ആരോഗ്യരക്ഷയുടെ കാലം കൂടിയാണ് കർക്കടകം. രോഗപ്രതിരോധ ശക്തി കൂട്ടാനും ആരോഗ്യം വീണ്ടെടുക്കാനും പച്ച മരുന്നുകളും ആയുർവേദ ചികിത്സയും നടത്തുന്ന കാലം കൂടിയാണ് കർക്കടകം. ഇതിനായി പലരും മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് സസ്യാഹാരം ശീലമാക്കുന്നു. മരുന്നു കഞ്ഞി പോലെ ആയുർവേദം നിഷ്കർഷിക്കുന്നവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നു. ഇതുപോലെ കർക്കടകത്തിൽ ശീലമാക്കാവുന്ന ഒന്നാണ് വട്ടുകഞ്ഞി. ഇതെങ്ങനെ തയാറാക്കുന്നുവെന്നു നോക്കാം
ആവശ്യം വേണ്ട സാധനങ്ങൾ
∙ വട്ടുകായയുടെ തോട് പൊട്ടിച്ചെടുത്ത പരിപ്പ് വെള്ളത്തിൽ കുതിർത്തു വച്ച ശേഷം അരച്ചെടുത്തത്
∙ ഉണക്കലരി അല്ലെങ്കിൽ പച്ചരി
∙ തേങ്ങ
∙ ജീരകം
∙ ഉപ്പ്
പാകം ചെയ്യുന്ന വിധം
അരി, തേങ്ങ, വട്ടുകായ അരച്ചത്, ജീരകം, ഉപ്പ് ഇവ കുക്കറിലിട്ട് ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക. രണ്ട് വിസിൽ കേൾക്കുമ്പോൾ കുക്കർ ഓഫ് ചെയ്യുക. ആവി പോയി കഴിയുമ്പോൾ കുക്കർ തുറന്ന് കുറച്ച് നെയ്യ് ചേർക്കുക. ചൂടോടെ കഴിക്കാവുന്ന വട്ടുകഞ്ഞി അത്താഴത്തിന് ഉപോഗിക്കാം.
നടുവേദന, സന്ധിവേദന എന്നിവയ്ക്ക് വട്ടുകഞ്ഞി ഉത്തമമാണ്.
Read more : കർക്കടകത്തിലെ ആരോഗ്യം