തണുപ്പിനെ പ്രതിരോധിക്കാനും ശരീര ബലത്തിനും നീർക്കെട്ടും നടുവേദനയും വായുകോപവും മാറാൻ കർക്കടകത്തിൽ മരന്നുണ്ട കഴിക്കുന്നത് ഉത്തമമാണ്. ചുക്കു കാപ്പിയോടൊപ്പം മരുന്നുണ്ട കഴിക്കാവുന്നതാണ്.
ആവശ്യമുള്ള സാധനങ്ങൾ
∙ ഞവരയരി
∙ കുത്തരി
∙ മുതിര
∙ ഉലുവ
∙ ജീരകം
∙ ആശാളി
∙ ചതകുപ്പ
∙ അയമോദകം
∙ ചുക്ക്
∙ ശർക്കര പാവുകാച്ചിയത്
∙ തേങ്ങ
∙ എള്ള്
പാകം ചെയ്യുന്ന വിധം
ഞവര അരി പൊട്ടുന്ന പാകം വരെ വറുക്കുക. അരി, മുതിര എന്നിവയും വറുക്കുക. തണുത്തു കഴിയുമ്പോൾ ഇവ മിക്സിയിലിട്ട് പൊടിക്കുക. ചുക്ക്, ഉലുവ, ചതകുപ്പ, ജീരകം, അയമോദകം, ആശാളി, ഏലക്കായ എന്നിവ ചൂടാക്കിയ ശേഷം പൊടിക്കുക. ശേഷം ഇവ മിക്സ് ചെയ്യുക
ശർക്കര പാനി ചൂടാക്കുക. ഇതിലേക്ക് തേങ്ങയും എള്ളുമിട്ട് ഇളക്കുക. ഇതു നല്ലവണ്ണം തിളച്ച് നൂൽ പാകമാകുമ്പോൾ മിക്സ് ചെയ്തുവച്ചിരിക്കുന്ന പൊടിഇട്ട് ഇളക്കുക. ചെറിയ ചൂടോടുകൂടി ഉണ്ടകളാക്കി ഉരുട്ടിയെടുക്കുക. ഇതിനെ വീണ്ടും പൊടിയും ചേർത്ത് ഉരുട്ടി എടുക്കുക.