Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഫോൺ ഒന്നു മാറ്റി വയ്ക്കൂ... പ്ലീസ്

mobile-use

ഉറങ്ങാൻ കിടക്കുമ്പോഴും നിങ്ങൾക്ക് മൊബൈൽഫോണിന്റെ കൂട്ട് വേണോ? വേണം എന്നാണുത്തരമെങ്കിൽ ആ കൂട്ട് ഉപേക്ഷിക്കുന്നതാവും നല്ലത്. കാരണം ഈ കൂട്ട് നിങ്ങളുടെ ഉറക്കം കളയും.

ഡിജിറ്റൽ ഉപകരണങ്ങളായ മൊബൈൽ ഫോൺ, ടാബ്‍ലറ്റ് ഇവയുടെ സ്ക്രീനുകൾ ഉറക്കം തടസ്സപ്പെടുത്തുമെന്ന് ഗവേഷകർ.

ഹൂസ്റ്റൺ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ പഠനസംഘം പറയുന്നത് ഡിജിറ്റൽ ഉപകരണങ്ങള്‍ പുറപ്പെടുവിക്കുന്ന നീല വെളിച്ചം, നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണുകളെ തടസ്സപ്പെടുത്തും എന്നാണ്. മേലാടോണിന്റെ അളവ് കുറയ്ക്കുക വഴിയാണ് ഉറക്കം തടസ്സപ്പെടുന്നത്.

സാധാരണ ഉച്ചകഴിയുമ്പോൾ മുതൽ മേലാടോണിന്റെ അളവ് കൂടുതലായിരിക്കും. രാത്രിയിലാകും ഇത് ഏറ്റവും കൂടുതൽ. തുടർന്ന് വെളുപ്പിനാകുമ്പോഴേക്കും അളവ് കുറയുകയും ചെയ്യും.

എന്നാൽ രാത്രി വൈകിയും ഫോണും ടാബ്‌ലറ്റും ഉപയോഗിക്കുമ്പോൾ നമ്മുടെ ആന്തരിക ശരീര ഘടികാരം കൂടുതൽ അലർട്ട് ആകുക വഴി മെലാടോണിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രക്രിയയ്ക്ക് തടസ്സം നേരിടുന്നു.

ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും വരുന്ന നീലവെളിച്ചം ഉറക്കം കളയുന്നു. ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് മതിയായ ഉറക്കം കൂടിയേ തീരൂ– പഠനത്തിനു നേതൃത്വം നൽകിയ ഡോ. ലിസ ഓസ്ട്രിൻ പറയുന്നു.

ഉറക്കം കുറയുന്നത് പതിവാകുമ്പോൾ വിഷാദം, പൊണ്ണത്തടി, ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം ഇവയ്ക്ക് കാരണമാകുകയും ആയുർദൈർഘ്യം കുറയുകയും ചെയ്യും.

ഒപ്ത്താൽമിക് ആൻഡ് ഫിസിയോളജിക്കൽ ഒപ്ടിക്ക്സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.