Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതൊന്നും അരുത്, ആഹാരത്തിനു ശേഷം...

eating-fruits

ആഹാരം കഴിച്ച ഉടൻ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നവയാണെന്നു മുന്നറിയിപ്പ്.  ആഹാരശേഷം ഉടൻ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം

∙ വർക്ഔട്ട് വേണ്ട

mental-power-exercise

വയറു നിറഞ്ഞ അവസ്ഥയിൽ വർക്ഔട്ട് ചെയ്യരുത്. ഇത് അലസത തോന്നാനേ സഹായിക്കൂ. വയറിന് അസ്വസ്ഥതയും അനുഭവപ്പെടും.

∙ ഉറക്കം

Sleeping

എങ്ങനെയെങ്കിലും ഒന്നു കഴിച്ചു തീർത്ത് ബെഡിലേക്കു ചായാനാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് രാത്രി ഭക്ഷണം കഴിച്ച ഉടൻ. ഇതാകട്ടെ വയറ്റിൽ ആസിഡ് കെട്ടിനിൽക്കുന്നതിനു കാരണമാകുന്നു. രാത്രി 8 മണിക്കു മുൻപ് ആഹാരം കഴിച്ച് അതു ദഹിക്കാനുള്ള സമയം നൽകിയ ശേഷം മാത്രം ഉറക്കം മതിയെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഈ രീതി നിങ്ങളുടെ ചയാപചയ പ്രവർത്തനങ്ങൾക്കു കരുത്തേകും.

∙ വെള്ളംകുടി

drinking-water

ഭക്ഷണം കഴിച്ച ഉടൻ വെള്ളം കുടിക്കുന്ന രീതിയാണ് നമ്മളിൽ പലരും പിന്തുടരുന്നത്. എന്നാൽ ഇതു വേണ്ടെന്നാണ് വിദഗ്ധാഭിപ്രായം. നമ്മുടെ ഉമിനീരുതന്നെ ദഹനത്തിനു സഹായിക്കുമെന്നും ആഹാരത്തിലുള്ള ചീത്ത ബാക്ടീരിയകളെ നശിപ്പിക്കുമെന്നും ഇവർ പറയുന്നു. ആഹാരത്തിനു പിറകേ വെള്ളം കുടിക്കുമ്പോൾ ഈ പ്രവർത്തനത്തിനു തടസ്സം ഉണ്ടാകും. അതുകൊണ്ട് ആഹാരം കഴിച്ച് 30 മിനിറ്റ് കഴിഞ്ഞു മതി ഇനി വെള്ളംകുടി.

∙ ഫ്രൂട്ട്സ് 

diabetes-fruits

ആഹാരശേഷം ഏതെങ്കിലുമൊക്കെ ഫ്രൂട്ട്സ് കഴിക്കുന്നവരും കുറവല്ല. ഫലവർഗങ്ങൾ ആരോഗ്യത്തിന് ഉത്തമമാണെന്നതിൽ സംശയമില്ല. എന്നാൽ ഇവ ആഹാരം കഴിച്ച ഉടൻ വേണ്ടെന്നു മാത്രം. ഫ്രൂട്ട്സ് കഴിക്കാൻ ഏറ്റവും നല്ലത് കാലിയായ വയറാണ്. ഇവ ദഹിക്കാൻ പല തരത്തിലുള്ള എൻസൈമുകൾ ആവശ്യമാണ്. ആഹാരം കഴിച്ച ഉടൻ ഇവ കഴിക്കുമ്പോൾ ശരിയായ ദഹനം നടക്കാതെ വരുന്നു. ഇതാകട്ടെ ഇൻഡൈജഷൻ, നെഞ്ചെരിച്ചിൽ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കുന്നു.

∙ പുകവലി

514629430

ആഹാരം കഴിച്ച ഉടൻ ഒരു പുക നിർബന്ധമാണ് - മിക്ക പുകവലിക്കാരും സാധാരണ പറയുന്ന ഒരു കാര്യമാണിത്. ആഹാരത്തിനു മുൻപും ശേഷവും പുകവലി വേണ്ട. ആഹാരം കഴിച്ച ഉടൻ പുകവലിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. സിഗററ്റിൽ അടങ്ങിയിരിക്കുന്ന കാർസിനോജനുകൾ കാൻസറിലേക്കു നയിക്കും. 

∙ വായന

reading

വായന നല്ലതുതന്നെ. പക്ഷേ അതിനു തിരഞ്ഞെടുക്കുന്ന സമയം ആഹാരം കഴിച്ച ഉടൻ ആകരുതെന്നു മാത്രം. പുസ്തകം വായിക്കുമ്പോൾ ഏകാഗ്രത ആവശ്യമാണ്. ബ്ലഡ് ഫ്ലോ കണ്ണുകളിലേക്ക‌ു കേന്ദ്രീകരിക്കപ്പെടും. ശരിയായ ദഹനത്തിന് നല്ല തോതിലുള്ള ബ്ലഡ് ഫ്ലോ ഉണ്ടാകണം. വായന ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തുകയും വയറ്റിൽ അസ്വസ്ഥത ഉണ്ടാകുന്നതിനു കാരണമാകുകയും ചെയ്യുന്നു.

∙ കുളി വേണ്ടേ വേണ്ട

bath

ദഹനം ചെറിയ കാര്യമല്ല. ഇതിന് എനർജിയും വയറ്റിലേക്കു നല്ല ബ്ലഡ് ഫ്ലോയും ഉണ്ടായേ മതിയാകൂ. വയറു നിറച്ച ഉടൻ കുളിക്കുമ്പോൾ ദഹനം തടസ്സപ്പെടുന്നു. മാത്രമല്ല ഇത് ബ്ലഡ് ഫ്ലോയും ശരീരോഷ്മാവും ംകാരണമാകുന്നു.  ആഹാരം കഴിച്ച് ഏറ്റവും കുറഞ്ഞത് 45 മിനിറ്റെങ്കിലും കഴിഞ്ഞേ കുളിക്കാവൂ.

∙ ചായകുടി വേണ്ട

478411823

ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. അതുകൊണ്ട് ‘ഊണിനു ശേഷം ഒരു ചായ നിർബന്ധമാ’ എന്നു പറയുന്നവർ ആ നിർബന്ധം ഇനി മാറ്റിവച്ചോളൂ.

∙ എന്തു ചെയ്യാം‌

x-default

ഇതുവരെ എന്തൊക്കെ പാടില്ല എന്നാണല്ലോ പറഞ്ഞു വന്നത്. ശീലമാക്കിയിരുന്ന പല കാര്യങ്ങളും വേണ്ടെന്നു വയ്ക്കേണ്ടി വരുമ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നാം, ഇനി ഊണിനു ശേഷം ചെയ്യാൻ പറ്റുന്ന എന്തുണ്ടെന്ന്. പേടിക്കേണ്ട... ആഹാരം കഴിച്ച ശേഷം ചെറിയൊരു നടത്തം ശീലമാക്കിക്കൊള്ളു. കൂടുതലൊന്നും വേണ്ട ഒരു 15 മിനിറ്റ് മതി. ആഹാരം ശരിയായി ദഹിക്കാൻ നടത്തം സഹായിക്കും. ഓർക്കുക, നിങ്ങൾ കഴിക്കുന്ന ആഹാരവും ആഹാരശീലങ്ങളുമാണ് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അതുകൊണ്ട് അവ ശരിയായ രീതിയിൽ നിലനിർത്തിക്കോളൂ...