പ്രമേഹം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയിലെ വില്ലനായി കടന്നു വരാറുണ്ട്. ആണിലും പെണ്ണിലും വ്യത്യസ്തമായ രൂപത്തിലാണിവ പ്രത്യക്ഷമാവുക. അവ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനും ഇതാ ഒരു മാർഗരേഖ. ലൈംഗികത കുറയാതിരിക്കാൻ പ്രമേഹം നിയന്ത്രണവിധേയമല്ലാതെ നിലനിന്നാൽ ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കാമെന്നതു പല

പ്രമേഹം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയിലെ വില്ലനായി കടന്നു വരാറുണ്ട്. ആണിലും പെണ്ണിലും വ്യത്യസ്തമായ രൂപത്തിലാണിവ പ്രത്യക്ഷമാവുക. അവ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനും ഇതാ ഒരു മാർഗരേഖ. ലൈംഗികത കുറയാതിരിക്കാൻ പ്രമേഹം നിയന്ത്രണവിധേയമല്ലാതെ നിലനിന്നാൽ ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കാമെന്നതു പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയിലെ വില്ലനായി കടന്നു വരാറുണ്ട്. ആണിലും പെണ്ണിലും വ്യത്യസ്തമായ രൂപത്തിലാണിവ പ്രത്യക്ഷമാവുക. അവ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനും ഇതാ ഒരു മാർഗരേഖ. ലൈംഗികത കുറയാതിരിക്കാൻ പ്രമേഹം നിയന്ത്രണവിധേയമല്ലാതെ നിലനിന്നാൽ ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കാമെന്നതു പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമേഹം പലപ്പോഴും ആസ്വാദ്യകരമായ ലൈംഗികതയിലെ വില്ലനായി കടന്നു വരാറുണ്ട്. ആണിലും പെണ്ണിലും വ്യത്യസ്തമായ രൂപത്തിലാണിവ പ്രത്യക്ഷമാവുക. അവ യഥാസമയം തിരിച്ചറിയാനും പരിഹരിക്കാനും ഇതാ ഒരു മാർഗരേഖ.

പ്രമേഹം നിയന്ത്രണവിധേയമല്ലാതെ നിലനിന്നാൽ ലൈംഗിക പ്രശ്നങ്ങളിലേക്കു നയിക്കാമെന്നതു പല രോഗികൾക്കും അറിയില്ല. ദീർഘകാലം വേണ്ടവിധം ചികിത്സിക്കാതെ പോകുന്ന പ്രമേഹം ലൈംഗിക ജീവിതാസ്വാദനത്തിനു വലിയ തടസ്സമാകും. പുരുഷന്മാരിലും സ്ത്രീകളിലും ലൈംഗിക പ്രശ്നങ്ങളുണ്ടാകാറുണ്ട്. എന്നാൽ മിക്കപ്പോഴും പെട്ടെന്നു തിരിച്ചറിയുന്നതും ചികിത്സ കിട്ടുന്നതും പുരുഷന്മാരുടെ പ്രശ്നങ്ങൾക്കാണ് എന്നുമാത്രം.

Photo Credit: imtmphoto/ Istockphoto
ADVERTISEMENT

ലൈംഗിക പ്രശ്നങ്ങളുടെ കാരണങ്ങൾ
സ്ത്രീകളിലും പുരുഷൻമാരിലും പ്രമേഹം ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനു വിവിധ കാരണങ്ങളുണ്ട്. അതിലേറ്റവും പ്രധാനം സൂക്ഷ്മ രക്തക്കുഴലുകളിലൂടെയുള്ള രക്തപ്രവാഹത്തിന്റെ കുറവാണ്. ഇതു ലിംഗത്തിലോ യോനിയിലോ എത്തുന്ന രക്തപ്രവാഹത്തെ ബാധിക്കും. ഒരു പുരുഷന് ഉദ്ധാരണം നേടാനും നിലനിർത്താനും, ലിംഗത്തിലേക്ക് രക്തം വേണ്ടത്ര എത്തണം. സ്ത്രീകളിൽ, രക്തയോട്ടം കുറയുന്നതു യോനിയിലെ വരൾച്ചയ്ക്കു പ്രധാന പങ്കുവഹിക്കുന്നു.

നിയന്ത്രണമില്ലാതെ ഉയർന്നു നിൽക്കുന്ന ഗ്ലൂക്കോസ് നാഡികളെ (നെർവ്) തകരാറിലാക്കുന്നതാണു മറ്റൊരു കാരണം. ലിംഗത്തിന്റെ അഗ്രഭാഗവും യോനിയിലെ ലൈംഗികോത്തേജന കേന്ദ്രങ്ങളും നാഡീഞരമ്പുകളാൽ നിറഞ്ഞിരിക്കുന്നു. ആ നാഡീഭാഗങ്ങൾക്കു പ്രമേഹം തകരാറുണ്ടാക്കിയാൽ, ലൈംഗികസംവേദനം കുറഞ്ഞു വേദനാജനകമായി മാറാം.

പ്രമേഹം, ആർത്തവ വിരാമം തുടങ്ങിയ അവസ്ഥകൾ ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകും. ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നീ ലൈംഗിക ഹോർമോണുകളിൽ വരുന്ന മാറ്റങ്ങൾ ലൈംഗിക സംതൃപ്തി, ലൂബ്രിക്കേഷൻ, ലൈംഗിക ഉത്തേജനം തുടങ്ങിയവയെ ബാധിക്കും.

Representative Image. Photo Credit : Ground Picture / Shutterstock.com

പുരുഷന്റെ പ്രശ്നങ്ങൾ
പ്രമേഹവുമായി ബന്ധപ്പെട്ട പുരുഷൻമാരിലെ പ്രധാന പ്രശ്നം ഉദ്ധാരണക്കുറവാണ്. എന്നാൽ ഉറക്കത്തിനിടയിൽ പുലർകാലത്തുണ്ടാകുന്ന സ്വാഭാവിക ഉദ്ധാരണം (NPT- Nocturnal penile tumescence) ഇല്ലാതിരിക്കുന്ന സാഹചര്യത്തിലാണ് അവയവ കേന്ദ്രീകൃതമോ ധമനീ– നാഡീപ്രശ്നങ്ങളോ കൊണ്ടുണ്ടായതോ ആണ് ഉദ്ധാരണ പ്രശ്നം എന്നു കരുതേണ്ടത്. ഈ ഘട്ടത്തിൽ വൈകാതെ പരിശോധനകളും ചികിത്സകളും തേടുക. അത്തരം  പ്രശ്നങ്ങളില്ലെങ്കിൽ മാനസികമായ പ്രശ്നങ്ങളാകാം കാരണം.

ADVERTISEMENT

ശീഘ്രസ്ഖലനവും പ്രമേഹ രോഗികളിൽ കാണാറുണ്ട്. ഇതു മിക്കപ്പോഴും അമിതമായ ഉത്കണ്ഠയുടെ ഫലമാകാം. ആവശ്യമെങ്കിൽ മാനസിക ചികിത്സകൾ തേടണം.

Representative Image. Photo Credit: zoranm/ Istockphoto

സ്ത്രീകളിലെ പ്രശ്നങ്ങൾ
പ്രമേഹരോഗികളായ സ്ത്രീകളിൽ കാണുന്ന സാധാരണമായ പ്രശ്നമാണ് ലൈംഗിക കാര്യങ്ങളിലുള്ള താൽപര്യക്കുറവും സംതൃപ്തിക്കുറവും. ഇതു ഒറ്റപ്പെട്ട സംഭവമല്ലെന്നും പരിഹരിക്കാവുന്നതാണെന്നും അവർ മനസ്സിലാക്കണം. പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നതിനൊപ്പം മാനസികമായ മുൻകരുതലുകളും തയാറെടുപ്പും പ്രശ്നപരിഹാരത്തിനു സഹായിക്കും. ആവശ്യമെങ്കിൽ മരുന്നുകളുടെ സഹായവും തേടാം.

ജനനേന്ദ്രിയങ്ങളിലെ അണുബാധ പ്രമേഹബാധിതരായ സ്ത്രീകളിൽ സാധാരണ കാണുന്ന പ്രശ്നമാണ്. ഇതു ലൈംഗികതയെ പ്രതികൂലമായി ബാധിച്ചു വിവിധ ലൈംഗിക പ്രശ്നങ്ങൾക്കു കാരണമാകുന്നു. അണുബാധയ്ക്കു ചികിത്സ തേടുന്നതിനൊപ്പം വരൾച്ചാ പ്രശ്നങ്ങളുണ്ടെങ്കിൽ ഉചിതമായ ലൂബ്രിക്കന്റുകളും സഹായകരമാവും.

Representative image. Photo Credit: Kitzcorner/istockphoto.com

ലൈംഗിക പ്രശ്നങ്ങൾ ഒഴിവാക്കാൻ
∙ലൈംഗിക പ്രശ്നങ്ങൾ ചികിത്സിക്കുന്ന ഡോക്ടറോടു തുറന്നു പറയുക. പുരുഷൻമാരിൽ ഉദ്ധാരണക്കുറവ് കണ്ടാൽ ഹൃദ്രോഗ സാധ്യത വരെ പരിശോധിക്കണം.

ADVERTISEMENT

∙ പ്രമേഹം കൃത്യമായ നിലയിലാണോ എന്നു ഉറപ്പാക്കുകയും ചികിത്സയിലും ജീവിതശൈലിയിലും മാറ്റം വരുത്തുകയും വേണം.

∙പുകവലി നിർത്തുന്നത് ലൈംഗികത മെച്ചപ്പെടുത്താൻ സഹായിക്കും. മദ്യപാനവും ഒഴിവാക്കുന്നതാണ് ഉത്തമം.

∙സ്ഥിരമായി വ്യായാമം ചെയ്യുക. ആഴ്ചയിലെ മിക്ക ദിവസങ്ങളിലും 30 മുതൽ 45 മിനിറ്റ് വരെ വ്യായാമം ചെയ്യുന്നത് ലൈംഗികത മാത്രമല്ല പ്രമേഹ നിയന്ത്രണവും ഹൃദ്രോഗ പ്രതിരോധവുമൊക്കെ സാധ്യമാക്കും.

∙കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ നിരീക്ഷിച്ച് ഭക്ഷണക്രമം, വ്യായാമം, ആവശ്യമെങ്കിൽ മരുന്നുകൾ എന്നിവ ഉപയോഗിച്ചു കുറയ്ക്കുക.

∙ആരോഗ്യകരമായ ഭാരത്തെക്കുറിച്ചു ഡോക്ടറോടു ചോദിച്ച് ആ ഭാരം നിലനിർത്തുക. സമീകൃതാഹാരം, പൂരിത കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും ശീലിക്കുക.

∙മനസ്സ് ഉത്കണ്ഠാരഹിതവും സന്തോഷപൂർണമായി സൂക്ഷിക്കാനും ശ്രമിച്ചാൽ ലൈംഗികത കൂടുതൽ ആസ്വാദ്യകരമായി മാറും.

(വിവരങ്ങൾ : ഡോ. ജോണി ജെ. കണ്ണമ്പിള്ളി, മെഡിക്കൽ ഡയറക്ടർ & എച്ച്ഒഡി, മെറ്റ്നോയിയ ഡയബറ്റിസ് & ലൈഫ്സ്റ്റൈൽ റിസർച്ച് , ഇൻസ്റ്റിറ്റ്യൂട്ട്,കൊച്ചി)

പ്രമേഹത്തെ പ്രതിരോധിക്കാം: വിഡിയോ

English Summary:

Diabetes and Sexual Health