ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ? വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ

ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ? വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ? വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതുവരെ നിശ്ശബ്ദരായിരുന്നവർ ഇപ്പോൾ ആരോപണങ്ങളുമായി മുന്നോട്ടു വരുന്നത് എന്തുകൊണ്ടാണ് എന്നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതലുള്ള പലരുടെയും ചിന്ത. അന്നില്ലാതിരുന്ന പ്രശ്നം ഇപ്പോൾ ഇവർക്ക് എങ്ങനെ ഉണ്ടായി? തെളിവുകൾ ഉണ്ടോ?
വേട്ടക്കാരെ പിന്തുണയ്ക്കുന്ന പലരും പറയുന്ന ന്യായങ്ങളിൽ ചിലത് ഇതൊക്കെയാണ്. അവസരം കിട്ടാത്തപ്പോഴുള്ള നിരാശ കൊണ്ടോ പണത്തിനായി നടത്തുന്ന വിലപേശലുകൾക്കോ വേണ്ടിയാവാം ഇപ്പോൾ ഇവർ ആരോപണങ്ങളുമായി വരുന്നതെന്ന് പറയുന്നവരുമുണ്ട്.

സമൂഹത്തിൽ ലിംഗഭേദമന്യേ മാനസികമായും ശാരീരികമായും പീഡനങ്ങൾക്ക് ഇരയാവുന്നവർ ഒരുപാടുണ്ട്. സിനിമാ മേഖലയിലെ ലൈംഗികചൂഷണമാണ് പുറത്തുവന്ന പരാതികളിൽ അധികവും. ലൈംഗികാനുഭൂതി ഏറ്റവും കൂടുതൽ ഉള്ളത് മനുഷ്യന് തന്നെ,. അതുകൊണ്ട് ലൈംഗികബന്ധവും ലൈംഗികഭാവനയുമെല്ലാം മനുഷ്യന് പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമാണ്. പരസ്പര സമ്മതത്തോടും ഇഷ്ടത്തോടും കൂടി ഒന്നാകുമ്പോഴാണ് ആ അനുഭൂതി ലഭിക്കുക. അങ്ങനെ മനോഹരമായൊരു ബന്ധത്തെ നിർബന്ധിച്ചും ഭീഷണി ചെലുത്തിയും സമ്മതമില്ലാതെയും ചെയ്യുന്നതിനെയാണ് ‘റേപ്’ എന്നു പറയുന്നത്. അത് തെറ്റാണ്, ശിക്ഷാർഹവും ആണ്. എന്നാല്‍ ‍‍എട്ട് മാസം പ്രായമുള്ള പെൺകുഞ്ഞ് മുതൽ വാർധക്യത്തിലുള്ള സ്ത്രീയെ വരെ ലൈംഗികപീഡനത്തിന് ഇരയാക്കിയ വാർത്തകൾ നടുക്കത്തോടെ വായിച്ചവരാണ് നമ്മൾ. ഈ പ്രവൃത്തി ഒരു പെൺകുട്ടിയിലുണ്ടാക്കുന്ന ആഘാതം എത്ര വലുതാണെന്ന് അറിയാമോ?

Representative Image. Photo Credit : Tunatura / Shutterstock.com
ADVERTISEMENT

ആഘാതം
ഇരയുടെ മാനസികവും ശാരീരികവുമായ വൈകല്യങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തിയിരിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിലാണ്. ആ പഠനഫലങ്ങളാകട്ടെ ഞെട്ടിക്കുന്നവയും. പീഡനം നടന്നശേഷം 10 മുതൽ 16 വർഷം വരെ കഴിഞ്ഞും ഭൂരിപക്ഷം ആളുകളിലും മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും, പലർക്കും തങ്ങളുടെ മാനസിക ക്ലേശങ്ങളിൽ നിന്ന് വർഷങ്ങൾക്ക് ശേഷവും മുക്തരാകാൻ സാധിച്ചിട്ടില്ലെന്നും പഠനങ്ങൾ പറയുന്നു.

