണത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ പെക്ടിൻ‍ എന്ന നാര് അടങ്ങിയിട്ടുണ്ട്. തന്മൂലം ജീവിതശൈലീരോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മർദം എന്നിവയെ ചെറുക്കാൻ ചക്കപ്പൊടി സ്ഥിരമായി ഉപയോഗിക്കുന്നത് ഏറെ ഉത്തമമാണ്. ഗ്ലൈസമിക് ഇൻഡക്സ് വളരെക്കുറവുള്ള ഒരു ഭക്ഷണമാണ് ചക്കപ്പൊടി. ഓരോ ഭക്ഷണവും കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരാൻ എടുക്കുന്ന സമയമാണ് ഗ്ലൈസമിക് ഇൻഡക്സ് നാരുകൾ അടങ്ങിയ ഭക്ഷണത്തിനു ഗ്ലൈസമിക് ഇൻഡക്സ് വളരെ കുറവാണ്. കാരണം വളരെ സാവധാനം മാത്രമേ ഇവ ദഹിച്ചു രക്തത്തിലേക്കു ഗ്ലൂക്കോസ് കടത്തിവിടുകയുള്ളൂ. അരിക്കു ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്. അതുകൊണ്ടാണ് ചോറു കഴിച്ചാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ  അളവു പെട്ടെന്നു കൂടുന്നത്. അതുകൊണ്ടാണു നാരുകൾ അധികമുള്ള ചക്കപ്പൊടി ഭക്ഷണത്തിൽ‍ ഉൾപ്പെടുത്തണമെന്നു പറയുന്നത്. 15 ഗ്രാം ചക്കപ്പൊടി രാവിലെയും രാത്രിയും സാധാരണ ഭക്ഷണത്തോടൊപ്പം ചേർത്ത് കഴിക്കുന്നത് (ഉദാ. ദോശമാവിലും പുട്ടുപൊടിയിലും മറ്റും നാലിലൊരു ഭാഗം ചക്കപ്പൊടി ചേർക്കുക) ആരോഗ്യത്തിനു ഗുണം ചെയ്യും. എന്റെയരികിൽ വരുന്ന പ്രമേഹരോഗികളിൽ പരീക്ഷിച്ചു വിജയിച്ച ഒന്നാണ് ചക്കപ്പൊടി. കൂടാതെ ചീത്ത കൊളസ്ട്രോളും രക്താതി സമ്മർദവും നിയന്ത്രിക്കാനും ചക്കപ്പൊടി സഹായിക്കും. കാൻസർ കോശങ്ങളുടെ വളർച്ച തടയുക മാത്രമല്ല. കീമോതെറപ്പി ചെയ്യുന്ന രോഗികളിൽ രക്താണുക്കളുടെ വളർച്ച വളരെ വേഗത്തിലാക്കാനും സഹായിക്കുന്നു. ദഹനശേഷി കൂട്ടി മലബന്ധമകറ്റുന്നു. വന്ധ്യതയെ ചെറുക്കുന്നു തുടങ്ങിയ ഗുണങ്ങളും ചക്കപ്പൊടിക്കുണ്ട്.

Representative image. Photo Credit:wasanajai/Shutterstock.com

പപ്പായ ലീഫ് എക്സ്ട്രാക്ട്
പപ്പായയുടെ ഇല ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന കാപ്സ്യൂളാണിത്. ഡെങ്കിപ്പനിയുടെ ചികിത്സയിൽ പ്ലേറ്റ് ലെറ്റിന്റെ അളവു കൂട്ടാൻ വേണ്ടി പപ്പായ ഇലയുടെ നീര് ഉപയോഗിക്കുന്നതു നമുക്ക് അറിവുള്ളതാണ്. ഇതു കൂടാതെ രോഗപ്രതിരോധശേഷി വർധിപ്പിക്കുവാനും ഫാറ്റി ലിവർ പരിഹരിക്കാനും പപ്പായ ലീഫ് എക്സ്ട്രാക്ട് ഫലപ്രദമാണ്.

റെഡ് ടീ
ദക്ഷിണാഫ്രിക്കയിലുള്ള ഒരു തരം പുല്ല് ഉണക്കിപ്പൊടിച്ചതാണ് റെഡ് ടീ അഥവാ റൂയ്ബോസ് (rooibos) ടീ. ദക്ഷിണാഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ കാര്യമായ അസുഖങ്ങളൊന്നുമില്ല എന്നു ചില ഗവേഷകർ കണ്ടെത്തിയതാണ് ഈ ചായ കണ്ടെത്താൻ സഹായിച്ചത്. അന്വേഷണത്തിൽ ഈ പുല്ലു തിളച്ച വെള്ളത്തിട്ട് ദിവസവും കുടിക്കുന്നതായി കണ്ടെത്തി. ഫ്രീറാഡിക്കൽസിനെ തുരത്തുന്ന ആന്റിഓക്സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ടത്രേ. പലവിധ അലർജി, തുമ്മൽ, ചൊറിച്ചിൽ, വയറെരിച്ചിൽ, മലബന്ധം, മൈഗ്രെയ്ൻ, എക്സിമ, സോറിയാസിസ് എന്നീ രോഗങ്ങൾക്ക് വളരെ ഫലപ്രദമായ ഒരനുബന്ധ ഭക്ഷണം തന്നെയാണ് റൂയ്ബോസ് ഡ്രിങ്ക്.

(വിവരങ്ങൾക്കു കടപ്പാട്: ഡോ. ലളിത അപ്പുക്കുട്ടൻ)

English Summary:

Health Benefits of Diet Substitutes