എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. ∙രോഗപ്രതിരോധ ശക്തി പച്ച ഉള്ളിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാ വീട്ടിലും ഉണ്ടാകുന്ന പച്ചക്കറികളാണ് ഉള്ളിയും വെളുത്തുള്ളിയും. കറികൾക്ക് രുചി കൂട്ടാൻ ഇവ നമുക്ക് അത്യാവശ്യമാണ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും ഇവയ്ക്കുണ്ട്. പ്രത്യേകിച്ച് ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്. 

∙രോഗപ്രതിരോധ ശക്തി
പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയൽ, ആന്റി വൈറൽ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തി നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷണമേകുന്നു. 

ADVERTISEMENT

∙കൊളസ്ട്രോൾ
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയ നാരുകൾ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. 

Representative image. Photo Credit: Prostock-Studio/istockphoto.com

∙ദഹനം 
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും പ്രീബയോട്ടിക് ഫൈബർ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.  

ADVERTISEMENT

∙ഹൃദയാരോഗ്യം
പച്ച ഉള്ളിയിലും വെളുത്തുള്ളിയിലും ഉള്ള നാരുകൾ, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകൾ ഇവ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. രക്തത്തിലെ ലിപ്പിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 

∙ഇൻഫ്ലമേഷൻ
ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഹൃദ്രോഗം, കാൻസര്‍ തുടങ്ങി ഗുരുതരരോഗങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു. 

ADVERTISEMENT

∙കാൻസർ
ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും സൾഫർ സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും ഉദരത്തിലെ അർബദം, മലാശയ അർബുദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. 

Representative image. Photo Credit: Melica/Shutterstock.com

∙ആന്റി ബാക്ടീരിയൽ ഗുണങ്ങൾ
വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ള സംയുക്തങ്ങൾ ഉണ്ട്. ഇത് രോഗങ്ങൾക്കും അണുബാധകൾക്കും ഉള്ള സാധ്യത കുറയ്ക്കുന്നു. 

∙ശ്രദ്ധിക്കാം 
ഉള്ളിയും വെളുത്തുള്ളിയും മിതമായി മാത്രം കഴിക്കാൻ ശ്രദ്ധിക്കണം. ഏതു ഭക്ഷണവും അമിതമായാൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

English Summary:

Raw Onions and Garlic: The Immunity-Boosting Superfoods You Should Be Eating