Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓറൽ സെക്സ് കാൻസറിലേക്കു നയിക്കും

oral-sex

പങ്കാളിയെ തൃപ്തിപ്പെടുത്തുക, മാനസിക അടുപ്പം കൂട്ടുക, ലൈഗികബന്ധത്തിനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കുക... തുടങ്ങി നിരവധി ഗുണഫലങ്ങൾ ഓറൽ സെക്സിനുണ്ട്. ഒപ്പം ദോഷവശങ്ങളും. ലൈംഗികതയിലൂടെ പകരുന്ന ബാക്ടീരിയൽ അണുബാധയായ ക്ലെമൈഡിയ(chlamydia), ചൊറി, ഹ്യൂമൻ പാപ്പിലോമ വൈറസ്(HPV) തുടങ്ങിയ ലൈംഗികരോഗങ്ങൾ പകരുന്നതിനുള്ള സാഹചര്യം ഓറൽസെക്സ് സൃഷ്ടിക്കുന്നുണ്ട്. ഇതിൽ HPV അർബുദത്തിനു കാരണമാകുന്നുണ്ട്.

ഹ്യൂമൻ പാപ്പിലോമ വൈറസ് നിരവധി അണുബാധകൾക്കു കാരണമാകുന്നുണ്ട്. ഇതിൽ ചിലതാണ് അർബുദത്തിലേക്കു നയിക്കുന്നത്. ഇത്തരത്തിലൊരു വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ ത്രോട്ട് കാൻസർ വരാനുള്ള സാധ്യത 55 മടങ്ങ് അധികമാണ്.

എച്ച്പിവി കാരണമുള്ള ത്രോട്ട് കാൻസർ 19990കളിൽ ഉണ്ടായിരുന്നതിനെക്കാൾ 2000 എത്തിയപ്പോഴേക്കും 65 ശതമാനം കൂടിയതായി കെമിക്കൽ റിസേർച്ച് ഇൻ ടോക്സിക്കോളജിയുടെ പഠനം പറയുന്നു. 

സെക്ഷ്വലി ആക്ടീവ് ആയിരിക്കുന്ന വ്യക്തികളിൽ ഒരിക്കലെങ്കിലും എച്ച്പിവി പ്രവേശിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ ഇതു നേരിട്ട് അർബുദത്തിലേക്കു നയിക്കണമെന്നില്ല. അർബുദത്തിലേക്കു നയിക്കുന്ന പുകവലി പോലുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ എച്ച്പിവി അർബുദ കാരണമാകാം.

എച്ച്പിവി വഴിയുള്ള അർബുദം ഓറൽ സെക്സ് വഴി മാത്രമല്ല മൗത്ത് കിസ്സിങ് വഴിയും പകരാമെന്നാണ് വിദഗ്ധർ പറയുന്നത്. 

തൊണ്ടയിൽ ഉണ്ടാകുന്ന മുഴയാണ് ആദ്യലക്ഷണം. ആഹാരം ഇറക്കുമ്പോഴുള്ള വേദന, ശബ്ദത്തിനുണ്ടാകുന്ന വ്യത്യാസം, കഴുത്തിലും ചെവിയിലുമുണ്ടാകുന്ന വേദന, വായിലുണ്ടാകുന്ന അൾസർ, തൊണ്ടയടപ്പ് എന്നിവ ത്രോട്ട് കാൻസറിന്റെ ലക്ഷണങ്ങളാണ്. 

Read More: Health and Sex