ആവശ്യമുള്ള സാധനങ്ങൾ
∙ ആറുമാസം പ്രായമുള്ള കറുത്ത നാടൻ കോഴി കഷണങ്ങളാക്കി കുറുന്തോട്ടി വേരും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചത്(ഉപ്പ് ചേർക്കാൻ പാടില്ല)
∙ കോഴിമരുന്ന് മസാല
∙ സവാള ചെറുതായി അരിഞ്ഞത്
∙ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
∙ നെയ്യ്
∙ നല്ലെണ്ണ
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തിൽ നെയ്യും നല്ലെണ്ണയും ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ള, സവാള എന്നിവ അരിഞ്ഞതു ചേർത്ത് നന്നായി വഴറ്റുക. മൊരിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് കോഴിമസാല പൊടിച്ചത് ചേർത്ത് ഇളക്കുക. ശേഷം വേവിച്ചുവച്ചിരിക്കുന്ന കോഴിയിറച്ചി ഇതിലേക്കിട്ട് വഴറ്റി എടുക്കുക.
ഉപ്പ് ഉപയോഗിക്കാൻ പാടില്ല. രാത്രി ചോറിന്റെ കൂടെ കറിയായി ഉപയോഗിക്കാം. ശരീരബലത്തിനും രോഗപ്രതിരോധത്തിനും സന്ധിവേദനകൾക്കും നല്ലതാണ്.
Read more : കർക്കടകത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