വിവാഹം കഴിഞ്ഞു ഒരുവർഷം ആകുന്നു. അവർക്ക് കുട്ടികൾ വേണ്ടേ എന്ന് വീട്ടിൽ എല്ലാവരും ചോദിച്ചു തുടങ്ങി. ആ ചോദ്യം കേൾക്കുമ്പോൾ അവളുടെ മനസ്സിൽ വലിയ ആധി തോന്നി. ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേശത്തെ കാണാതെ ഒരുദിവസംപോലും ഇരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. എല്ലാവരുടെയും ഉപദേശങ്ങളും

വിവാഹം കഴിഞ്ഞു ഒരുവർഷം ആകുന്നു. അവർക്ക് കുട്ടികൾ വേണ്ടേ എന്ന് വീട്ടിൽ എല്ലാവരും ചോദിച്ചു തുടങ്ങി. ആ ചോദ്യം കേൾക്കുമ്പോൾ അവളുടെ മനസ്സിൽ വലിയ ആധി തോന്നി. ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേശത്തെ കാണാതെ ഒരുദിവസംപോലും ഇരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. എല്ലാവരുടെയും ഉപദേശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം കഴിഞ്ഞു ഒരുവർഷം ആകുന്നു. അവർക്ക് കുട്ടികൾ വേണ്ടേ എന്ന് വീട്ടിൽ എല്ലാവരും ചോദിച്ചു തുടങ്ങി. ആ ചോദ്യം കേൾക്കുമ്പോൾ അവളുടെ മനസ്സിൽ വലിയ ആധി തോന്നി. ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേശത്തെ കാണാതെ ഒരുദിവസംപോലും ഇരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. എല്ലാവരുടെയും ഉപദേശങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹം കഴിഞ്ഞ് ഒരുവർഷം ആകുന്നു. കുട്ടികൾ വേണ്ടേ എന്ന് വീട്ടിൽ എല്ലാവരും ചോദിച്ചു തുടങ്ങി. ആ ചോദ്യം കേൾക്കുമ്പോൾ അവളുടെ മനസ്സിൽ വലിയ ആധിയായിരുന്നു. ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ കാണാതെ ഒരുദിവസംപോലും ഇരിക്കാനും അവൾക്ക് കഴിയുമായിരുന്നില്ല. എല്ലാവരുടെയും ഉപദേശങ്ങളും കുറ്റപ്പെടുത്തലുകളും കേട്ട് ഒടുവിൽ അവളുടെ ഭർത്താവ് എല്ലാ കാര്യങ്ങളും കുടുംബത്തോട് തുറന്നു പറഞ്ഞു. അവർ തമ്മിൽ ഇതുവരെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിഞ്ഞിട്ടില്ല. അവൾക്ക് സെക്സിനോട് ഭയമാണ്. അവൾ എപ്പോഴും അതിനെ ഒഴിവാക്കാനും ഭയത്തോടെ ഓടിമാറാനും ശ്രമിക്കുന്നു.

ആദ്യമൊക്കെ തന്നെ ഇഷ്ടമില്ലാത്തതു കാരണമാണ് അവൾ ഇത് ഒഴിവാക്കുന്നത് എന്ന് ഭർത്താവു കരുതി. മറ്റാരോടെങ്കിലും അവൾക്കുള്ള ഇഷ്ടമാണോ, തന്നോടടുക്കാൻ അവൾക്കു തീരെ കഴിയുന്നില്ലേ എന്നെല്ലാമുള്ള സംശയങ്ങളിലായിരുന്നു ആദ്യനാളുകളിൽ. ആദ്യമെല്ലാം ഇത് തുറന്നുചോദിക്കാൻ ഭർത്താവ് മടിച്ചു. ഒരുമിച്ചിരിക്കാതെ നിരന്തരം തന്നെ ഭാര്യ ഒഴിവാക്കുന്നു എന്നു കണ്ടപ്പോൾ ഭർത്താവിന് സങ്കടം സഹിക്കാനാവാതെ വന്നു. ഭർത്താവ് തന്റെ സംശയങ്ങൾ അവളോട് ചോദിക്കുകയായിരുന്നു. അവളുടെ ഈ അവഗണന അയാളുടെ ആത്മവിശ്വാസത്തെയും വല്ലാതെ ബാധിച്ചു തുടങ്ങി.

ADVERTISEMENT

എന്തുകൊണ്ട് ഭാര്യ തന്നെ ഒഴിവാക്കുന്നു അല്ലെങ്കിൽ ലൈംഗികമായ താല്പര്യം കാണിക്കുന്നില്ല എന്നതിന് പലപ്പോഴും തെറ്റായ ധാരണകൾ ഭർത്താക്കന്മാരിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാര്യ മനഃപൂർവം ലൈംഗിക ബന്ധം ഒഴിവാക്കുന്നതായി ചിലർ വിശ്വസിക്കുന്നു. ഇതിൽ ഉത്കണ്ഠ എന്ന അവസ്ഥ ഒരു പ്രധാന കാരണമാണ് എന്ന് അംഗീകരിക്കാം തയ്യാറാകുന്നില്ല എന്ന പ്രശ്നമുണ്ട്.

