മഴക്കാലം എത്തി ജലജന്യരോഗങ്ങൾ പിടിപെടാതെ ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. ബാക്ടീരിയ, ഫംഗസ് മറ്റ് രോഗാണുക്കൾ ഇവയ്ക്ക് വളരാൻ അനുകൂല സാഹചര്യം ആയതിനാൽ ചില ഭക്ഷണങ്ങൾ അണുബാധകളും ദഹനക്കേടും ഉണ്ടാക്കും എന്നതിനാലും മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം. മഴക്കാലത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്ത് ജലജന്യരോഗങ്ങൾ പിടിപെടാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ഭക്ഷണകാര്യത്തിലും ശ്രദ്ധവേണം. ബാക്ടീരിയ, ഫംഗസ് മറ്റ് രോഗാണുക്കൾ തുടങ്ങിയവയ്ക്ക് വളരാൻ അനുകൂല സാഹചര്യം ആയതിനാൽ ചില ഭക്ഷണങ്ങൾ അണുബാധകളും ദഹനക്കേടും ഉണ്ടാക്കും. അതുകൊണ്ട് തന്നെ മഴക്കാലത്ത് കഴിക്കുന്ന ഭക്ഷണത്തിൽ ഏറെ കരുതൽ വേണം.
മഴക്കാലത്ത് ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അവ ഏതൊക്കെ എന്നു നോക്കാം.

Representative image. Photo Credit:nata_vkusidey/istockphoto.com

പച്ചച്ചീര
ശീതകാല പച്ചക്കറി ആണെങ്കിലും എല്ലാക്കാലത്തും ലഭ്യമായ പച്ചക്കറിയാണ് പച്ചച്ചീര. പോഷകസമ്പുഷ്ടവും, ഇരുമ്പ് ധാരാളം അടങ്ങിയതുമായ ഒരു സൂപ്പർഫുഡ് ആണിത്. ആരോഗ്യത്തിന് ഏറെ നല്ലത്. എന്നാൽ മഴക്കാലത്ത് ഇവ വേഗം കേടുവരുകയും കീടാണുക്കൾ വരാനും സാധ്യത ഉള്ളതിനാൽ സൂക്ഷിക്കണം. ചീരയിലയിൽ ഈർപ്പം നിലനിന്ന് അവയിൽ ബാക്ടീരിയ പെരുകുകയും സൂക്ഷ്മാണുക്കൾ മുട്ടയിട്ടു പെരുകുകയും ഇത് ദഹനപ്രശ്നങ്ങൾക്കും ഉദരത്തിലെ അണുബാധയ്ക്കും കാരണമാകുകയും ചെയ്യും.

ADVERTISEMENT

സ്ട്രീറ്റ് ഫുഡ്
മഴക്കാലമായാൽ വഴിയരികിലെ ഭക്ഷണശാലകളിൽ നിന്നുള്ള ഭക്ഷണം ഒഴിവാക്കാം. വയറിളക്കം, ഛർദി, ഓക്കാനം, വയറ്റിലെ അണുബാധ മറ്റ് ഭക്ഷ്യജന്യരോഗങ്ങൾ ഇവ വരാൻ സാധ്യതയുള്ളതിനാൽ സ്ട്രീറ്റ് ഫുഡുകൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

പ്രതീകാത്മക ചിത്രം (Photo - Shutterstock / Kravtzov)

കടൽവിഭവങ്ങൾ
ബാക്ടീരിയൽ അണുബാധമൂലം മഴക്കാലത്ത് ജലജന്യരോഗങ്ങൾ വർധിക്കുമെന്ന് അറിയാമല്ലോ. കടൽ വിഭവങ്ങളായ മത്സ്യവും ചെമ്മീനുമെല്ലാം ഈ സമയത്ത് വേഗം കേടു വരും. കടലിലെ ജീവികളുടെ പ്രജനന സമയം കൂടിയാണ് മൺസൂൺ. ഇത് മൂലം ഫ്രഷ് ആയ മത്സ്യം കിട്ടാതെ വരുകയും പഴകിയ മത്സ്യം കഴിച്ച് ഭക്ഷ്യവിഷബാധയും വയറിലെ അണുബാധയും ഉണ്ടാകുകയും ചെയ്യും.

ADVERTISEMENT

മുറിച്ചു വച്ച പഴങ്ങൾ
പഴങ്ങളും സാലഡും ആരോഗ്യകരവും പോഷകങ്ങൾ ധാരാളം അടങ്ങിയതുമാണ്. എന്നിരുന്നാലും മഴക്കാലത്ത് ഇവ പുറത്തു നിന്ന് വാങ്ങിക്കഴിക്കരുത്. ഏറെ സമയം മുറിച്ചു വയ്ക്കുകയുമരുത്. പഴുക്കാത്തതും മുറിച്ചതുമായ പഴങ്ങൾ വേഗം കേടു വരും. ഈച്ചകളും കീടങ്ങളും അതിൽ വന്നിരുന്ന് രോഗങ്ങള്‍ പരത്തും. ഭക്ഷ്യവിഷബാധയ്ക്കും വയറിലെ അണുബാധയ്ക്കും സാധ്യത കൂടുതലുമാണ്.

Representational Image. Image credit: Pormezz/ShutterStock

പാലുൽപന്നങ്ങൾ
ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ ഉപദ്രവകാരികളായ ബാക്ടീരിയകൾ വളരും. ഇവ പാസ്ചറൈസ് ചെയ്യാത്ത പാലിലും പാലടങ്ങിയ ഡെസർട്ടുകളിലും ഉണ്ടാവും. മഴക്കാലമായാൽ പാസ്ചറൈസ് ചെയ്ത പാലും ഫ്രഷ് ആയ പാലുൽപന്നങ്ങളും ഉപയോഗിക്കാൻ കൂടുതൽ ശ്രദ്ധിക്കാം.

ADVERTISEMENT

നല്ല ഭക്ഷണം കഴിക്കാം
മഴക്കാലത്ത് രോഗങ്ങൾ പിടിപെടാതെ രുചികരമായ ഭക്ഷണം കഴിക്കാം. അതിനായി ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.

∙നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കാൻ ശ്രദ്ധിക്കാം. പച്ചയോ പാതിവെന്തതോ ആയ ഭക്ഷണങ്ങളിൽ രോഗാണുക്കളും പ്രാണികളും ഉണ്ടാവും. ചൂട്, രോഗാണുക്കളെ നശിപ്പിക്കും എന്നതിനാൽ ഫ്രഷ് ആയി ഉണ്ടാക്കിയ ചൂട് ഭക്ഷണമാണ് ഏറ്റവും സുരക്ഷിതം.

Representative image. Photo Credit: miniseries/istockphoto.com

∙ഈർപ്പമുള്ള അന്തരീക്ഷം ദഹനത്തെ സാവധാനം ആക്കുമെന്നതിനാൽ ഹെവി ആയതും എണ്ണമയമുള്ളതും കൂടുതൽ എരിവും മധുരവും   ഉള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം. ഇവ മഴക്കാലത്ത് കഴിച്ചാൽ വയറു കമ്പിക്കൽ, വായു, അസിഡിറ്റി, ദഹനക്കേട് ഇവയ്ക്കു കാരണമാകും.
∙പുറത്തു നിന്ന് കുടിവെള്ളം കുടിക്കുന്നത് ഒഴിവാക്കാം.
∙യോഗർട്ട്, പനീർ തുടങ്ങിയ പാലുൽപന്നങ്ങളും മധുരവും ഒഴിവാക്കാം.

English Summary:

Stay Healthy This Monsoon: 5 Foods You Must Avoid to Prevent Infections

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT