'ഒരിക്കലും മറക്കാനാവാത്ത ആദ്യ രാത്രിയുടെ സുവർണനിമിഷങ്ങളിലേക്ക് സ്വാഗതമെന്നൊക്കെ' ആരും സിനിമയിലെപ്പോലെ ഡയലോഗ് പറയാറില്ലെങ്കിലും ആ ദിനത്തിനായി ഒന്നു തയാറെടുക്കാറുണ്ട്. ശാരീരികവും മാനസികവുമായ തയാറെടുപ്പിനുപുറമെ ഒന്നുകൂടി ശ്രദ്ധിക്കണം, നാം കഴിക്കുന്ന ഭക്ഷണം. ശാരീരികമായും മാനസികമായുമുള്ള ഉണർവ് നില നിർത്തുന്നതായിരിക്കണം നാം കഴിക്കുന്ന ഭക്ഷണം. എന്തൊക്കെയാണ് കഴിക്കേണ്ടതും ഉപേക്ഷിക്കേണ്ടതെന്നും നോക്കാം.
മധുരമുള്ള പഴങ്ങൾ- ഈ സംഭവം നമുക്ക് യഥാർത്ഥജീവിതത്തിലേക്ക് സിനിമയിൽനിന്ന് കടമെടുക്കാം, മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണർവും ഉന്മേഷവും നൽകും, മാത്രമല്ല പരിഭ്രമവും ടെൻഷനും കുറയ്ക്കാനും മറ്റും വാഴപ്പഴം പോലെയുള്ള പഴങ്ങളും ബെറി പഴങ്ങളും സഹായകമാകും.
മാംസം- അമിതമായി മാംസം കഴിക്കുന്നത് പലപ്പോഴും വയറിനുള്ളില്‍ ഗ്യാസ് ഉണ്ടാകാനിടയാക്കും, റെഡ് മീറ്റ് അമിതമായി ശരീരത്തിലെത്തിയാൽ അതീവ ദുർഗന്ധമുണ്ടാകും.
തണ്ണിമത്തന്‍- പ്രകൃതി ദത്തമായ വയാഗ്രയാണ് തണ്ണിമത്തനെന്നാണ് ഗവേഷകർ പറയുന്നത്. സിട്രൂലിന്‍ എന്ന മൂലകം ശരീരത്തിലെ രക്തപര്യയന തോത് കൂട്ടുകയും അതേസമയം രക്തക്കുഴലുകൾക്ക് വിശ്രാന്തി നൽകുകയും ചെയ്യുന്നു. ഇത് പങ്കാളികള്‍ക്ക് മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും..
ഡാര്‍ക്ക് ചോക്കലേറ്റ് - ഉദ്ധാരണതകരാർ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും നിയന്ത്രിത അളവിൽ ഡാർക്ക് ചോക്കലേറ്റ് നല്ലതാണ്.
ഓട്ട്സ് - ഉദ്ധാരണ സംബന്ധമായ പ്രശ്നങ്ങളും ലൈംഗികശേഷിഇല്ലായ്മയും പരിഹരിക്കാന്‍.
വെള്ളം ആവശ്യത്തിന്- വെള്ളം ആവശ്യമായ അളവില്‍ കുടിക്കുക. അമിതമാവുകയോ ഒട്ടും കുറയുകയോ ചെയ്യരുത്.
മദ്യപിക്കരുത്- ഒരു ധൈര്യത്തിന് മദ്യപിക്കുന്നവരുണ്ട്, എന്നാൽ ഇത് നല്ലതല്ല, അനിയന്ത്രിത ക്ഷീണവും തളർച്ചയും ഉണ്ടാകും, പിന്നെ വധു അറിഞ്ഞാൽ പിന്നെ അങ്ങോട്ടുള്ള കുടുംബ ജീവിതവും പ്രശ്നമാകും.