Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രി ഒരു മണിക്ക് ഞെട്ടിയുണർന്നാൽ ?

872389108

രാത്രി ഉറക്കത്തില്‍നിന്നു പലവട്ടം ഉണരുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അതും എല്ലാ ദിവസവും ഏകദേശം ഒരേ സമയത്താണ് ഉണരുന്നതെങ്കില്‍ അതിനെ നിസ്സാരമായി കാണരുത്. കാരണം നിങ്ങളുടെ ശാരീരികമോ മാനസികമോ ആയ അനാരോഗ്യത്തിന്റെ ചില സൂചനകളാണത്. ഉറക്കത്തിൽ ഞെട്ടിയുണരുന്ന സമയത്തെ നമുക്ക് നാലായി തരംതിരിക്കാം.

11 മുതല്‍ 1 മണി വരെ
ഈ സമയത്താണ് നിങ്ങള്‍ പതിവായി ഉണരുന്നതെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ എനര്‍ജി മെറിഡിയന്‍ പിത്താശയവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളിലെ വൈകാരികമായ അരക്ഷിതാവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്.

1 മുതല്‍ 3 മണി വരെ
ഈ സമയങ്ങളിലാണ് ഉറക്കമുണരുന്നതെങ്കില്‍ നിങ്ങള്‍ അമിത കോപം നിയന്ത്രിക്കണം. അതിനുള്ള മാർഗങ്ങൾ പരിശീലിക്കണം.  

3 മുതല്‍ 5 മണി വരെ
ഈ സമയം നിങ്ങളുടെ ശ്വാസകോശവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും വിഷാദം നിങ്ങളെ അലട്ടുന്നുണ്ടെങ്കിലും ഈ സമയത്തെ ഉറക്കത്തെ ബാധിക്കാം. യോഗ, ധ്യാനം എന്നിവ പരിശീലിക്കാം


5 മണി മുതല്‍ 7 വരെ
ഈ സമയങ്ങളില്‍ ഉണരുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ എനര്‍ജി മെറിഡിയന്‍ പ്രവര്‍ത്തിക്കുന്നത് വന്‍ കുടലിലാണ്. കഠിനമായ വൈകാരികപ്രശ്നങ്ങളാവാം നിങ്ങളെ ഉലയ്ക്കുന്നത്.

നല്ല ഉറക്കത്തില്‍നിന്ന് അപ്രതീക്ഷിതമായി ഉണരുമ്പോള്‍ ഒരിക്കലും നമ്മുടെ തലച്ചോറ് പൂര്‍ണമായും ഉണര്‍ന്നിട്ടുണ്ടാകില്ല. ഈ അവസ്ഥയെ സ്ലീപ്‌ ഇനെര്‍ഷിയ എന്നു വിളിക്കുന്നു. ഈ സമയത്ത് മനുഷ്യന് ഒരിക്കലും ശരിയായി ചിന്തിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ സാധിക്കില്ല.