'ഞാൻ സ്വവർഗാനുരാഗി ആണോ'? ഹോമോസെക്ഷ്വൽ ഒസിഡി എന്താണ്?
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ
കൂട്ടുകാർ സ്വവർഗ്ഗാനുരാഗത്തെപ്പറ്റി ഒരിക്കൽ സംസാരിച്ചിരുന്നു. അന്ന് മുതൽ അവന്റെ മനസ്സിൽ ആ സംശയം തുടങ്ങുകയായിരുന്നു. താൻ ഹോമോസെക്ഷ്വൽ ആണോ? ഈ ചിന്ത നിരന്തരം അവന്റെ മനസ്സിന്റെ സംശയം നഷ്ടപ്പെടുത്തി തുടങ്ങി. ഹോമോസെക്ഷ്വൽ ആയുള്ള വ്യക്തികളോടുള്ള ഭയമോ നെഗറ്റീവ് മനോഭാവമോ ആയിരുന്നില്ല ആ ചെറുപ്പക്കാരന്റെ പ്രശ്നം. തന്റെ ലൈംഗികാഭിമുഖ്യം (sexual orientation) ഹോമോസെക്ഷ്വൽ ആണോ എന്ന സംശയമായിരുന്നു അവനെ അലട്ടിയത്.
ടെൻഷൻ അമിതമാകുകയും അവൻ ഗൂഗിളിൽ നിരന്തരം തനിക്കെന്താണ് പ്രശ്നം എന്ന് തിരയാൻ തുടങ്ങി. ഉറക്കവും ശ്രദ്ധയും ഇല്ലാതെയായി. കൂട്ടുകാർക്കൊപ്പം പുറത്തുപോകാനോ, ഭക്ഷണം കഴിക്കാനോപോലും താല്പര്യം ഇല്ലാതെയായി. കൂട്ടുകാരോട് സംസാരിക്കാനും കാണാനും ഭയമായി. ഇടയ്ക്ക് എപ്പോഴെങ്കിലും പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന ഭയമായി. അവർ നോക്കുന്നത് അവർ തന്നെപ്പറ്റി മോശമായി കാണുന്നതിന്റെ ലക്ഷണമാണോ എന്ന് ആ ചെറുപ്പക്കാരൻ ഭയന്നു തുടങ്ങി. അവനറിയാവുന്ന ആരെയെങ്കിലും അവൻ കണ്ടാൽ മിണ്ടാതെ ഒഴിവാക്കായി പോകാൻ ശ്രമിച്ചു.
ഒരു കൊച്ചു കുട്ടിയെ കാണുമ്പോൾ പോലും ഞാൻ ഒരു കുഴപ്പക്കാരനാണോ, ഞാൻ അരുതാത്ത രീതിയിൽ പെരുമാറുമോ എന്നെല്ലാമുള്ള അകാരണ ഭയം അവന്റെ മനസ്സിൽ നിറഞ്ഞു.
മുൻപ് ജീവിതത്തിൽ നടന്ന നോർമലായ പല സാഹചര്യത്തെയും അന്നതെല്ലാം താൻ ഹോമോസെക്ഷ്വൽ ആയതുകൊണ്ടായിരുന്നോ എന്ന അനാവശ്യമായ സംശയം മനസ്സിൽ നിറയാൻ തുടങ്ങി. ഹോമോസെക്ഷ്വാലിറ്റിയുമായി ബന്ധപ്പെട്ട വാർത്തകൾ കാണുമ്പോൾ ഭയവും വല്ലാത്ത ഉത്കണ്ഠയും തോന്നി. അകാരണമായ ഭയം കാരണം ആൺ സുഹൃത്തുക്കളെ ഒഴിവാക്കാൻ ശ്രമിച്ചു. ഈ ചിന്തകൾ എല്ലാം മനസ്സിൽ വരുന്നത് ഒസിഡി ആണെന്ന് മനസ്സിലാക്കാൻ ആ ചെറുപ്പക്കാരനു കഴിയാതെ വന്നു. അതിനു പകരം ഈ സംശയം നിറഞ്ഞ ചിന്തകൾ വന്നതിന്റെ അർത്ഥം താൻ ഹോമോസെക്ഷ്വലായി മാറി എന്നതാണ് എന്നു തെറ്റിദ്ധരിച്ചു.
ഇത്തരം തെറ്റിദ്ധാരണകൾ കാരണം മനസ്സിൽ കുറ്റബോധവും, നാണക്കേടും, ആശങ്കയും നിറഞ്ഞു. ചില സമയങ്ങളിൽ ആളുകളെ കാണുമ്പോൾ കുറ്റബോധം കാരണം വല്ലാത്ത പേടിയും അനുഭവപ്പെട്ടു. താൻ ഒരു മോശം വ്യക്തിയാണെന്നുപോലും തെറ്റിദ്ധരിച്ചു പതിയെ വിഷാദരോഗത്തിലേക്കു വീണുപോയി. പിന്നീടാണ് സൈക്കോളജിസ്‌റ്റിനെ സമീപിച്ചത്.
ഇത് ഉത്കണ്ഠ കാരണം ഉണ്ടാകുന്ന ഒരു സംശയമാണ് എന്നതുകൊണ്ടുതന്നെ ആ വ്യക്തി യഥാർത്ഥത്തിൽ ഹോമോസെക്ഷ്വൽ ആയിരിക്കുകയില്ല എന്നതാണ് യാഥാർത്ഥ്യം. ഇതു പറഞ്ഞു മനസ്സിലാക്കുക എന്നതായിരുന്നു ചികിത്സയുടെ ആദ്യ ഘട്ടം.
ഹോമോസെക്ഷ്വൽ ഒസിഡി (H- OCD) എന്ന് പറയുന്നത് ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡർ എന്ന ഉത്കണ്ഠാ പ്രശ്നത്തിന്റെ ഒരു വിഭാഗമാണ്. ഒബ്‌സെസ്സിവ് കംപൽസീവ് ഡിസോർഡർ (OCD) പല തരത്തിലും ആളുകളിൽ കാണാറുണ്ട്. ഉദാ: കയ്യിൽ അഴുക്കു പുരണ്ടോ എന്ന് സംശയിച്ചു വീണ്ടും വീണ്ടും കൈ കഴുകുക, വാതിൽ ലോക്ക് ചെയ്തോ എന്ന് സംശയിച്ചു പല തവണ വാതിൽ പരിശോധിക്കുക, സ്വന്തം കുഞ്ഞിനെ താൻ ഉപദ്രവിക്കുമോ എന്ന് പല ആവർത്തി സംശയിക്കുന്ന അമ്മ, താൻ പൈസ എണ്ണിനോക്കുമ്പോൾ തെറ്റിപോകുമോ എന്ന ഭയത്തിൽ പലയാവർത്തി പൈസ എണ്ണിനോക്കുക എന്നിങ്ങനെ പല തരത്തിലും ഒസിഡി ലക്ഷണങ്ങൾ അനുഭവപ്പെടാം. പൊതുവേ പല കാര്യങ്ങളിലും ടെൻഷനും ഉത്കണ്ഠയും ഉള്ള ആളുകളിലാണ് ഒസിഡി എന്ന ബുദ്ധിമുട്ട് ഉണ്ടാകാൻ സാധ്യത.
കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി (CBT) എന്ന മനഃശാസ്ത്ര ചികിത്സ ഈ അവസ്ഥ പരിഹരിക്കാൻ സഹായിക്കും. എന്തെല്ലാം തെറ്റായ ധാരണകൾ ആണ് മനസ്സിൽ ഉള്ളതെന്ന് തിരിച്ചറിയാനും എങ്ങനെ അവയ്ക്കു പ്രാധാന്യം കൊടുക്കാതിരിക്കാം എന്ന് മനസ്സിലാക്കാനും ഇത് സഹായിക്കും.
ഒരാൾക്കു ആരോടാണ് ആഭിമുഖ്യം (sexual orientation) എന്നത് അയാൾക്ക് സ്വയംതിരിച്ചറിയാൻ കഴിയുന്നതാണ്. അത് സംശയമായി മാത്രം നിലനിക്കുന്നു, അത് ഉത്കണ്ഠ ഉണ്ടാക്കുന്നു എങ്കിൽ അത് OCD ലക്ഷണമാണോ എന്ന് നിർണ്ണയിക്കാൻ ക്ലിനിക്കൽ സൈക്കോളജിജിസ്‌റ്റിന്റെ സഹായം തേടുക. ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ പഠിക്കുന്നതിലൂടെ മാറ്റിയെടുക്കാൻ കഴിയുന്ന ഒരവസ്ഥയാണ് ഒസിഡി.
(ലേഖിക തിരുവല്ല ബ്രീത്ത് മൈൻഡ് കെയറിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആണ്)