Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണശീലത്തിന് പത്തു മാർഗങ്ങൾ

healthy-food

കുട്ടി ഒന്നും കഴിക്കുന്നില്ല എന്നത് മിക്ക അമ്മമാരുടെയും പരാതിയാണ്. ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാത്ത കുട്ടികൾ ഏറെയാണ്. ജങ്ക് ഫുഡ്, ഐസ്ക്രീം ഇതെല്ലാമായിരിക്കും കുട്ടിക്ക് പ്രിയം. എന്നാൽ തുടക്കത്തിൽത്തന്നെ ആരോഗ്യകരമായ ഭക്ഷണശീലം കുട്ടികളിൽ രൂപപ്പെടുത്താൻ ശ്രദ്ധിക്കണം. അതിനായി ഇതാ ചില നുറുങ്ങുകൾ.

∙ കുറച്ച് മാത്രം നൽകുക

പ്ലേറ്റ് നിറയെ ഭക്ഷണം കാണുമ്പോൾ കുട്ടിക്ക് കഴിക്കാനേ തോന്നില്ല. ഭക്ഷണം ആസ്വദിക്കാനും കഴിയില്ല. അതുകൊണ്ട് കുറച്ചു മാത്രം ആദ്യം നൽകുക. രണ്ടു ദോശയ്ക്കു പകരം ഒരു ദോശ നൽകുക. രണ്ടു തവി ചോറിനു പകരം ഒരു തവി നൽകുക. കുട്ടി കഴിക്കട്ടെ വീണ്ടും ചോദിക്കുമ്പോൾ രണ്ടാമതു നൽകാം.

∙ ഒരുമിച്ചു കഴിക്കുക

നിങ്ങൾ കഴിക്കുന്നതും അവൻ കഴിക്കുന്നതും ഒരേ ഭക്ഷണം ആണെന്നു കാണുമ്പോൾ കുട്ടിക്ക് കഴിക്കാൻ താൽപ്പര്യം കൂടും. ഭക്ഷണം ആസ്വദിച്ചും നിങ്ങളെ അനുകരിച്ചും കഴിക്കും.

∙ ഒരേ സമയത്തു ഭക്ഷണം നൽകുക

എന്നും കൃത്യസമയത്തു ഭക്ഷണം നൽകുക. ഇടയ്ക്കിടെ സമയം മാറ്റരുത്.

∙ പാൽ കുറച്ചു മതി

ഒരു വയസ്സു കഴിഞ്ഞ കുട്ടിക്ക് ദിവസവും 4–4.50 മില്ലിലിറ്റർ പാൽ മതിയാകും  എല്ലാ സമയവും കട്ടിയാഹാരം നൽകാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിനിട സമയത്ത് പാൽ നൽകാം.

∙ വ്യത്യസ്ത നിറങ്ങളും രുചികളും നിറയട്ടെ

കുട്ടി കഴിച്ചില്ലെങ്കിലോ എന്നു കരുതി ദിവസവും അവനിഷ്ടപ്പെട്ട ഭക്ഷണം പ്രത്യേകമായി ഉണ്ടാക്കി കൊടുക്കുന്ന അമ്മമാരുണ്ട്. എന്നാൽ അതു വേണ്ട. വിവിധ രുചികളിൽ വിവിധ നിറങ്ങളിൽ വ്യത്യസ്ത ചേരുവകളിൽ ഭക്ഷണം വ്യത്യസ്തമാകട്ടെ. കുട്ടി അതു കഴിക്കും.

∙ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കട്ടെ

കുട്ടികളെ ദിവസവും വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ശീലിപ്പിക്കണം ജങ്ക്ഫുഡുകൾ ആഴ്ചയിൽ ഒന്നോ മറ്റോ മാത്രം കഴിക്കാൻ അനുവദിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണം തയാറാക്കി നൽകുക. ഫ്രഞ്ച് ഫ്രൈസ് വാങ്ങിത്തരാൻ നിർബന്ധം പിടിച്ചാൽ വീട്ടിൽ തന്നെ ഉരുളക്കിഴങ്ങ് വറുത്തു നൽകാം.

വറുത്തതും പൊരിച്ചതുമൊന്നും ആരോഗ്യകരമല്ലെങ്കിലും കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ പഴം പൊരിയോ പരിപ്പുവടയോ ഉണ്ടാക്കി നൽകാം. ആവിയിൽ പുഴുങ്ങിയ ഇലയട, കൊഴുക്കട്ട ഇവ ഉണ്ടാക്കി നൽകുക.

∙ ഓരോ ദിവസവും വ്യത്യസ്തമാകട്ടെ

എല്ലാത്തരം പച്ചക്കറികളും കുട്ടിക്ക് നൽകുക. അതുപോലെ പഴങ്ങളും ഓരോ ദിവസവും വ്യത്യസ്തമായി നിറയട്ടെ.

∙ വെള്ളം

കുട്ടി ധാരാളം വെള്ളം കുടിക്കുന്നുണ്ടെന്നുറപ്പു വരുത്തുക. മൂന്നോ നാലോ വയസ്സുള്ള കുട്ടി ഒരു ദിവസം ഒരു ലീറ്റർ വെള്ളം കുടിക്കണം.

∙ മധുരം ഒഴിവാക്കാം

മധുര പലഹാരങ്ങൾ നിയന്ത്രിക്കാം. ദിവസവും മധുരപലഹാരങ്ങൾ കുട്ടിക്ക് നൽകാതിരിക്കുക.

∙ ഉറക്കം

ദിവസവും 10 മുതൽ 11 മണിക്കൂർ വരെ നിങ്ങളുടെ കുട്ടി ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.

ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. ഒപ്പം കളിച്ചു വളരാനും സുഖമായി ഉറങ്ങാനും അവർക്ക് സാധിക്കണം.

Read More : Health and wellbeing