വയറുവേദന, ഓക്കാനം, ഗ്യാസ്ട്രബിൾ; പ്രശ്നങ്ങൾ അനവധി, പരിഹാരം ഈ സുഗന്ധവ്യഞ്ജനം
ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്. ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ

ആമാശയത്തോടു നല്ല സാമ്യമുള്ള സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഗ്യാസ്, വയറുവേദന, വയറിളക്കം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, ഓക്കാനം, വിശപ്പില്ലായ്മ എന്നിവ ഉൾപ്പെടെ വിവിധ തരത്തിലുള്ള ആമാശയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗം കൂടിയാണിത്.
ഇഞ്ചിയിലുള്ള ജിഞ്ചറോൾ എന്ന ഘടകം ഓക്കാനം, ഛർദി എന്നിവ തടയാൻ കഴിവുള്ള ഫൈറ്റോ കെമിക്കലാണ്. ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നു.
ദഹനം സുഗമമാക്കും
ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് ഒഴുകാനുള്ള സാധ്യത കുറയ്ക്കാൻ ഇഞ്ചിക്കു കഴിയും. ദഹനരസങ്ങളെ ഉത്തേജിപ്പിച്ചു ദഹനം സുഗമമാക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും സ്വാംശീകരിക്കുന്നതിനും ഉത്തമമാണ്. ഇഞ്ചിയുടെ ഔഷധ ഗുണങ്ങൾ തീരുന്നില്ല. ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അണുബാധയ്ക്കുള്ള സാധ്യത കുറച്ചു രോഗപ്രതിരോധശേഷി കൂട്ടുന്നു. ശ്വാസകോശ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ
അമിതവണ്ണമുള്ള ആളുകളിൽ ഇഞ്ചി നൽകുന്നതു ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ആർത്തവവേദന അകറ്റാൻ ഉത്തമമാണ്. ഇഞ്ചി തലച്ചോറിലെ നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ചർമത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. ശ്വാസദുർഗന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ശരീരത്തിനുള്ളിലെ വിഷവസ്തുക്കളെ നീക്കം ചെയ്തു ശുദ്ധീകരിക്കുന്നു. മൈഗ്രെയ്ൻ പോലുള്ള തലവേദന അനുഭവപ്പെടുമ്പോൾ ആശ്വാസം പകരാൻ ഇഞ്ചി ചായ ഉത്തമമാണ്. ഉണങ്ങിയ ഇഞ്ചിയായ ചുക്ക് സുഗന്ധ വ്യഞ്ജനമായും ഔഷധമായും ഉപയോഗിക്കുന്നു.