Representative image. Photo Credit: Wpixz/istockphoto.com

വജൈനിസ്മസ്
യോനിയുടെ മസിലുകൾ അനിയന്ത്രിതമായി സങ്കോചിക്കുന്ന അവസ്ഥയാണ് വജൈനിസ്മസ്. അതുകൊണ്ട് തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിക്കുമ്പോൾ വേദന അനുഭവപ്പെടുകയും അതു ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അവസ്ഥ.
വജൈനിസ്മസ് എന്ന അവസ്ഥയുമായി സൈക്കോളജിസ്റ്റിനെ സമീപിക്കുന്ന ചില ദമ്പതികളിൽ ഭർത്താവ് എത്ര പറഞ്ഞിട്ടും ഭാര്യയ്ക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനോടുള്ള ഭയവും വേദനയും മാറുന്നില്ല എന്നും, മടുത്തു എന്നും പറയാറുണ്ട്. ഇനി വിവാഹബന്ധം വേർപെടുത്തുകയാണ് നല്ലത് എന്ന ചിന്തയായിരിക്കും ഭർത്താവിന്. ഭർത്താവിന്റെ ഇത്തരം പ്രതികരണം ഭാര്യയിൽ ഇത് കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ADVERTISEMENT

പലപ്പോഴും ലൈംഗിക പ്രശ്നങ്ങൾ/ വേദന താൻ അനുഭവിക്കുന്നു എന്ന് പങ്കാളിയോടു തുറന്നുപറയാൻ പലരും തയ്യാറാവാറില്ല. നാണക്കേട് കൊണ്ടും, വിവാഹബന്ധത്തെ അതു ബാധിക്കും എന്ന പേടികൊണ്ടുമാണ് പലരും മടിക്കുന്നത്. പങ്കാളിയോട് തുറന്നു സംസാരിക്കുന്നത്തിലൂടെ മാത്രമേ ചികിത്സ തേടാനും പ്രശ്നം പരിഹരിക്കാനും സാധിക്കൂ.

എന്നാൽ പങ്കാളി ഇതെല്ലാം കേൾക്കാനും ചികിത്സയ്ക്കു പിന്തുണ നൽകാനും എത്രമാത്രം തയ്യാറാണ് എന്നതും വളരെ പ്രധാനമാണ്. ഈ പ്രശ്നം പരിഹരിക്കപ്പെട്ട സ്ത്രീകളിൽ ഭർത്താവ് അവരെ സപ്പോർട്ട് ചെയ്തതായി കാണാൻ കഴിയും. അല്ലാത്തവരിൽ ഇതെല്ലാം കളവാണെന്ന് വിശ്വസിക്കുന്നതായാവും കാണാൻ കഴിയുക. ചിലർ ഭാര്യ തന്നോടുള്ള ഇഷ്ടമില്ലായ്മ കാരണം ലൈംഗിക ബന്ധം ഒഴിവാക്കുന്നു എന്നും, അവർക്കു മറ്റു ബന്ധം ഉണ്ടോ എന്നും, അവർ സ്വവർഗാനുരാഗിയാണ് എന്നുമെല്ലാം സംശയിക്കുന്നതായി കാണാം.

ADVERTISEMENT

കുട്ടിക്കാലത്ത് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായി എന്നത് ചിലരിൽ ഒരു കാരണമായി വരാറുണ്ട്. കൂട്ടുകാരികൾ പറഞ്ഞ അവരുടെ അനുഭവങ്ങളോ, മറ്റുള്ളവർ പറഞ്ഞുകേട്ട കാര്യങ്ങൾമൂലമോ ആകാം സെക്സിനോട് ഭയം തോന്നുന്നത്.

ലൈംഗിക ബന്ധത്തെപ്പറ്റി ഓർക്കുമ്പോൾ തന്നെ ഇവരിൽ വലിയ ഭയമുണ്ടാകും. ഭർത്താവ് സെക്സിനുവേണ്ടി താല്പര്യപ്പെടുമ്പോൾ വജൈനിസ്മസ് ഉള്ള സ്ത്രീകൾ ദേഷ്യം കാണിക്കുകയും, ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും ചെയ്തേക്കാം.

വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ളവരിൽ ലൈംഗിക ഉത്തേജനം കുറഞ്ഞ അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം മാനസിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നത് ലൈംഗിക പ്രശ്നങ്ങൾ ഇല്ലാതെയാക്കാൻ അനിവാര്യമാണ്.

മനഃശാസ്ത്ര ചികിത്സ
ഒരു ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ചു ശാരീരികമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല എന്നുറപ്പായാൽ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കുക. ലൈംഗികതെയെ കുറിച്ചുള്ള മിഥ്യാ ധാരണകൾ മാറ്റാനുള്ള കൗൺസിലിങ് അവർക്കു നല്കാൻ കഴിയും. ലൈംഗികതയുടെ ശരീരഘടനാശാസ്ത്രം (sexual anatomy) അവരെ പറഞ്ഞു മനസ്സിലാക്കുമ്പോൾ ഭയം അകലും. പങ്കാളിയെക്കൂടി ചേർത്തുകൊണ്ട് പരസ്പരം വൈകാരികമായി കൂടുതൽ അടുക്കാനും അങ്ങനെ ഭയം ഇല്ലാതെയാക്കാനും കഴിയും.
(ലേഖിക ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ആണ്)

English Summary:

understanding-vaginismus-psychological-impact-and-treatment

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT