പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ 40 വയസ്സുള്ള ബ്രിട്ടീഷുകാരന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്ത് ഇത്തരത്തിലൊരപകടം ആദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയാണ് ലിംഗത്തിന് പൊട്ടല്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പങ്കാളിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ 40 വയസ്സുള്ള ബ്രിട്ടീഷുകാരന്റെ ലിംഗം ഒടിഞ്ഞതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ രംഗത്ത് ഇത്തരത്തിലൊരപകടം ആദ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.  ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ പെരിനിയത്തില്‍ (യോനിക്കും മലദ്വാരത്തിനും ഇടയിലെ ഭാഗം) കുടുങ്ങിയാണ് ലിംഗത്തിന് പൊട്ടല്‍ സംഭവിച്ചത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ലംബമായ രീതിയിലാണ് ഒടിവ് സംഭവിച്ചത്. ഒടിവ് സംഭവിക്കുമ്പോള്‍ സാധാരണ കേള്‍ക്കുന്ന ശബ്ദം ഇദ്ദേഹം കേട്ടില്ലെന്നും പറയുന്നു. അപകടത്തിന് പിന്നാലെ ഉദ്ധാരണം ക്രമേണ കുറഞ്ഞുവന്നു. പിന്നീട് ലിംഗം വീര്‍ക്കാനും തുടങ്ങി. എംആര്‍ഐ സ്‌കാനിങ്ങിലാണ് ലംബമായി ലിംഗത്തിന് മൂന്ന് സെന്റിമീറ്റര്‍ നീളത്തില്‍ പൊട്ടലുണ്ടെന്ന് വ്യക്തമായത്. പിന്നീട് ശസ്ത്രക്രിയക്ക് വിധേയനാക്കി. എല്ലുകളില്ലാത്ത അവയവമായതിനാല്‍ ലിംഗത്തിലെ പൊട്ടല്‍ അപൂര്‍വമാണ്. ഉദ്ധാരണസമയത്ത് ചുറ്റുമുള്ള സംരക്ഷണപാളി അസാധാരണമായി വളയുമ്പോഴാണ് ഒടിവ് സംഭവിക്കുന്നത്. 

ADVERTISEMENT

ഇങ്ങനെ ലംബമായി ഒടിവ് സംഭവിക്കുന്നത് ആദ്യമായാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനു മുൻപ് തിരശ്ചീനമായ രീതിയിൽ ലിംഗത്തിന് ഒടിവ് സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. അപകടമുണ്ടാകുമ്പോള്‍ ശബ്ദം അറിയുകയും ഉടനെ ഉദ്ധാരണം നഷ്ടപ്പെടുകയും ചെയ്യുനാനതാണെങ്കിലും ഇവിടെ അതുണ്ടായില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിന് ശേഷം യുവാവിന് ഉദ്ധാരണ ശേഷി തിരിച്ചുകിട്ടുകയും സാധാരണ നിലയിലാകുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

Content Summary : UK Man breaks penis vertically during Sex, a first in medical history

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT