മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വച്ച് അവര്‍ക്ക് ഏറ്റവുമധികം സുഖവും സംതൃപ്തിയും നല്‍കുന്ന ഒന്നാണ് ലൈംഗിക ബന്ധം. പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും വര്‍ധിപ്പിക്കുന്ന പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍ വച്ച് അവര്‍ക്ക് ഏറ്റവുമധികം സുഖവും സംതൃപ്തിയും നല്‍കുന്ന ഒന്നാണ് ലൈംഗിക ബന്ധം. പങ്കാളികള്‍ തമ്മിലുള്ള സ്നേഹവും ഇഴയടുപ്പവും വര്‍ധിപ്പിക്കുന്ന പരസ്പര സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഹൃദയാരോഗ്യം മുതല്‍ മാനസികാരോഗ്യം വരെ ശരീരത്തിന് പല ഗുണങ്ങളുമേകാന്‍ ലൈംഗിക ബന്ധത്തിന് സാധിക്കും. മുഴുവന്‍ ശരീരവും ഉപയോഗിച്ച് ഏര്‍പ്പെടുന്ന പ്രവര്‍ത്തി ആയതിനാല്‍ വര്‍ക്ക് ഔട്ടിന് സമാനമായ വ്യായാമം ലൈംഗിക വേഴ്ച നല്‍കുന്നെന്ന് പറയാം.

ADVERTISEMENT

പല തരം സെക്സ് പൊസിഷനുകള്‍ ലൈംഗിക ബന്ധത്തില്‍ പങ്കാളികള്‍ പിന്തുടരാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും എന്തെങ്കിലും തരത്തിലുള്ള ഒരു വ്യായാമം ശരീരത്തിന് നല്‍കാന്‍ സാധിക്കും. പലതരം സെക്സ് പൊസിഷനുകളും അവ മൂലമുണ്ടാകുന്ന ഗുണങ്ങളും പരിചയപ്പെടാം.

1. ലോട്ടസ് പൊസിഷന്‍

ഇരു പങ്കാളികളും കാലുകള്‍ കോര്‍ത്തിരുന്ന് ചെയ്യുന്ന ഈ സെക്സ് പൊസിഷന് നല്ല ബാലന്‍സും ചലനങ്ങളുടെ ഏകോപനവും ആവശ്യമാണ്. ഇതിനാല്‍തന്നെ ഇത് ശരീരത്തിന് മികച്ച വ്യായാമം നല്‍കും.

ADVERTISEMENT

2. മിഷനറി പൊസിഷന്‍

ഒരു പക്ഷേ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന ഒന്നാകാം മിഷനറി പൊസിഷന്‍. ഇത് 140 കാലറിയെങ്കിലും കത്തിച്ചു കളയാന്‍ സഹായിക്കും. അരക്കെട്ടും ശരീരത്തിന്‍റെ മേല്‍ഭാഗവുമെല്ലാം ചലിക്കുന്ന ഈ പൊസിഷന്‍ വര്‍ക്ക്ഔട്ടിന് തുല്യമായ ഫലം ചെയ്യും.

ADVERTISEMENT

3. ലഞ്ചസ്

പങ്കാളികളില്‍ ഒരാള്‍ മറ്റൊരാളുടെ ശരീരത്തില്‍ ഇരിക്കുന്ന ലോട്ടസ് പൊഷിന്‍റെ തന്നെ ഒരു വകഭേദമാണ് ഇത്. ലഞ്ചസ് വ്യായാമത്തിന് സമാനമായ തോതില്‍ ശരീരത്തിന് നല്ല ഫ്ളെക്സിബിലിറ്റി ഇത് നല്‍കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇത് നല്ലതാണ്. 

4. സ്റ്റാന്‍ഡിങ് സെക്സ്

30 മിനിറ്റില്‍ 160 കാലറിയിലധികം കത്തിച്ചു കളയാന്‍ നിന്നു കൊണ്ടുള്ള ലൈംഗിക ബന്ധം സഹായിക്കും. എന്നാല്‍ ഇത് പരിചയിക്കാന്‍ അല്‍പം അധ്വാനം വേണ്ടി വന്നേക്കാം. 

5. ഡോഗി സ്റ്റൈല്‍

പലപ്പോഴും പങ്കാളികള്‍ പരീക്ഷണാര്‍ത്ഥം ശ്രമിക്കാറുള്ള ഒന്നാണ് ഡോഗി സ്റ്റൈല്‍. കോര്‍ മസിലുകള്‍ക്ക് നല്ല വ്യായാമം നല്‍കാന്‍ സഹായിക്കുന്ന ഈ സെക്സ് പൊസിഷന്‍ ഒരു കാര്‍ഡിയോ വര്‍ക്ക്ഔട്ടിന്‍റെ ഫലവും ചെയ്യും.

പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ശരീരഭാരവും ഉത്കണ്ഠയും ടെന്‍ഷനുമെല്ലാം കുറയ്ക്കാനും ലൈംഗിക ബന്ധം സഹായിക്കും. എന്നാല്‍ സുരക്ഷിത ലൈംഗിക ബന്ധത്തിന് പ്രാധാന്യം നല്‍കണമെന്നും ഇരു പങ്കാളികളും ഇതിനായി തയാറാണോ എന്ന കാര്യം എപ്പോഴും ശ്രദ്ധിക്കണമെന്നും ലൈംഗികാരോഗ്യ വിദഗ്ധര്‍ പറയുന്നു.

Content Summary: Sex position and the health benefits