ശരീരഭാരം കുറയ്ക്കാൻ മികച്ചത് നെല്ലിക്കയോ ഓറഞ്ചോ? അറിയാം
രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ സി യ്ക്ക് പ്രധാന പങ്കുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യമുള്ള ചർമവും തലമുടിയും ലഭിക്കാനും വൈറ്റമിൻ സി സഹായിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും ഓറഞ്ചും ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലങ്ങളാണ്. വൈറ്റമിൻ

രോഗപ്രതിരോധസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ സി യ്ക്ക് പ്രധാന പങ്കുണ്ട്. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കോശങ്ങളുടെ സംരക്ഷണത്തിനും ആരോഗ്യമുള്ള ചർമവും തലമുടിയും ലഭിക്കാനും വൈറ്റമിൻ സി സഹായിക്കും. വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്കയും ഓറഞ്ചും ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഫലങ്ങളാണ്. വൈറ്റമിൻ സിയ്ക്ക് പുറമെ നാരുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതെങ്ങനെ എന്നറിയാം.
നെല്ലിക്ക നൽകുന്ന ആരോഗ്യഗുണങ്ങൾ ഇവയാണ്
∙നെല്ലിക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ തടയുന്നു, വിശപ്പ് നിയന്ത്രിക്കുന്നു, ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നു ഇത് ശരീരഭാരം കുറയാൻ സഹായിക്കും.
∙ഓറഞ്ചിനെക്കാൾ അധികം വൈറ്റമിൻ സി അടങ്ങിയ നെല്ലിക്കയെ ഒരു സൂപ്പർ ഫുഡ് എന്നും വിളിക്കാം. ഈ ആന്റിഓക്സിഡന്റ് ശരീരത്തിലെ വിഷാംശങ്ങളെ നീക്കുന്നു. ഉപാപചയനിരക്ക് വർധിപ്പിക്കാനും കാലറിയും കൊഴുപ്പും പെട്ടെന്നു തന്നെ ഇല്ലാതാക്കാനും നെല്ലിക്ക സഹായിക്കുന്നു.
∙നെല്ലിക്കയിൽ ഫ്ലേവനോയ്ഡുകളും പോളിഫിനോളുകളും പോലുളള ആന്റിഓക്സിഡന്റുകൾ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ഇൻഫ്ലമേഷനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
∙നാരുകൾ ധാരാളം അടങ്ങിയതിനാൽ നെല്ലിക്ക ദഹനം മെച്ചപ്പെടുത്തും. പോഷകങ്ങളുടെ ആഗിരണവും മെച്ചപ്പെടുത്തും. കൂടാതെ കൊഴുപ്പു കലകളുടെ വിഘടനത്തിനും സഹായിക്കുന്നു. ഇതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന വളരെ ശക്തമായ ഒരു ഫലം തന്നെയാണ് നെല്ലിക്ക.
ഓറഞ്ചിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാം,
∙ഓറഞ്ചിൽ ഏതാണ്ട് 85 ശതമാനവും വെള്ളമാണ്. ഏതാണ്ട് 60 മുതൽ 80 വരെ മാത്രമാണ് കാലറി ഉള്ളത്. ശരീരത്തിൽ ജലാംശം നിലനിർത്തും എന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഒരു ഭക്ഷണമാണിത്.
∙വൈറ്റമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൊഴുപ്പിനെ ഊർജമാക്കി മാറ്റാൻ വൈറ്റമിൻ സി സഹായിക്കുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. കൊഴുപ്പിനെ കത്തിച്ചു കളയാൻ ഓറഞ്ച് സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാനും സാധിക്കുന്നു. പതിവായി ഭക്ഷണത്തിൽ ഓറഞ്ച് ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. ഗ്ലൈസെമിക് ഇൻഡക്സ് ഓറഞ്ചിന് കുറവാണ്. അതായത് ഏറെ നേരം ഊർജം നിലനിർത്താനും വിശപ്പ് അകറ്റാനും ഓറഞ്ചിന് കഴിയും. ആന്റിഓക്സിഡന്റ് അടങ്ങിയ ഓറഞ്ച് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
∙ഭക്ഷ്യനാരുകൾ ധാരാളം അടങ്ങിയ ഫലമാണ് ഓറഞ്ച്. ദഹനം സാവധാനത്തിലാക്കി വിശപ്പ് കുറയ്ക്കാൻ നാരുകൾ സഹായിക്കും. ബ്ലോട്ടിങ്ങും മലബന്ധവും അകറ്റാനും ഇത് സഹായിക്കും. ഇത് ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. ദിവസവും ഓറഞ്ച് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കും.
ശരീരഭാരം കുറയാൻ സഹായിക്കുന്നത് ഓറഞ്ചോ നെല്ലിക്കയോ?
രണ്ടു പഴങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച്, ശരീരത്തിലെ ജലാംശം നിലനിർത്തുന്നതോടൊപ്പം ഊർജവും നൽകുന്നു. എന്നാല്‍ നെല്ലിക്ക ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ഈ രണ്ടു പഴങ്ങളും ഒരുപോലെ തന്നെ സഹായിക്കും. ഇവ രണ്ടും ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.