സ്ത്രീകളിലെ ലൈംഗിക ശുചിത്വം സ്വന്തം ലൈംഗികാവയവത്തെ മനസ്സിലാക്കുന്നതിൽ തന്നെ ആരംഭിക്കുന്നു. യോനിയുടെ ഘടന മനസ്സിലാക്കുമ്പോൾ ഏറ്റവും ബാഹ്യമായി സാധാരണ ചർമം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭാഗമാണ് മെജോറ. ഋതുമതിയായാൽ ഈ ഭാഗം രോമവളർച്ച കൊണ്ട് സംപുഷ്ടമാകും. ഏറ്റവും മൃദുലമായ രണ്ടു ദളങ്ങൾ പോലുള്ള ലേബിയ മൈനോറയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളിലെ ലൈംഗിക ശുചിത്വം സ്വന്തം ലൈംഗികാവയവത്തെ മനസ്സിലാക്കുന്നതിൽ തന്നെ ആരംഭിക്കുന്നു. യോനിയുടെ ഘടന മനസ്സിലാക്കുമ്പോൾ ഏറ്റവും ബാഹ്യമായി സാധാരണ ചർമം കൊണ്ട് ആവരണം ചെയ്യപ്പെട്ട ഭാഗമാണ് മെജോറ. ഋതുമതിയായാൽ ഈ ഭാഗം രോമവളർച്ച കൊണ്ട് സംപുഷ്ടമാകും. 

ADVERTISEMENT

ഏറ്റവും മൃദുലമായ രണ്ടു ദളങ്ങൾ പോലുള്ള ലേബിയ മൈനോറയാണ് അടുത്തത്. പിന്നെ കാണുന്ന ഒരു പ്രധാന ഭാഗമാണ് ഭഗശിശ്നിക (Clitoris) തൊട്ടടുത്തായി മൂത്രനാളി കാണും. മൂത്രസഞ്ചിയിൽ നിന്ന് ഈ ദ്വാരത്തിലൂടെയാണ് മൂത്രം വിസർജിക്കപ്പെടുന്നത്. യോനിക്കു പിന്നിലായാണ് മലദ്വാരത്തിന്റെ സ്ഥാനം. ഈ മൂന്നു പ്രധാനപ്പെട്ട ദ്വാരങ്ങളും ഒരു നേർരേഖയിൽ അടുത്തടുത്തായി കാണപ്പെടുന്നു. അതുകൊണ്ടു തന്നെ അണുബാധയേൽക്കാനുള്ള സാധ്യത വളരെയേറെയാണ്. 

മൂത്രമൊഴിക്കുക, സംഭോഗത്തിലേർപ്പെടുക, മലവിസർജനം ചെയ്യുക തുടങ്ങിയ പ്രധാന ശാരീരികാവശ്യങ്ങൾ നടക്കുന്ന സ്ഥലമായതിനാൽ വൃത്തിയാക്കി വച്ചില്ലെങ്കിൽ അണുബാധയ്ക്കു വളരെ സാധ്യതയുണ്ട്. 

ADVERTISEMENT

വിസർജന ശേഷം

കുട്ടിയായിരിക്കുമ്പോൾ തന്നെ മൂത്രവിസർജനത്തിനും മലവിസർജനത്തിനു ശേഷം കഴുകി തുടച്ചു വയ്ക്കുവാൻ മാതാപിതാക്കൾ അതീവ ശ്രദ്ധ പുലർത്തണം. രാത്രി കിടക്കുന്നതിനു മുൻപ് ആ ഭാഗങ്ങൾ വൃത്തിയായിരിക്കണം. 

മുൻപിൽ നിന്നും പിന്നിേലക്കായിരിക്കണം കഴുകുന്നത്. ഒരിക്കലും മലദ്വാരം കഴുകിയതിനു ശേഷം മുൻഭാഗത്തേക്കു കൈ കൊണ്ടു വരരുത്. മലത്തിലുള്ള രോഗവാഹിയായ അണുക്കൾ മുൻഭാഗത്തുള്ള യോനിയിലും മൂത്രനാളിയിലും പ്രവേശിക്കാതിരിക്കാനുള്ള മുൻകരുതലെന്ന നിലയിലാണ് ഇങ്ങനെ ചെയ്യുന്നത്. 

ADVERTISEMENT

യോനീശുചിത്വം

യോനിയുടെ മൃദുലമായ ദളങ്ങളെ വൃത്തിയാക്കിയ കൈവിരലുകൾ കൊണ്ട് അകറ്റി ധാരാളം ശുദ്ധജലമുപയോഗിച്ചു വേണം കഴുകാൻ. 

സോപ്പ്, സാവലോൺ, ഡെറ്റോൾ എന്നിവ ഉപയോഗിച്ച് ഒരിക്കലും കഴുകരുത്. അതു യോനിയുടെ സ്വതസിദ്ധമായ അമ്ല സ്വഭാവത്തിനു മാറ്റം വരുത്തുകയും ഉപകാരിയായ ഡോഡർലീൻ പോലുള്ള ബാക്ടീരിയകളെ ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു. പുറമെ നിന്നുള്ള രോഗവാഹിയായ ബാക്ടീരിയയുടെ യോനിയിലേക്കുള്ള പ്രവേശനം തടയുന്ന ബാക്ടീരിയ ആണിത്. അവയുടെ അസാന്നിദ്ധ്യം യോനിയും സമീപപ്രദേശങ്ങളും രോഗാണുക്കളുടെ താവളമാക്കുന്നു. 

Content Summary: Sexual hygiene in ladies