ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം

ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും ഒക്ടോബർ 10 എന്നത് മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് “ജോലിസ്ഥലത്തെ മാനസികാരോഗ്യം” എന്നതാണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെമ്പാടും ഒക്ടോബർ 10 മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ വർഷത്തെ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് 'ജോലിസ്ഥലത്തെ മാനസികാരോഗ്യം' ആണ്. ഈ അടുത്ത നാളുകളിലായി ജോലിയുമായി ബന്ധപ്പെട്ട സമ്മർദ്ദം ആളുകളുടെ ജീവനെടുക്കുന്ന അവസ്ഥവരെ ഉണ്ടാക്കുന്നു എന്ന് നാം വാർത്തകളിൽ കാണുന്നതാണല്ലോ.

ജോലിസ്ഥലത്തു മാനസിക സമ്മർദ്ദം ഉണ്ട് എന്നതിന്റെ ലക്ഷണങ്ങൾ 
ശാരീരിക ലക്ഷണങ്ങൾ 

∙വിട്ടുമാറാത്ത തലവേദന 
∙ക്ഷീണം 
∙വിട്ടുമാറാത്ത ശരീരവേദന 
∙വയറിന് അസ്വസ്ഥത 
∙നെഞ്ചിടിപ്പുയരുക 
∙ശ്വാസതടസ്സം 
ഉറക്കം നഷ്ടപ്പെടുക 
∙തുടരെ തുടരെ അസുഖങ്ങൾ വരിക 

Representative Image. Photo Credit : Deepak Sethi / iStockPhoto.com
ADVERTISEMENT

മാനസികമായ ബുദ്ധിമുട്ടുകൾ 
∙എന്നെകൊണ്ട് ഒരു ജോലിയും ചെയ്തു തീർക്കാൻ കഴിയില്ല എന്ന നിസ്സഹായ അവസ്ഥ തോന്നുക 
∙ഉത്കണ്ഠയും സമാധാനം ഇല്ലാത്തതുമായ അവസ്ഥ 
∙മനസ്സു മടുത്തുപോവുക
∙പ്രതീക്ഷ നഷ്ടപ്പെടുക 
∙പെട്ടെന്ന് ദേഷ്യം വരുക 
∙ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക 
∙പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നുപോവുക 
∙ജോലി ചെയ്യാനുള്ള താല്പര്യം നഷ്ടമാവുക 
∙ആത്മവിശ്വാസം ഇല്ലാതെയാവുക 
∙സ്വയം കുറ്റപ്പെടുത്തുന്ന രീതിയിലുള്ള സംസാരവും ചിന്തകളും 

പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ 
∙സുഹൃത്തുക്കളിൽ നിന്നും ഒഴിഞ്ഞുമാറുക 
∙ജോലിയിൽ തുടരെ തുടരെ തെറ്റുകൾ വരുത്തുക 
∙ജോലികൾ ചെയ്തു തീർക്കാതെ മാറ്റിവെക്കുക 

Representative image. Photo Credit : triloks/iStock
ADVERTISEMENT

ജോലിയുമായി ബന്ധപ്പെട്ടു മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന  കാരണങ്ങള്‍
∙ജോലി സ്ഥലത്തെ തമ്മിലടി
∙ജോലി നഷ്ടപ്പെടുമെന്ന ഭയം
∙സമയക്രമവുമായി പൊരുത്തപ്പെടാനാകാതെ വരിക
∙മേലധികാരികളും ഒപ്പം ജോലി ചെയ്യുന്നവരുമായി പൊരുത്തപ്പെട്ടു പോകാന്‍ കഴിയാതെ വരിക
∙ആശയവിനിമയം ശരിയായ രീതിയില്‍ നടത്താന്‍ കഴിയാതെ വരിക
∙കുടുംബവും- ജോലിയും സംതുലിതമായി കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ
∙ഒപ്പം ജോലി ചെയ്യുന്നവരുടെ പിന്തുണയും, സഹകരണവും ലഭിക്കാതെ വരിക
∙വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങള്‍
∙അതികൃത്യതയുളള സമയപരിധി
∙സാമ്പത്തിക പ്രശ്നങ്ങള്‍
∙ചെയ്യുന്ന ജോലിക്ക് അര്‍ഹമായ അംഗീകാരം ലഭിക്കാതെ വരിക
∙ജോലിയില്‍ ഉയര്‍ച്ച കിട്ടാത്ത അവസ്ഥ
∙അര്‍ഹിക്കുന്ന വേതനം കൃത്യമായി കിട്ടാതെ വരിക
∙ലിംഗവിവേചനം
∙ലൈംഗിക അതിക്രമങ്ങള്‍
ജോലിയിലെ സമ്മർദ്ദം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെയും, കുടുംബബന്ധത്തെയും, സൗഹൃദങ്ങളെയും ഒക്കെ തന്നെ നഷ്ടമാക്കുന്ന നിലയിൽ നെഗറ്റീവ് ആയി ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ വേണ്ടത്ര പ്രാധാന്യം നൽകികൊണ്ട് സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കണം.

ഇനി പറയുന്ന കാര്യങ്ങൾ സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണ് 
ടൈം മാനേജ്‌മന്റ്: സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കാൻ കൃത്യമായ പ്ലാനിങ് കൂടിയേ തീരൂ. പ്ലാൻ ചെയ്ത സമയത്തിലും അധികം ഒരു ജോലിക്കായി ആവശ്യം വരുമെന്ന് കണ്ടാൽ അത് മേലധികാരിയോട് കൃത്യമായി അറിയിക്കാൻ ശ്രമിക്കണം. ഇടയ്ക്ക് ചെറിയ ബ്രേക്കുകൾ എടുത്തുകൊണ്ട് ടെൻഷൻ കുറയ്ക്കാൻ ശ്രമിക്കണം. ജോലിക്കിടയിൽ ശ്രദ്ധ നഷ്ടപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും ഒഴിവാക്കണം. ഫോൺ ഉപയോഗം, എപ്പോഴും നെഗറ്റീവ് ചിന്തകൾ മനസ്സിൽ നിറയുന്നത് എന്നിവ ശ്രദ്ധ നഷപ്പെടാൻ കാരണമാകും. 

indian-family-kids-children-triloks-istock-photo-com
ADVERTISEMENT

ആശയവിനിമയത്തിൽ കൂടുതൽ ശ്രദ്ധ: കഴിയുന്നതും എല്ലാ ദിവസവും മേലധികാരിയോടും, ടീമിനോടും ആശയവിനിമയം നടത്താൻ ശ്രമിക്കണം. മുൻവിധിയില്ലാതെ പരസ്പരം മനസ്സിലാക്കുന്ന ഒരു സാഹചര്യം ജോലി സ്ഥലങ്ങളിൽ ഉണ്ടാകണം. ഒപ്പം ജോലി ചെയ്യുന്ന വ്യക്തി മാനസിക സമ്മർദ്ദം അനുഭവിക്കുന്നു എന്നു മനസ്സിലാക്കാനും വേണ്ട സപ്പോർട്ട് നൽകാനും ശ്രമിക്കണം.

നോ പറയാൻ പഠിക്കുക: ഒരുപാടു ജോലികൾ ഏറ്റെടുക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാകണം എന്നില്ല. ജോലി ചെയ്യുന്നതിനിടയിൽ ഒപ്പം ജോലി ചെയ്യുന്നവർ പല സംശയങ്ങൾ ചോദിക്കുന്നതും, സഹായം ചോദിക്കുന്നതും എല്ലാം നിങ്ങളുടെ ശ്രദ്ധ നഷ്ടമാകാൻ കാരണമായേക്കാം. അതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമായ സാഹചര്യങ്ങളിൽ നോ പറയാൻ ശീലിക്കണം.

വർക്ക്- ലൈഫ് ബാലൻസ് വളരെ മുഖ്യം: ജോലി സമയം കഴിയുമ്പോൾ ഡിസ്കണക്ട് ആകുക. ജോലി സമയത്തിന് ശേഷം വീട്ടിലേക്കു ജോലി എടുത്തുകൊണ്ടു പോകുന്ന രീതി മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കും. ജോലി സമയം അവസാനിക്കുമ്പോൾ മനസ്സിന് സമാധാനം നൽകുന്ന മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുപോകണം. കുടുംബത്തിനായും, സുഹൃത്തുക്കൾക്കായും ഒക്കെ സമയം കണ്ടെത്തണം.

8-8-8 റൂൾ ശീലിക്കാം: 8 മണിക്കൂർ ജോലി, 8 മണിക്കൂർ ഉറക്കം, 8 മണിക്കൂർ ഇഷ്ടമുള്ള കാര്യങ്ങൾക്കായി മാറ്റിവെക്കുക. ഈ ഒരു ശീലം വളർത്തിയെടുക്കാൻ കഴിഞ്ഞാൽ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കഴിയും. ജോലിക്ക് അമിത പ്രാധാന്യം നൽകി ആരോഗ്യം ശ്രദ്ധിക്കാതെ പോകുന്നവരാണ് അധികംപേരും. വ്യായാമത്തിനും, വായനയ്ക്കും, ഹോബികൾക്കുമായി ദിവസവും സമയം കണ്ടെത്തണം.

മനസ്സിനും വേണം കരുതൽ: മനസ്സിനെ ശാന്തമാക്കാനുള്ള റിലാക്സേഷൻ എക്സെർസൈസ് ശീലമാക്കുക. തീരെ ടെൻഷൻ സഹിക്കാൻ കഴിതെ ബേൺ ഔട്ട് ആയി തോന്നുന്നു എങ്കിൽ ഒരു ബ്രേക്ക് എടുത്തു മനസ്സിനെ ശാന്തമാക്കാൻ കുറച്ചു ദിവസം ജോലിയിൽ നിന്നും മാറിനിൽക്കാൻ ശ്രമിക്കണം.
(ലേഖിക തിരുവല്ല ബ്രീത് മൈന്റ് കെയറിൽ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണ്.)

English Summary:

World Mental Health Day: Is Your Job Stressing You Out?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT