വന്ധ്യത; ഡോക്ടറെ കാണേണ്ട സമയമായോ?

നിറഞ്ഞു കത്തുന്ന ചില നിലവിളക്കുകൾ പോലെയുള്ള ജീവിതത്തിൽ ഇരുട്ടുപോലെ ചിലപ്പോൾ ദുഃഖങ്ങൾ കടന്നു വരും. ഒറ്റപ്പെടലിന്റെ ലോകം സൃഷ്ടിക്കുവാൻ ചുറ്റുമുള്ള വരുടെ ചില ചോദ്യങ്ങൾ മതി. വിവാഹം കഴിഞ്ഞാൽ ചോദ്യം തുടങ്ങുകയായി. വിശേഷമായോ വിശേഷമായോ എന്ന്. ആയില്ലെങ്കിൽ ആർക്കാ കുഴപ്പം എന്നായി ഇത്തരം ചോദ്യ ങ്ങൾ പലപ്പോഴും സ്ത്രീകളെ വിഷാദത്തിലേക്ക് വരെ തള്ളി വിടാം. പുതുതലമുറയ്ക്ക് ഇതൊക്കെ അറുബോറൻ ചോദ്യ മാണ്. 

വിവാഹം കഴിഞ്ഞ് അധികം വൈകിക്കാതെ വിശേഷമാകേണ്ടത് ആവശ്യം തന്നെയാണ്. സാമൂഹികാന്തരീക്ഷത്തിലെ മാറ്റം മൂലം പെൺകുട്ടികളുടെ വിവാഹം വൈകുന്നു. എന്നാൽ പെൺകുട്ടികൾ കഴിയുന്നതും 25 വയസ്സോടെ വിവാഹിതരാകുന്നതാണ് ഉത്തമം. വിവാഹം കഴിഞ്ഞാൽ ആദ്യത്തെ രണ്ടു വർഷം ഒരുമിച്ച് താമസിക്കുകയും ലൈംഗികമായി ബന്ധപ്പെടുവാനുള്ള അവസരം ഉണ്ടാക്കുകയും വേണം. ദാമ്പത്യത്തിന്റെ ആദ്യ നാളുകൾ ആസ്വദിക്കാനുള്ളതാണ്. കുഞ്ഞിന് വേണ്ടി മാത്രം ലൈംഗിക ബന്ധം അരുത്. 

പുരുഷനെക്കാൾ സങ്കീർണമായ പ്രത്യുൽപാദന വ്യവസ്ഥയാണ് സ്ത്രീയുടേത്. മാറുന്ന ജീവിതശൈലിയും പെണ്‍കുട്ടി കളുടെ സാമ്പത്തിക സ്വാതന്ത്ര്യവും വിവാഹം വൈകിക്കുന്നു എന്നു മാത്രമല്ല ആദ്യത്തെ കുഞ്ഞിനായുള്ള ശ്രമം വൈകിക്കുകയും ചെയ്യുന്നു. വയസ്സ് വന്ധ്യതാ ചികിത്സയിലെ പ്രധാന പരമിതിയാണ്. മുപ്പത് വയസ്സിനു താഴെയുള്ള സ്ത്രീകളിൽ ചികിത്സാവിജയം നേടുന്ന അത്ര എളുപ്പമല്ല മുപ്പത് വയസ്സിനു മുകളിലുള്ള പുരുഷന്മാരില്‍. പ്രായം കൂടുന്തോറും ചികിത്സാവിജയത്തിനുള്ള സാധ്യത കുറഞ്ഞു വരുന്നു. കൃത്യസമയത്ത് ചികിത്സനേടിയാൽ കൂടുതൽ ഫലപ്രദമാണ്. പ്രായമേറും തോറും അണ്ഡങ്ങളുടെ ഗുണമേന്മയിൽ വ്യത്യാ സം വരുന്നു. തൽഫലമായി വന്ധ്യതയ്ക്ക് സാധ്യതയേറുന്നു. മാത്രമല്ല ജനിതക തകരാറുകളും വരാം. അതിനാൽ ആദ്യ കുഞ്ഞിനായി വൈകിക്കുന്നത് വിഡ്ഢിത്തമായി ഭവിക്കാം. 

അണ്ഡവിസർജന ദിവസം മനസ്സിലാക്കി ബന്ധപ്പെട്ടാൽ ഗർഭധാരണ സാധ്യത കൂടും. വരാനിരിക്കുന്ന മാസമുറയ്ക്ക് 14 ദിവസം മുൻപാണ് ഓവുലേഷൻ നടക്കുന്നത്. ശരീരത്തിലെ വിവിധ മാറ്റങ്ങൾകൊണ്ട് തിരിച്ചറിയാവുന്നതാണ് ഇതെല്ലാം. ചിലർക്ക് അടിവയറ്റിൽ വേദന അനുഭവപ്പെടാം. എന്നാൽ മാസമുറ കൃത്യമായി  ഇരുപത്തിയെട്ടാം നാൾ നടക്കുന്നവർക്ക് മാത്രമാണ് ഇത് ബാധകം. ഗർഭധാരണത്തിന് സാധ്യത കൂടുതലുള്ള സമയമായതിനാൽ ലൈംഗികബന്ധം നടത്തി യാൽ ഗർഭധാരണത്തിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കൃത്യമായ ആർത്തവചക്രം ഇല്ലാത്തവർക്ക് സ്കാനിങ്ങിലൂടെ ഓവുലേഷൻ കണ്ടുപിടിക്കാം.

Read More : Health News