Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം നോക്കിപ്പറയാം ഈ ആരോഗ്യപ്രശ്നങ്ങൾ

639523264

നിങ്ങളുടെ ശരീരത്തിന് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ? ഇതറിയാൻ ഏതെങ്കിലും ഡയറ്റീഷ്യനെ കാണേണ്ട കാര്യമൊന്നുമില്ല. മുഖം മനസ്സിന്റെ മാത്രമല്ല, ശരീരത്തിന്റെ കൂടി കണ്ണാടിയാണ്. ശരീരത്തിന്റെ പോഷക ദൗർലഭ്യം നിങ്ങളുടെ മുഖം ശ്രദ്ധിച്ചാൽ മനസ്സിലാക്കാമെന്ന് ഡോക്ടർമാർ പറയുന്നു. നന്നായി ഒന്നു കണ്ണാടി നോക്കിയാൽ മാത്രം മതിയത്രേ.

∙ മുഖം വാടിവിളറിയിരിക്കുന്നുണ്ടോ? എങ്കിൽ വിറ്റാമിൻ ബി 12ന്റെ അഭാവമായിരിക്കും കാരണം. അനീമിയ ഉണ്ടെങ്കിലും ഇതേ പ്രശ്നം ഉണ്ടാകാം. നാടൻ കോഴി, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണ് പരിഹാരം. 

∙മുടി കൊഴിച്ചിൽ– പല തരത്തിലുള്ള രോഗങ്ങളുടെയും ആദ്യസൂചനകളിലൊന്നാണ് മുടികൊഴിച്ചിൽ. അതുകൊണ്ട് പൊടിക്കൈകൾ ചെയ്തിട്ടും മുടികൊഴിച്ചിൽ തുടരുന്നെങ്കിൽ ഡോക്ടറെ കാണണം. പേഷകാഹാരക്കുറവുമൂലവും മുടി കൊഴിച്ചിൽ ഉണ്ടായേക്കാം. വിറ്റാമിൻ ബി 7ന്റെ അഭാവം മുടി കൊഴിയുന്നതിന് കാരണമാകുന്നു. മുട്ടയുടെ മഞ്ഞ, കോളിഫ്ലവർ, കൂൺ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

∙ വരണ്ട ചുണ്ടുകൾ– ശരീരത്തിലെ ജലാംശം കുറയുന്നതിന്റെ ആദ്യ അടയാളം ചുണ്ടുകളിലെ വരൾച്ചയാണ്. ജലാംശം അടങ്ങിയ പഴവർഗങ്ങൾ ധാരാളം കഴിക്കുക. ചുണ്ടുകൾ വിളറിയിരുന്നാൽ ചിലപ്പോൾ ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറവായിരിക്കും. അതിനാൽ ചീര പോലുള്ള ഇലക്കറികൾ ധാരാളം കഴിക്കുക

∙ കൺതടങ്ങളിലെ നീർവീക്കം– ശരീരത്തിൽ അയഡിന്റെ അളവ് കുറഞ്ഞാൽ കൺപോളകളിലും തടങ്ങളിലും നീർവീക്കം ഉണ്ടാകാം. കടൽമൽസ്യങ്ങൾ ധാരാളമായി കഴിക്കുക. അയഡിൻ അടങ്ങിയ ഉപ്പ് പാചകത്തിന് ഉപയോഗിക്കുക

∙മുഖത്തിന് മഞ്ഞനിറം –വിറ്റാമിൻ ഡി കുറവാണെങ്കിൽ മുഖത്ത് മഞ്ഞനിറം വന്നേക്കാം. വെയിൽ കൊള്ളുന്നത് തീരെ ഒഴിവാക്കുന്നതാകാം കാരണം. രാവിലെയുള്ള വെയിൽ കൊള്ളുന്നത് ഇതിനു പരിഹാരമാകും.

Read More: Health and Wellbeing