റേപ് ട്രോമാ സിൻഡ്രോം
മറ്റേത് ദുരന്തത്തെക്കാളും ഏറെ ഭയപ്പെടുത്തുന്നതും ദീർഘ കാലം നിലനിൽക്കുന്നതും ആത്മനിന്ദ ഉളവാക്കുന്നതുമായ ഒരു സംഭവമായിട്ടാണ് മനോരോഗ വിദഗ്ധർ റേപ്പിനെ കാണുന്നത്.
ഇത് മനസ്സിലാക്കിയാൽ മാത്രമേ ഇരകളെ കുറ്റപ്പെടുത്തുന്നത് സമൂഹത്തിന് ഒഴിവാക്കാനാകൂ. ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികൾ പല രീതിയിൽ പ്രതികരിക്കാം. പെട്ടെന്നുണ്ടാകുന്നതും ദീർഘകാല അടിസ്ഥാനത്തിൽ ഉണ്ടാകുന്നതുമായ മാനസിക പ്രശ്നങ്ങളും ഇവരിൽ കണ്ടുവരാറുണ്ട്. അമിതമായി പ്രകോപിതരാകുകയോ, ഉന്മാദ വിഷാദ അവസ്ഥയിലോ, ഉത്കണ്ഠയുടെ മൂർദ്ധന്യാവസ്ഥയിലോ ഒക്കെ എത്തിച്ചേരാം. ചിലർ "ഒന്നും സംഭവിച്ചിട്ടില്ല", "എല്ലാ കാര്യങ്ങളും നന്നായി തന്നെ നടക്കുന്നു" എന്ന പ്രതീതിയിൽ ജീവിക്കുന്നു. ചിലരാകട്ടെ തുടക്കത്തിൽ ഞെട്ടലും സ്തംഭനാവസ്ഥയും മൂലം അവസ്ഥകൾ അതേ രീതിയിൽ ഉൾക്കൊള്ളാൻ കഴിയാതെ മുന്നോട്ടു പോകുന്നു. മരവിച്ച അവസ്ഥ, പ്രതികരണശേഷി നഷ്ടപ്പെടുക, ഓർമ്മപ്പിശക് വരിക, അതിക്രമത്തിന് ഇരയായ തീയതിയും സമയവും മറ്റു വിവരങ്ങളും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ വരിക, ഉറക്കകുറവ്, ശ്വാസം നിലച്ചു പോകുന്ന തോന്നൽ, നെഞ്ചിടിപ്പ് കൂടുകയും ശരീരം മുഴുവൻ വിറക്കുന്ന പോലെയുമൊക്കെ അനുഭവപ്പെടുക എന്നിവയൊക്കെ ലക്ഷണങ്ങളാണ്. ചിലരുടെ മനസ്സാകട്ടെ, ഈ ദുരന്തത്തെ നേരിടാനുള്ള ചില പരിഹാര തന്ത്രങ്ങൾ സ്വയം കണ്ടെത്തുന്നു.

ADVERTISEMENT

ഈ ദുരന്തത്തെ ലഘൂകരിച്ച് കാണുക, "എല്ലാം ഓക്കെ ആണ് " എന്ന് സ്വയം വിശ്വസിപ്പിക്കുക, ഓർമ്മകളെ അടിച്ചമർത്തി (Suppression) സ്വയം പീഡിപ്പിക്കുക (ഇങ്ങനെയുള്ളവർ വിവരങ്ങൾ തുറന്നു പറയാൻ സാധ്യത തുലോം കുറവാണ്), നാടകീയവൽക്കരണം നടത്തുക (നിരന്തരം മറ്റുള്ളവരോട് ഇതിനെ കുറിച്ച് ചർച്ച ചെയ്യുക) തുടങ്ങിയ മാനസികാവസ്ഥയൊക്കെ ഇവർ കൈ വരിക്കുന്നു. എന്നാൽ ചിലരാകട്ടെ സ്വയം ഹനിക്കുകയും ലഹരി ഉപയോഗത്തിലേക്ക് തിരിയുകയും ചെയ്യും. അങ്ങനെ ഇത്തരം മനോസംഘർഷം വിട്ടുമാറാതെ അത് ശാരീരിക അസ്വസ്ഥതകൾ ആയി പരിണമിക്കുകയും ചെയ്യുന്നു. ഇതിൽ നാടകീയവൽക്കരണം നടത്തുന്നവർ ഒഴികെ മറ്റ് "പരിഹാര തന്ത്രങ്ങൾ" പയറ്റുന്ന ഇരകൾ ദുരന്തത്തെ കുറിച്ച് പുറത്ത് പറയാനുള്ള സാധ്യത തുലോം കുറവാണ്.

Representative image. Photo Credit: Viktor Gladkov/Shutterstock.com

പുറത്തുപറയാതിരിക്കാനുള്ള മറ്റുകാരണങ്ങൾ
ഒരു വ്യക്തിയിൽ നിന്നും ഉപദ്രവമുണ്ടായാൽ പുറത്ത് പറയാതിരിക്കുന്നത് എന്ത്കൊണ്ടാണ്? പരമപ്രധാനമായ കാരണം ഇരകളുടെ ഭയം തന്നെയാണ്. വേട്ടക്കാരൻ തന്നെ ഇനിയും ഉപദ്രവിക്കുമോ, ഇനി മറ്റാരെങ്കിലും തനിക്കെതിരെ ലൈംഗീക അതിക്രമത്തിന് മുതിരുമോ തുടങ്ങിയ ഭയങ്ങൾക്ക് പുറമേ ഒറ്റയ്ക്ക് ജീവിക്കുവാനും തനിയെ പുറത്തു പോകുവാനും വരെ ഇവർക്ക് ബുദ്ധിമുട്ടാകും. മറ്റു പുരുഷന്മാരെ കാണുമ്പോഴേക്കും ഇവർക്ക് ഭയം തോന്നാം.
ഇത്തരത്തിൽ പരാതി ഉന്നയിച്ചാൽ സമൂഹം തന്നെ കുറ്റക്കാരിയായി കാണുമോ? സ്വന്തക്കാരിൽനിന്നും സുഹൃത്തുക്കളിൽനിന്നും അവജ്ഞയും അവഗണനയും നേരിടേണ്ടി വരുമോ? ഇനി തനിക്കൊരു പങ്കാളിയെ ജീവിതത്തിൽ ലഭിക്കുമോ? "കുടുംബ പേര്" നഷ്ടമാകുമോ? നരകത്തിൽ പോകുമോ? ഇത്തരത്തിലുള്ള നിരവധി ഭയങ്ങൾ ഇവരെ വേട്ടയാടാം. അതുകൊണ്ടുതന്നെ വളരെ സങ്കീർണമായ ഒരു മാനസികാവസ്ഥയായിരിക്കും അവരുടേത്.

ADVERTISEMENT

നിസ്സഹായവസ്ഥ
ഇതിന് കാരണം മുൻ അനുഭവങ്ങൾ തന്നെ. കേസ് തുടങ്ങുമ്പോൾ ഉള്ള പിന്തുണ ഇരകൾക്ക് കാലം ചെല്ലുന്തോറും കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. പ്രതികളെ പിടിക്കണം എന്നുള്ള ശുഷ്കാന്തി സർക്കാരിനോ പോലീസിനോ ചില കേസുകളിൽ, പ്രത്യേകിച്ച് ഉന്നതർ ഉൾപ്പെട്ടവയിൽ ഉണ്ടാകില്ല എന്നുള്ള ചിന്ത. കോടതി നടപടികളിലെ കാലതാമസവും അഭിഭാഷകർക്ക് നൽകേണ്ടിവരുന്ന അമിത ചിലവും അനന്തമായി നീളുന്ന വിചാരണയും ഇവരെ പിന്തിരിപ്പിക്കുന്നു. ഓരോ തവണയും മൊഴി കൊടുക്കുമ്പോഴും ഓർക്കാൻ ഇഷ്ടമല്ലാത്ത രംഗങ്ങളുടെ മനസ്സിലുളള ആവർത്തനവും പുനരാവിഷ്കരണവും ഉണ്ടാക്കുന്ന മാനസിക ക്ലേശങ്ങളും, സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും കുറ്റവിചാരണയും ഒക്കെ ഇവരെ ഭയപ്പെടുത്തുന്നു. മറക്കാൻ ശ്രമിക്കുന്ന അശുഭ സംഭവത്തെ വീണ്ടും വീണ്ടും ഓർത്ത് സ്വയം മുറിവേൽക്കുന്ന അവസ്ഥ, കോടതി വ്യവഹാരങ്ങളിൽ പ്രതിഭാഗം നിരത്തുന്ന അപഹാസ്യ ചോദ്യങ്ങളുടെയും, അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും ഘോഷയാത്ര. ഇവയൊക്കെ നേരിടേണ്ടിവരുമ്പോഴുള്ള അവസ്ഥ എന്നിവ ഇവരെ നിസ്സഹായരാക്കും എന്നത് തീർച്ചയാണ്. കൂടാതെ കുറ്റവാളികളുടെ നിരന്തരമായ പ്രലോഭനങ്ങളും ഭീഷണികളും അവളെ തീർത്തും ഒറ്റപ്പെടുത്താനും സാധ്യതയുണ്ട്.

