പ്രമേഹത്തെ ഒറ്റപ്പെട്ട രോഗമായിട്ടല്ല ഹോമിയോ വൈദ്യശാസ്ത്രം കാണുന്നത്. അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളിൽപെടുന്ന ഗുരുതര ലക്ഷണസൂചന എന്ന നിലയിലാണ് നിർണയം.
ഹോമിയോപതി പ്രമേഹലക്ഷണ സങ്കീർണതകളെ നിയന്ത്രിക്കുന്നു. രോഗത്തിന്റെ ആരംഭത്തിൽ ചികിത്സ തുടങ്ങുകയാണെങ്കിൽ കൂടുതൽ ഫലപ്രദമാകും. ഹോമിയോ ഔഷധങ്ങൾ വ്യക്തിഗതമായി നിർണയിക്കുന്നു. രോഗാരംഭത്തിലും രോഗമൂർച്ഛയിലും ഫലപ്രദമായി കണ്ടിട്ടുള്ള മരുന്നുകളാണ് അർസ് ആൽബം, ആ സിറ്റ് ഫോസ് എപ്പിസ്, അർണിക്ക, കാർബോവേജ്, ഫോസ്ഫറസ്, ലൈക്കോപോഡിയം മുതലായവ. ഈ ഔഷധങ്ങളിൽ രണ്ടെണ്ണം വ്യക്തിഗതമായി രോഗികളിൽ ഉപയോഗിക്കുന്ന വിധം പറയാം.
1. ലൈക്കോപോഡിയം (Lycopodium): മധ്യവയസ്കരിൽ ഉപയോഗിക്കുന്ന ഒരു പ്രധാന മരുന്നാണിത്. ഇത് കുറഞ്ഞ ദാഹം, ചൂട് അസഹ്യം, ഗ്യാസ്ട്രബിൾ, കരൾ രോഗം, മലബന്ധം, ഉദ്ധാരണകുറവ്, പരിധിവിട്ട കോപം, അമിതഭയം, ഉത്കണ്ഠ, ശരീരത്തിന്റെ ഇടുതുഭാഗം തരിപ്പ്, വേദന, അൾസർ, മധുരപലഹാരം കൂടുതൽ താൽപര്യം എന്നീ സ്വഭാവങ്ങളോടു കൂടിയവരിലാണ് കൂടുതൽ ഫലപ്രദമാകുന്നത്.
2. ഫോസ്ഫറസ് (Phosphorus): ശരീരം അനങ്ങാതെ ജീവിക്കുന്ന ആധുനികരായ വിഭാഗക്കാരിൽ ഉപയോഗിക്കുന്ന മരുന്നാണു ഫോസ്ഫറസ്. ചെറുപ്പക്കാരിൽ പ്രമേഹത്തിന് ഈ മരുന്നു നിർദേശിക്കാം. ഉപ്പു കൂടുതൽ ചേർന്ന ഭക്ഷണപദാർഥങ്ങൾ ഇഷ്ടമുള്ളവർ, അമിത ഉത്കണ്ഠ, ഭയം, ക്ഷീണം, ലൈംഗികതയോട് അമിത താൽപര്യം, ഇടതു നെഞ്ചിൽ ആവർത്തിച്ചുവരുന്നവേദന, സ്തനങ്ങൾ വളരെ ശുഷ്കിച്ചതും തലമുടി കൂട്ടമായി കൊഴിയുന്നതുമായ പ്രശ്നങ്ങൾ മുതലായവയുള്ളവർ, കരൾ രോഗമുള്ളവർ— ഈ പ്രകൃതങ്ങളിൽ ഫലപ്രദമാകുന്ന മരുന്നാണ് ഇത്.
ലൈംഗിക പ്രശ്നങ്ങൾക്ക്
പ്രമേഹക്കാരിൽ നിരവധി ലൈംഗിക പ്രശ്നങ്ങളും കാണാറുണ്ട്. ഇതു പരിഹരിക്കാൻ രോഗിയുടെ അവസ്ഥ അനുസരിച്ച് ഉപയോഗിക്കുന്ന പ്രധാന മരുന്നുകളാണ് Phosphoric acidum, Arguntum Mt, Calcaria carb, Lyco, China, Phosphorus, Conium എന്നിവ
ഡോ പി എസ് അബ്ദുള്ള
ഹോമിയോ മെഡിക്കൽ ട്രസ്റ്റ്,
കോണത്തുകുന്ന്,തൃശൂർ.