അവഗണന, ഭീഷണി
അധികാരികളിൽ നിന്നും നേരിടേണ്ടിവരുന്ന അവഗണനയും ഭീഷണിയുമൊക്കെയാണ് മറ്റൊരു കാരണം. പലപ്പോഴും നിയമം നടത്തേണ്ടവർ തന്നെ ഇവർക്ക് വിനയായ ചരിത്രവും നാം മറന്നുകൂടാ.
മറ്റുള്ളവരുടെ മുമ്പിൽ തങ്ങളുടെ പരാതി പറയാനുള്ള വിമുഖതയാണ് അടുത്ത കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. ഇതാണ് വേട്ടക്കാരൻ മുതലെടുക്കുന്നത്.

മാനഹാനി
സാമൂഹത്തിലും ഔദ്യോഗിക പ്രവർത്തിമേഖലകളിലും തനിക്കുള്ള സ്ഥാനവും മതിപ്പും നഷ്ടപ്പെടുന്നത് കാണാൻ കഴിയാത്ത അവസ്ഥയും ഒരു കാരണം തന്നെയാണ്. തനിക്ക് പറ്റിയ ദുരവസ്ഥ മറ്റുള്ളവർ അറിയുമെന്ന നാണക്കേടും ഇവരെ ഇത് തുറന്നു പറയുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു.

വർഷങ്ങൾക്കുശേഷം ഇപ്പോൾ തുറന്നു പറയാൻ എന്താണ് കാരണം?
തുറന്നു പറയാൻ ഒരു വേദി ഒരുങ്ങിക്കിട്ടി എന്ന ധൈര്യവും, പറഞ്ഞാൽ കേൾക്കാനും മനസ്സിലാക്കാനും അനുഭാവം പ്രകടിപ്പിക്കുവാനും ആളുകളുണ്ട് എന്ന ആത്മവിശ്വാസവും തന്നെയാണ് ഇതിനു കാരണം. വിഗ്രഹങ്ങൾ ഉടയുമ്പോൾ മാത്രമാണല്ലോ നാട്ടുകാരുടെ കണ്ണു തുറക്കുന്നത്. അതുവരെ വേട്ടക്കാർക്ക് ലഭിച്ചിരുന്ന പിന്തുണ കുറയുമ്പോൾ മാത്രമാണ് ഇരകൾക്ക് ശബ്ദിക്കാനാകുക എന്ന് അതിനെ ലളിതമായി പറയാം. തങ്ങൾക്ക് സംരക്ഷണം ലഭിക്കും എന്ന തോന്നലാണ് ഇപ്പോൾ ഇരകൾക്ക് ഉള്ളത്. അത് അവർക്ക് കൊടുക്കുന്ന ധൈര്യം ചില്ലറയല്ല.

ചുരുക്കിപ്പറഞ്ഞാൽ സ്ത്രീവിരുദ്ധരെയും ചൂഷകരെയും വെളിച്ചത്തുകൊണ്ടുവരാനും അർഹിക്കുന്ന ശിക്ഷ നൽകാനും കഴിയുമെന്നുള്ളതാണ്. നിലവിൽ പലരെയും ഭയപ്പെടുത്താൻ ഹേമ കമ്മീഷൻ റിപ്പോർട്ടിനു കഴിഞ്ഞിട്ടുണ്ട്. ഭാവിയിൽ സുരക്ഷിതമായ തൊഴിലിടങ്ങൾ സൃഷ്ടിക്കാനും ഇത് കാരണമാകും. വേട്ടക്കാരെ ഭയന്ന് ഇരുട്ടിലിരിക്കുന്ന ഇരകൾ ഇനിയും മുന്നോട്ട് വരട്ടെ. ഇതൊരു പോരാട്ടമാണ്. ലോകം മുഴുവൻ മാതൃകയാക്കാൻ പോകുന്ന പോരാട്ടം.
(ലേഖിക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൺസൽട്ടൻറ് സൈക്യാട്രിസ്റ്റ് ആണ്)

English Summary:

The Explosion of the Oppressed: Breaking the Silence with the Justice Hema Commission Report

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT